കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

എസ്. ഡി. പി. ഐ. ആലംകോട് ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചങ്ങരംകുളം: എസ്. ഡി. പി. ഐ. ആലംകോട് ബ്രാഞ്ച് തിരഞ്ഞെടുപ്പ് നടത്തി നിലവിലെ കമ്മിറ്റി പിരിച്ച് വിട്ടതിന് ശേഷം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് റഷീദ് പെരുമുക്ക് റിട്ടേണിംഗ് ഓഫീസറായി പുതിയ ബ്രാഞ്ച് കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് മുഹമ്മദലി ആലംകോട്, സെക്രട്ടറി അഷ്റഫ്, ട്രഷറർ കമറുദ്ധീൻ, വൈസ് പ്രസിഡണ്ടായി കെ.വി. ഫൈസൽ, ജോയിന്റ് സെക്രട്ടറിയായി സി.പി. മുനീർ . കൗൺസിലറായി നിയാസ് എന്നിവരെ തിരഞ്ഞെടുത്തു... മുഹമ്മദലി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ
മുനീർ സ്വാഗതം പറഞ്ഞു പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കരീം ആലംകോട് മീറ്റിംഗ് ഉത്ഘാടനം ചെയ്തു സംസാരിച്ചു , നബ്ഹാൻ , ഫൈസൽ, നിയാസ്, കമറുദ്ധീൻ ,തുടങ്ങിയവർ സംസാരിച്ചു.
Mookkuthala Live 🌍

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.