കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അക്ഷരവണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ചങ്ങരംകുളം: പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അക്ഷരവണ്ടി പഠനോപകരണങ്ങൾ വിതരണം ചെയ്തു. എബിവിപി എടപ്പാൾ നഗറിൻ്റെ നേതൃത്വത്തിൽ ഉള്ള അക്ഷര വണ്ടി പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണങൾ വിതരണം ചെയ്തു.

സമാപാന ദിവസത്തിൽ പള്ളിക്കര ശിവജി നഗറിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി കൊണ്ട് ഇതൊരു തുടക്കം മാത്രമാണ് എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ട് എബിവിപി എടപ്പാൾ നഗർ സെക്രട്ടറി വൈശാഖ് ശശീന്ദ്രൻ , പിന്തുണ നൽകി ,ഈ മഹത്ത് ലക്ഷ്യത്തിനു വേണ്ടി മനുഷ്യ നൻമ്മ നശിച്ചിട്ടില്ല എന്ന് തെളിയിച്ച് കൊണ്ട് അക്ഷരവണ്ടിയെ മഹാ വിജയം ആക്കി തീർക്കാൻ സഹായിച്ചവ്ർക്ക് നന്ദി അറിയിച്ച് കൊണ്ട് എടപ്പാൾ നഗർ എടപ്പാൾ നഗർ ജോയിൻ സെക്രട്ടറി അഭിഷേക് വി.എസ്, SFD ഇൻചാർജർ അർജുൻ ചങ്ങരംകുളം പ്രസംഗിച്ചു. സ്റ്റുഡന്റ്സ് ഫോർ സേവാ ഇൻചാർജർ അഭിനവ് സുരേന്ദ്രൻ , നന്നമ്മുക്ക് ബിജെപി പ്രസിഡന്റ് അശോകൻ . സി.വി, നന്നംമ്മുക്ക് കർഷക മോർച്ച ജോയിൻ സെക്രട്ടറി പ്രവീൺ എന്നിവർ പങ്കെടുത്തു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.