കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു.

ചങ്ങരംകുളം: ചങ്ങരംകുളം മാനവം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു. ചങ്ങരംകുളം മാർസ് തിയേറ്ററിൽ നടന്ന പരിപാടി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. രാമകൃഷ്ണൻ ചങ്ങരംകുളം പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് റാഷിദ് നെച്ചിക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ വി. സെയ്ത് അധ്യക്ഷനായി. കരീം കോഴിക്കൽ, അശ്റഫ് പന്താവൂർ, അജിത്ത് മാർസ് (സി.ഇ.ഒ), മൻസൂർ വിരളിപ്പുറത്ത്, ജലീൽ കിഴിക്കര, കെ. ഷെഫീഖ് എന്നിവർ സംസാരിച്ചു. മാനവം കോർഡിനേറ്റർ ടി. സത്യൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്