കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഓൺലൈൻ പഠനം; വായനാ ശാലയിലേക്ക് ടി. വി. കൈമാറി.

മൂക്കുതല: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്താനായി എടപ്പാൾ ബി. ആർ. സിയുടെ നേതൃത്വത്തിൽ പിടാവന്നൂർ ഗ്രാമീണ വായനശാലയിൽ നടത്തപ്പെടുന്ന പ്രത്യേക പരിശീലന ക്ലാസ്സിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠന ആവശ്യത്തിനായി ബി. ആർ. സി വായനശാലയിലേക്ക് ടി.വി കൈമാറി. വായനശാല അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ബി. ആർ സിയിലെ അധ്യാപകരായ അജിത്, അമൃത, രജനി എന്നിവരുടെ സാന്നിധ്യത്തിൽ നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഉഷ സുരേഷ് വായനശാലക്ക് വേണ്ടി ടി. വി സ്വീകരിച്ചു. വായനശാല രക്ഷാധികാരിയായ കെ.വേലായുധൻ, ഭാരവാഹികളായ അഭിനന്ദ്,പ്രണവ് തുടങ്ങിയവർ പങ്കെടുത്തു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.