കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗ ഫെഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിക്കാൻ മലപ്പുറത്ത് നിന്നും മൂവർ സംഘം.

ചങ്ങരംകുളം: 2021 ജൂലായ് 10, 11 തിയ്യതികളിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ നാഷണൽ യോഗാ ഫഡറേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കേരളാ സ്പോട്സ് കൗൺസിൽ അംഗീകാരമുള്ള യോഗാ അസോസിയേഷൻ കേരള യുടെ നേതൃത്വത്തിൽ മലപ്പുറത്ത് നിന്ന് മത്സരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ആര്യ എസ് സുരേഷ്, അംബരീഷ് കൃഷ്ണ, വൈഗ ദ്രൗപതി എന്നിവർ ആര്യ പൂകരത്തറ ദാറുർ ഹിദായ ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്ലസ് 2 വിദ്യാർത്ഥിയും അംബരീഷ് മരത്തംകോട് ബ്ലൂമിങ് ബ്ലഡ്സ് ഇംഗിഷ് മീഡിയം സ്ക്കൂൾ അഞ്ചാം ക്ലാസ്ലും, വൈഗ കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയുമാണ്.
മൂവരും ചങ്ങരംകുളം ആര്യാസ് സ്കൂൾ ഓഫ് യോഗയിൽ യോഗാധ്യപകൻ ആലങ്കോട് സുരേഷിന് കീഴിൽ വർഷങ്ങളായി യോഗ അഭ്യസിക്കുന്നവരാണ്.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.