കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോവിഡ് കാലത്ത് മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്നും, സർക്കാർ അതിൽ നിന്നും പിന്മാറണമെന്നും ചങ്ങരംകുളം പൗരസമിതി

ചങ്ങരംകുളം: കോവിഡ്‌ വ്യാപന ഘട്ടത്തിൽ മദ്യത്തിൻറെ ലഭ്യത ജനങ്ങളെ കൂടുതൽ രോഗാതുരമാക്കനും, ജീവിതശൈലി രോഗങ്ങൾ വർദ്ധിപ്പിക്കാനും ജനങ്ങളുടെ സാമ്പത്തികഭദ്രത തകർക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ.
കോവിഡിന്റെ തുടക്കത്തിൽ ലോക്ക് ഡൗൺ കാലത്ത്‌ തുടർച്ചയായ കുറേ മാസങ്ങളിൽ സർക്കാർ മദ്യശാലകൾ പൂർണമായി അടച്ചിട്ടിരുന്നു. അന്ന് മദ്യത്തിൻറെ ദൗർലഭ്യം കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ജനങ്ങൾക്ക്‌ അത്‌ ഗുണപ്പെടുകയാണു ഉണ്ടായത്‌.
ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌ പന്താവുർ, റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, കെ സി അലി, കെ അനസ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.