Posts

Showing posts from July, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പ്ലസ് ടൂ പരീക്ഷയിൽ വൻ വിജയവുമായി മൂക്കുതല ഗവ. ഹയർസെക്കണ്ടറി സ്കൂൾ.

Image
മൂക്കുതല: ഈ വർഷത്തെ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ വൻ വിജയവുമായി മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസക്കൻഡറി സ്ക്കൂൾ. ആകെ പരീക്ഷ എഴുതിയ 195 വിദ്യാർഥികളിൽ 97 ശതമാനം വിജയം നേടി. ഹ്യുമാനിറ്റീസ് ബാച്ചിൽ 98.46 ശതമാനവും സയൻസ് ബാച്ചിൽ 96.15 ശതമാനം വിജയം നേടി. 25 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തുടർച്ചയായി അഞ്ചാം തവണയും പൊന്നാനി താലൂക്കിലെ ഗവൺമെൻ്റ് സ്കൂളുകളിൽ വച്ച് ഏറ്റവും കൂടുതൽ വിജയം നേടുന്ന നേട്ടം ഗവ. ഹയർസെക്കണ്ടറി സ്കൂൾ കൈവരിച്ചു. Mookkuthala Live🌏

യൂത്ത് കെയർ കാഞ്ഞിയൂർ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.

Image
യൂത്ത് കെയർ കാഞ്ഞിയൂർ പ്രവർത്തകർ ചേർന്ന് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.പ്രതിസന്ധിയുടെ കാലത്തും പ്രതീക്ഷ കൈവിടാതെ പത്താം ക്ലാസ്സ് പൊതു പരീക്ഷയെ നേരിട്ട് ഉന്നത വിജയം നേടിയ വിദ്യാർഥികളെ വാർഡ് മെമ്പർ വി. കെ. നൗഷാദിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ വീടുകളിൽ പോയി അനുമോദിച്ചു. അനസ് കെ എം, സാദിഖ്, നബീൽ, അസ്‌ലം, ആബിൽ, ഷിഹാൽ,അനസ് കെ.എസ് ,ഷാബിൽ എന്നിവർ പങ്കെടുത്തു. Mookkuthala Live🌏

ഒരുമ കാഞ്ഞിയൂർ; പ്രദേശത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

Image
മൂക്കുതല: ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സ്ഥിരസാന്നിദ്ധ്യം ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ പ്രദേശത്തെ ഇരുപത്തഞ്ചോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കൂട്ടായ്മക്ക് വേണ്ടി ഹംസ കെ. വി, ഷാജി പി. കെ, റഹിം, സൈഫു കെ. വി, ഷൗക്കത്ത് ,സൈഫു സി. കെ എന്നിവർ നേതൃത്വം നൽകി. Mookkuthala Live🌎

കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പെങ്ങാമുക്ക് യുവജനസഖ്യം കിറ്റുകൾ വിതരണം ചെയ്തു.

Image
പെങ്ങാമുക്ക് : സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റ ആഭ്യമുഖ്യത്തിൽ കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള കിറ്റുകൾ വിതരണം ചെയ്തു. യുവജനസഖ്യം പ്രസിഡന്റ്‌ റവ കോശി കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ പ്രദീപ്‌ കൂന്നത് (12 വാർഡ് മെമ്പർ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത് ), ശ്രീമതി രാജി ടീച്ചർ (13 വാർഡ് മെമ്പർ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്), കുന്നംകുളം-മലബാർ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ശ്രീ ഷാരോൺ സി എസ്, യുവജനസഖ്യം ഭാരവാഹികളായ സിദ്ധ കെ ശാമുവേൽ, ആൽവിൻ സക്കറിയ, സ്റ്റെഫി വിൽ‌സൺ,ഇടവക ചുമതലക്കാരായ മാത്യൂസ് കെ യു, ബിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

വ്യാപാരികളുടെ പ്രയാസങ്ങൾ പരിഹരിക്കണം: യു.ഡി.എഫ് മെമ്പർമാർ വായ മൂടി കെട്ടി പ്രതിഷേദിച്ഛു.

Image
നന്നമ്മുക്ക്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന TPR, കണ്ടെമെന്റ് സോൺ എന്നിവയിലെ അശാസ്ത്രീയമായ മാനദണ്ഡങ്ങൾ മൂലം വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രയാസങ്ങളും പരിഹരിക്കണമെന്ന് ആവശ്യപെട് നന്നംമ്മുക്ക് പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വായ മൂടി കെട്ടി പ്രതിഷേധിച്ചു. നന്നംമ്മുക്ക് പഞ്ചായത്ത് ബി സോണിൽ ആണെങ്കിലും കഴിഞ്ഞ ദിവസം നിലവിൽ വന്ന കണ്ടെമെന്റ് സോണിന്റെ ഓർഡർ പ്രകാരം ബി സോണിൽ തുറക്കുവാൻ അനുവദിനിയമായ കടകൾ തുറക്കുവാൻ കഴിയുന്നില്ലെന്നും, തുറക്കുന്ന കടകൾ പോലീസ് നിർബന്ധിച് അടപ്പികുന്നതിലും പിഴ ഈടാകുന്നതിലും വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.  മെമ്പർമാരായ അഷ്റഫ് കാട്ടിൽ, വികെഎം നൗഷാദ്, മുസ്തഫ സിപി, കെ ഫയാസ് സാദിഖ് നെച്ചിക്കൽ, ശാന്തിനി രവീന്ദ്രൻ, രാഗി രമേശ്, റഈസ അനീസ് എന്നിവർ പങ്കെടുത്തു. Mookkuthala Live🌎

കോക്കൂർ ഗവ.ടെക് നിക്കൽ ഹൈസ്ക്കൂൾ 36 വർഷക്കാലമായി നൂറ് മേനി വിജയത്തിന്റെ നിറവിൽ.

Image
ചങ്ങരംകുളം: കഴിഞ്ഞ മാർച്ചിൽ നടന്ന ടി.എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ കോക്കൂർ ഗവ:ടെക്നിക്കൽ ഹൈസ്കൂൾളിന് ഈ വർഷവും100% വിജയം. കൂടാതെ ഇരുപതേഴ് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും പതിനാല് വിദ്യാർത്ഥികൾക്ക് പത്ത് വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു. Mookkuthala Live🌎

ആര്യാസ് സ്ക്കൂൾ ഓഫ് യോഗ ചങ്ങരംകുളത്തിന് ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ.

Image
ചങ്ങരംകുളം: 2020-21 മാർച്ചിൽ നടന്ന ടി.എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിലെ മൂന്ന് വിദ്യാർതിഥികൾക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. കോക്കൂർ ഗവ: ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിന്ന് സൂരജ് കെ., മൂക്കുതല ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് അശ്വതി വി.വി, മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളില് നിന്ന് ഗൗവിനന്ദന. പി. എന്നിവർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. Mookkuthala Live🌎

എസ്. എഫ്. ഐ മൊബൈൽ ചലഞ്ച്: മെമ്പർക്ക് മൊബൈൽ ഫോൺ കൈമാറി.

Image
മൂക്കുതല: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല പ്രദേശത്തെ വിദ്യാർത്ഥിക്ക് ഫസ്റ്റ് ബെൽ മിഷൻ്റെ ഭാഗമായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയിൽ നിന്നും വാങ്ങിയ മൊബെൽ ഫോൺ നന്നംമുക്ക് പഞ്ചായത്തംഗം ഒ.പി. പ്രവീണിന് എസ്. എഫ്. ഐ. ഭാരവാഹികൾ കൈമാറി. Mookkuthala Live🌎

എസ്. എസ്. എൽ. സി. പരീക്ഷയിൽ മിന്നും വിജയവുമായി മൂക്കുതല ഗവ. ഹയർസെ്കൻഡറി സ്കൂൾ

Image
മൂക്കുതല: ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ മിന്നും വിജയവുമായി മൂക്കുതല ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ. ആകെ പരീക്ഷ എഴുതിയ 552 വിദ്യാർഥികളിൽ 132 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയും, 46 പേർ ഒൻപത് വിഷയങ്ങളിൽ എ പ്ലസ് നേടുകയും 42 പേർ എട്ട് വിഷയങ്ങളിൽ എ പ്ലസ് നേടുകയും ആകെ 98.55% വിജയം നേടുകയും ചെയ്തു. ഇത് ആദ്യമായണ് സ്കൂളിലെ നൂറിലധികം വരുന്ന വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾ എ പ്ലസ് നേടുന്നത്. Mookkuthala Live🌎

എസ്. ഡി. പി. ഐ. ആലംകോട് ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.

Image
ചങ്ങരംകുളം: എസ്. ഡി. പി. ഐ. ആലംകോട് ബ്രാഞ്ച് തിരഞ്ഞെടുപ്പ് നടത്തി നിലവിലെ കമ്മിറ്റി പിരിച്ച് വിട്ടതിന് ശേഷം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് റിട്ടേണിംഗ് ഓഫീസറായി പുതിയ ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മദലി ആലംകോട്, സെക്രട്ടറി അഷ്റഫ്, ട്രഷറർ കമറുദ്ധീൻ, വൈസ് പ്രസിഡണ്ടായി കെ.വി. ഫൈസൽ, ജോയിന്റ് സെക്രട്ടറിയായി സി.പി. മുനീർ . കൗൺസിലറായി നിയാസ് എന്നിവരെ തിരഞ്ഞെടുത്തു... മുഹമ്മദലി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മുനീർ സ്വാഗതം പറഞ്ഞു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ആലംകോട് മീറ്റിംഗ് ഉത്ഘാടനം ചെയ്തു സംസാരിച്ചു , നബ്ഹാൻ , ഫൈസൽ, നിയാസ്, കമറുദ്ധീൻ ,തുടങ്ങിയവർ സംസാരിച്ചു. Mookkuthala Live 🌍

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.

Image
ചങ്ങരംകുളം: കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളിലെയും പരിശോധനകളിലെയും അശാസ്ത്രീയ രീതികൾ മൂലം ജനങ്ങളെ ദുരിതത്തിലാക്കി സർക്കാരും ആരോഗ്യ വകുപ്പ് അധികൃതരും തുടരുന്ന അശാസ്ത്രീയ നിലപാടുകൾ തിരുത്തണമെന്ന് നന്നംമുക്ക് പഞ്ചായത്ത് മുസ്ലീംലീഗ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.പി.ആർ നിരക്ക് തയ്യാറാക്കുന്നതിൽ സ്വീകരിക്കുന്ന രീതിയിലെ അശാസ്ത്രീയത മൂലം പലയിടങ്ങളിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇത് തിരുത്തിയില്ലെങ്കിൽ വ്യാപാരികളടക്കമുള്ള താഴെതട്ടിലെ ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാവുമെന്നും സർക്കാർ അടിയന്തിരമായും ഇടപെട്ട് പരിഹാരം കാണണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇ പി ഏനു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലീംലീഗ് വർക്കിംഗ് പ്രസിഡൻ്റ് സി. എം യൂസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഷാനവാസ്‌ വട്ടത്തൂർ, റാഷിദ്‌ നെച്ചിക്കൽ, എ. വി. അബ്ദുറു, സി. എ. ആലിക്കുട്ടി ഹാജി, ഇബ്രാഹിം മൂക്കുതല, കെ. വി. മുഹമ്മദ്‌ ഫാറൂഖി, കാട്ടിൽ അഷ്‌റഫ്‌, എ. അബ്ദുൽകാദർ തുടങ്ങിയവർ പ്രസംഗിച്ചു. Mookkuthala Live🌎

അന്യസംസ്ഥാനത്ത് പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മുൻഗണന അടിസ്ഥാനത്തിൽ വാക്സിനേഷൻ നടത്തണം എന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ നന്നംമുക്ക് കമ്മറ്റി നിവേദനം നൽകി.

Image
മൂക്കുതല: അന്യസംസ്ഥാനത്ത് പഠിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മുൻഗണന നൽകി പ്രത്യേക വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ നന്നംമുക്ക് ലോക്കൽ കമ്മിറ്റി   പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. Mookkuthala Live🌍

ലഹരി മാഫിയക്കെതിരെയുള്ള സമരത്തിൽ അറസ്റ്റ്ചെയ്യപ്പെട്ട്‌ ജയിൽമോചിതനായ വി. പി. അബ്ദുൽ ഖാദറിന് ചങ്ങരംകുളം പൗരസമിതി സ്വീകരണം നൽകി.

Image
ചങ്ങരംകുളം: ചിയ്യാനൂർ മേഖലയിൽ ലഹരി മാഫിയക്കെതിരെയുള്ള സമരത്തിൽ അറസ്റ്റ്ചെയ്യപ്പെട്ട്‌ ജയിൽമോചിതനായ വി പി അബ്ദുൽ ഖാദറിന് ചങ്ങരംകുളം പൗരസമിതി സ്വീകരണം നൽകി. പൗരസമിതി ചെയർമാൻ പിപിഎം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. കെ അനസ് അധ്യക്ഷത വഹിച്ചു. എം വി അഹമ്മദുണ്ണി, സുരേഷ് ആലംകോട്‌, ഷെരീഫ്‌ ചിയ്യാനൂർ, എം കെ അബ്ദുറഹ്മാൻ, ഹനീഫ ഉദിനുപ്പറമ്പ്, കെ സി അലി, പി പി ഖാലിദ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു.

സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറത്ത് നിന്നും മൂവർ സംഘം.

Image
ചങ്ങരംകുളം: 2021 ജൂലായ് 10, 11 തിയ്യതികളിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗാ ഫഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള യോഗാ അസോസിയേഷൻ കേരള യുടെ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ആര്യ എസ് സുരേഷ്, അംബരീഷ് കൃഷ്ണ, വൈഗ ദ്രൗപതി എന്നിവർ ആര്യ പൂകരത്തറ ദാറുർ ഹിദായ ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്ലസ് 2 വിദ്യാർത്ഥിയും അംബരീഷ് മരത്തംകോട് ബ്ലൂമിങ് ബ്ലഡ്സ് ഇംഗിഷ് മീഡിയം സ്ക്കൂൾ അഞ്ചാം ക്ലാസ്ലും, വൈഗ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്. മൂവരും ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ യോഗാധ്യപകൻ ആലങ്കോട് സുരേഷിന് കീഴിൽ വർഷങ്ങളായി യോഗ അഭ്യസിക്കുന്നവരാണ്. Mookkuthala Live🌎

മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു.

Image
ചങ്ങരംകുളം: ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ ചങ്ങരംകുളം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് റാഷിദ് നെച്ചിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ വി. സെയ്ത് അധ്യക്ഷനായി. കരീം കോഴിക്കൽ, അശ്റഫ് പന്താവൂർ, അജിത്ത് മാർസ് (സി.ഇ.ഒ), മൻസൂർ വിരളിപ്പുറത്ത്, ജലീൽ കിഴിക്കര, കെ. ഷെഫീഖ് എന്നിവർ സംസാരിച്ചു. മാനവം കോർഡിനേറ്റർ ടി. സത്യൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. Mookkuthala Live🌎

നിര്യാതയായി

Image
മൂക്കുതല പഴയ പോസ്റ്റ് ഓഫീസിന് സമീപം മണ്ഡകത്തിങ്കൽ പരേതനായ ഗംഗാധരൻ ഭാര്യ ജാനകി (65) നിര്യാതയായി. മക്കൾ അമ്പിളി, സിന്ധു, ജയസിംഗ്, ജയജിത്തു. മരുമക്കൾ സുധാകരൻ, വിനോദ്. സംസ്ക്കാരം ശനിയാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.  Mookkuthala Live🌎

ആയുർവേദാചാര്യൻ ഡോ. പി.കെ. വാരിയർ അന്തരിച്ചു.

Image
കോട്ടക്കൽ ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു. കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി ഹൈസ് കൂളിലും കോട്ടക്കൽ രാജാസ് ഹൈസ് കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട് കോട്ടക്കൽ ആയുർവേദ പാഠശാലയിൽ 'ആര്യവൈദ്യൻ' കോഴ്സിന് പഠിച്ചു. ആയുർവേദ പഠന സമയത്ത് നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്ത അക്കാലത്ത് എൻ.വി. കൃഷ്ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ് വിട്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.'സ്മൃതിപർവം' അദ്ദേഹത്തിൻറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകൾ' പോലെ മറ്റു പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പല അക്കാദമിക് കൗൺസിലുകളിലും...

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡിലും ഓക്സിമീറ്റർ വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ്‌.

Image
ചങ്ങരംകുളം: നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസിന്റ നേതൃത്തത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡിലേക്കും യൂത്ത് കെയറിന്റെ നേതൃത്വത്തിൽ ഓക്സീമീറ്റർ വിതരണം ചെയ്തു. നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുൻ ബ്ലോക്ക് മെമ്പർ നവാസ്, പഞ്ചായത്ത് പ്രസിഡന്റ്‌ മിസിരിയ സൈഫുദ്ധീന് ഓക്സീമീറ്റർ കൈമാറി. മണ്ഡലം ഭാരവാഹികളായ ഉമ്മർ കുളങ്ങര അഷ്‌റഫ്‌ പുറത്താട്ട് വാർഡ് മെമ്പർമാരായ വി.കെ.എം. നൗഷാദ്, സാദിക്ക് നെച്ചിക്കൽ, അഷ്‌റഫ്‌ കാട്ടിൽ, കെ. ഫയാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനീഷ് സെക്രട്ടറിമാരായ നൂർഷ, ടി.എം. ഉബൈദ്, ഇർഷാദ്, ഷബീൽ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്തം നൽകി.

ഓണറേറിയം ഉപയോഗിച്ച് വാർഡിലെ അംഗവാടിയിലെ നവാഗതകരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ.

Image
ചങ്ങരംകുളം:  ജൂണ് മാസത്തെ  ഓണറേറിയം ഉപയോഗിച്ച് വാർഡിലെ അംഗവാടിയിലെ നവാഗതകരായ അമ്പതോളം വിദ്യാർത്ഥികൾക്ക് പഠനോപകരങ്ങൾ നൽകി വാർഡ് മെമ്പർ  സാദിഖ് നെച്ചിക്കൽ. 'സലൈറ്റും പെൻസിലും' എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പ്രദേശത്തെ ഒരുപാട് വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഐനിച്ചോട് മാർത്തോമ സ്കൂളിലേ അധ്യാപകനും കൂടി ആയിരുന്ന രാമകൃഷ്ണൻ മാഷ് നിർവഹിച്ചു. വാർഡ് മെമ്പർ സാദിഖ് നെച്ചിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപികരായ  ഉഷ,ഭാരതി,രാജശ്രീ,സുധ  അംഗവാടിയിലെ വെൽഫയർ കമ്മറ്റി അംഗങ്ങളായ കാട്ടിൽ ഹൈദരലി, ഇവി അഷറഫ്, ആയിശുമ്മ എന്നിവരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.  സുഹൃത്തുകളുടെ സഹകരണത്തോടെ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വാർഡിലെ പതിഞ്ചോളം വിദ്യാർഥികൾക്ക് ആവശ്യമായ മൊബൈൽ ഫോണ്, ടീവി എന്നീ സംവിധാനങ്ങൾ മെമ്പറുടെ നേതൃത്വത്തിൽ ഒരിക്കിയിരുന്നു. Mookkuthala Live🌎

ഓൺലൈൻ പഠനം; വായനാ ശാലയിലേക്ക് ടി. വി. കൈമാറി.

Image
മൂക്കുതല: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്താനായി എടപ്പാൾ ബി. ആർ. സിയുടെ നേതൃത്വത്തിൽ പിടാവന്നൂർ ഗ്രാമീണ വായനശാലയിൽ നടത്തപ്പെടുന്ന പ്രത്യേക പരിശീലന ക്ലാസ്സിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠന ആവശ്യത്തിനായി ബി. ആർ. സി വായനശാലയിലേക്ക് ടി.വി കൈമാറി. വായനശാല അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബി. ആർ സിയിലെ അധ്യാപകരായ അജിത്, അമൃത, രജനി എന്നിവരുടെ സാന്നിധ്യത്തിൽ നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉഷ സുരേഷ് വായനശാലക്ക് വേണ്ടി ടി. വി സ്വീകരിച്ചു. വായനശാല രക്ഷാധികാരിയായ കെ.വേലായുധൻ, ഭാരവാഹികളായ അഭിനന്ദ്,പ്രണവ് തുടങ്ങിയവർ പങ്കെടുത്തു. Mookkuthala Live🌎

കെ. എസ്. യു. നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മൊബൈൽ ഫോണും കൈമാറി

Image
ചങ്ങരംകുളം:കെ എസ് യു നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ കീഴിൽ കുട്ടികൾക്ക് പഠന ഉപകരണങ്ങളും മൊബൈൽ ഫോണും കൈമാറി.കെ എസ് യു ജില്ല ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ നേതൃത്വം നൽകി.മണ്ഡലം പ്രസിഡന്റ് റിജാസ് പെരുമ്പാൽ ,ജനറൽ സെക്രട്ടറി ഷബീൽ അമയിൽ സെക്രട്ടറിമരായ അബ്ഷർ പുറത്തട്ട് ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു. Mookkuthala Live🌎

ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു.

Image
ലഹരിവ്യാപനത്തിനെതിരെ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു ചങ്ങരംകുളം മേഖലയിൽ വർദ്ധിച്ചു വരുന്ന മദ്യ ലഹരി വ്യാപനത്തിനെതിരെ ചങ്ങരംകുളം പൗരസമിതിയുടെ നേതൃത്വത്തിൽ 2000 ലധികം വീട്ടുമുറ്റങ്ങളിൽ ജനകീയ സത്യഗ്രഹസമരം നടന്നു. ചങ്ങരംകുളം മേഖലയിലെ മദ്യലഹരി മാഫിയകളെ അമർച്ചചെയ്യുക. ചിയ്യാനൂർ ഉദിനുപറമ്പ്‌ പ്രദേശങ്ങളിൽ നാട്ടുകാരെയും സ്ത്രീകളെയും ആക്രമിച്ച മദ്യലഹരിമാഫിയയെ അമർച്ച ചെയ്യുക, അവർക്ക്‌ കടുത്ത ശിക്ഷ ഉറപ്പാക്കുക. നാട്ടുകാർക്ക്‌ എതിരെ എടുത്ത കള്ളക്കേസ്‌ അവസാനിപ്പിക്കുക. ലഹരി മാഫിയകളിൽ നിന്ന് പോലീസും സർക്കാരും നാട്ടുകാർക്ക്‌ സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം‌.

പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അക്ഷരവണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Image
ചങ്ങരംകുളം: പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അക്ഷരവണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എബിവിപി എടപ്പാൾ നഗറിൻ്റെ നേതൃത്വത്തിൽ ഉള്ള അക്ഷര വണ്ടി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണങൾ വിതരണം ചെയ്തു. സമാപാന ദിവസത്തിൽ പള്ളിക്കര ശിവജി നഗറിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി കൊണ്ട് ഇതൊരു തുടക്കം മാത്രമാണ് എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ട് എബിവിപി എടപ്പാൾ നഗർ സെക്രട്ടറി വൈശാഖ് ശശീന്ദ്രൻ , പിന്തുണ നൽകി ,ഈ മഹത്ത് ലക്ഷ്യത്തിനു വേണ്ടി മനുഷ്യ നൻമ്മ നശിച്ചിട്ടില്ല എന്ന് തെളിയിച്ച് കൊണ്ട് അക്ഷരവണ്ടിയെ മഹാ വിജയം ആക്കി തീർക്കാൻ സഹായിച്ചവ്ർക്ക് നന്ദി അറിയിച്ച് കൊണ്ട് എടപ്പാൾ നഗർ എടപ്പാൾ നഗർ ജോയിൻ സെക്രട്ടറി അഭിഷേക് വി.എസ്, SFD ഇൻചാർജർ അർജുൻ ചങ്ങരംകുളം പ്രസംഗിച്ചു. സ്റ്റുഡന്റ്സ് ഫോർ സേവാ ഇൻചാർജർ അഭിനവ് സുരേന്ദ്രൻ , നന്നമ്മുക്ക് ബിജെപി പ്രസിഡന്റ് അശോകൻ . സി.വി, നന്നംമ്മുക്ക് കർഷക മോർച്ച ജോയിൻ സെക്രട്ടറി പ്രവീൺ എന്നിവർ പങ്കെടുത്തു. Mookkuthala Live🌎

നിര്യാതനായി

Image
കാഞ്ഞിയൂർ ആലിന് സമീപം മൂരിയത്ത് പറമ്പിൽ കുമാരൻ (75) (റിട്ട. ക്ഷീരവികസന വകുപ്പ് ഓഫീസർ) നിര്യാതനായി. ഭാര്യ വിശാല. സംസ്ക്കാരം 3.7.2021 ശനിയാഴ്ച കാലത്ത് 11 മണിക്ക് ഈ ശ്വരമംഗലം ശ്മശാനത്തിൽ...... Mookkuthala Live 🌎

നിര്യാതനായി

Image
മൂക്കുതല കാഞ്ഞിയൂർ ആലിന് സമീപം കാഞ്ഞിയൂർ അയ്യപ്പൻ മകൻ വേലു ( വിജയൻ) (54) നിര്യാതനായി. ഭാര്യ രമണി. മകൻ മണികണ്ഠൻ. മരുമകൾ ജിജിന. സംസ്ക്കാരം 2 - 7 - 2021 (വെള്ളിയാഴ്ച) പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ. Mookkuthala Live🌎

പശുക്കിടാവിനെ ക്ഷേത്രത്തിൽ നടയിരുത്തി കല്ലുര്‍മ്മ സ്വദേശി സിദ്ധാര്‍ത്ഥന്

Image
ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഭക്തന്റെ വഴിപാടായി പശുക്കിടാവിനെ നടയിരുത്തി,കല്ലൂർമ്മ സ്വദേശി കരിപ്പോട്ട് സിദ്ധാർത്ഥൻ ആണ് വ്യാഴാഴ്ച രാവിലെ പശുക്കിടാവിനെ നടയിരുത്തിയത്.ക്ഷേത്രം മേൽശാന്തി വെള്ളിവൈരമന വിഷ്ണുനമ്പൂതിരി ചടങ്ങുകളോടെ പശുക്കിടാവിനെ സ്വീകരിച്ചു ,ക്ഷേത്രഭാരവാഹികളായ ഹരിദാസൻ,ഗോപാലകൃഷ്ണൻ, സദു ,എന്നിവർ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു....

യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റി ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് ടിവി നൽകി.

Image
മൂക്കുതല: യൂത്ത് കെയർ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് എൽ. ഈ. ഡി. ടിവി നൽകി. കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം ജനറൽ സെക്രട്ടറി അഷ്‌റഫ് പുറത്താട്ട് നൽകി .യൂത്ത് കെയർ ഭാരാവാഹികൾ ആയാ റിജാസ് പെരുമ്പാൾ ,ഷബീൽ അമയിൽ ,അബ്ശർ പുറത്താട്ട് ,അനസ് കാഞ്ഞിയൂർ എന്നിവർ പങ്കെടുത്തു. Mookkuthala Live 🌎