കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പെങ്ങാമുക്ക് യുവജനസഖ്യം കിറ്റുകൾ വിതരണം ചെയ്തു.

പെങ്ങാമുക്ക് : സെന്റ് തോമസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റ ആഭ്യമുഖ്യത്തിൽ കോവിഡ് മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള കിറ്റുകൾ വിതരണം ചെയ്തു.
യുവജനസഖ്യം പ്രസിഡന്റ്‌ റവ കോശി കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ പ്രദീപ്‌ കൂന്നത് (12 വാർഡ് മെമ്പർ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത് ), ശ്രീമതി രാജി ടീച്ചർ (13 വാർഡ് മെമ്പർ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്), കുന്നംകുളം-മലബാർ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ശ്രീ ഷാരോൺ സി എസ്, യുവജനസഖ്യം ഭാരവാഹികളായ സിദ്ധ കെ ശാമുവേൽ, ആൽവിൻ സക്കറിയ, സ്റ്റെഫി വിൽ‌സൺ,ഇടവക ചുമതലക്കാരായ മാത്യൂസ് കെ യു, ബിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.