കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യൂത്ത് കെയർ കാഞ്ഞിയൂർ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.

യൂത്ത് കെയർ കാഞ്ഞിയൂർ പ്രവർത്തകർ ചേർന്ന് എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.പ്രതിസന്ധിയുടെ കാലത്തും പ്രതീക്ഷ കൈവിടാതെ പത്താം ക്ലാസ്സ് പൊതു പരീക്ഷയെ നേരിട്ട് ഉന്നത വിജയം നേടിയ വിദ്യാർഥികളെ വാർഡ് മെമ്പർ വി. കെ. നൗഷാദിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ കാഞ്ഞിയൂർ യൂണിറ്റ് പ്രവർത്തകർ വീടുകളിൽ പോയി അനുമോദിച്ചു. അനസ് കെ എം, സാദിഖ്, നബീൽ, അസ്‌ലം, ആബിൽ, ഷിഹാൽ,അനസ് കെ.എസ് ,ഷാബിൽ എന്നിവർ പങ്കെടുത്തു.
Mookkuthala Live🌏

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം