കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വ്യാപാരികളുടെ പ്രയാസങ്ങൾ പരിഹരിക്കണം: യു.ഡി.എഫ് മെമ്പർമാർ വായ മൂടി കെട്ടി പ്രതിഷേദിച്ഛു.

നന്നമ്മുക്ക്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന TPR, കണ്ടെമെന്റ് സോൺ എന്നിവയിലെ അശാസ്ത്രീയമായ മാനദണ്ഡങ്ങൾ മൂലം വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധിയും പ്രയാസങ്ങളും പരിഹരിക്കണമെന്ന് ആവശ്യപെട് നന്നംമ്മുക്ക് പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വായ മൂടി കെട്ടി പ്രതിഷേധിച്ചു.
നന്നംമ്മുക്ക് പഞ്ചായത്ത് ബി സോണിൽ ആണെങ്കിലും കഴിഞ്ഞ ദിവസം നിലവിൽ വന്ന കണ്ടെമെന്റ് സോണിന്റെ ഓർഡർ പ്രകാരം ബി സോണിൽ തുറക്കുവാൻ അനുവദിനിയമായ കടകൾ തുറക്കുവാൻ കഴിയുന്നില്ലെന്നും, തുറക്കുന്ന കടകൾ പോലീസ് നിർബന്ധിച് അടപ്പികുന്നതിലും പിഴ ഈടാകുന്നതിലും വ്യാപാരികളുടെയും പൊതു ജനങ്ങളുടെയും ഭാഗത്ത് നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. 

മെമ്പർമാരായ അഷ്റഫ് കാട്ടിൽ, വികെഎം നൗഷാദ്, മുസ്തഫ സിപി, കെ ഫയാസ് സാദിഖ് നെച്ചിക്കൽ, ശാന്തിനി രവീന്ദ്രൻ, രാഗി രമേശ്, റഈസ അനീസ് എന്നിവർ പങ്കെടുത്തു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.