Posts

Showing posts from January, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

PCNGHSS എൻഎസ്എസ് ഓർമ്മ മരം നട്ടു*l

Image
ചങ്ങരംകുളം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗത കുമാരി ടീച്ചറുടെ ഓർമ്മക്കായി മൂക്കുതല PCNGHHS ൽ ഓർമവൃക്ഷം നട്ടു. PTA പ്രസിഡന്റ് K K  ലക്ഷ്മണൻ ,സ്മിത. v, ജയകൃഷ്ണൻ MT, മെഹ്സാന . R. ട, അമ്പിളി. KG, ഫസലു റഹ്മാൻ വി.വി., വിഷ്ണു മണികണ്ഠൻ, കാഞ്ചന C എന്നിവർ പങ്കെടുത്തു Mookkuthala Live 🌎

ഫലവൃക്ഷ തൈ വിതരണം

Image
കൃഷി ഭവനിൽ നിന്നും ഫലവൃക്ഷ തൈ വിതരണം ചെയ്യുന്നുണ്ട്. 500 Rs വില വരുന്ന തൈകൾക്ക് 75% സബ്‌സിഡി യോട് കൂടി 125 രൂപ നിരക്കിലാണ് കൊടുക്കുന്നത്. ആവിശ്യമുള്ളവർ       നികുതി അടച്ച റെസിപ്റ്റ്       ജനകീയസൂത്രണ അപേക്ഷ ഫോം ( ഫോം തരിയത് ബൂത്തിൽ നിന്നും ലഭ്യമാണ് )    125 രൂപ യുമായി വാർഡ് മെമ്പറെ സമീപിപ്പിക്കുക    തൈകൾ : റംബുട്ടാൻ അനാർ, മാവ്, ചാമ്പ / പേര.    NB : വാർഡിൽ 30 പേർക്കാണ് അവസരം. ആദ്യം കിട്ടുന്ന 30 പേരെ പരിഗണിക്കുന്നതാണ്.

മലയാള സിനിമയുടെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതി അന്തരിച്ചു.

Image
പയ്യന്നൂർ • മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി (98) ണ് അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കഷ്ണൻ നമ്പൂതിരി ണ് ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു. പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്തിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കഷ്ണൻ നമ്പൂതിരി നിരവധി ണ് ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്.

യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റി മിഥുൻ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

Image
മൂക്കുതല: അപകടത്തെ തുടർന്ന് അകാലത്തിൽ മരണപ്പെട്ട യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകനായ മിഥുൻ്റെ ഓർമയിൽ സൊസൈറ്റി ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. KPCC സംസ്കാര സാഹിതി സംസ്ഥാന ജന. സെക്രട്ടറി പ്രണവം പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെപിഎസ് ഉണ്ണി മിഥുൻ്റെ ഫോട്ടോ സൊസൈറ്റിയിൽ സ്ഥാപിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രംഷാദ്, നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ അഷ്റഫ്, മുസ്തഫ ചാലുപറമ്പിൽ തുടങ്ങിയവരും നാഹിര് ആലുങ്ങൽ, അലിമോൻ നരന്നിപ്പുഴ, വിനു എരമംഗലം, ഇടമന ജയൻ പ്രസാദ് കൊട്ടേപാട്,ജോർജ്ജ് , ഷാജി തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. Mookkuthala Live🌎

മുൻ പഞ്ചായത്ത് മെമ്പർ സുധ നാരായണൻ മരണപ്പെട്ടു.

Image
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണും ചെറുകാളി നാരായണൻ്റെ ഭാര്യയുമായ സുധ നാരായണൻ (55) മരണപ്പെട്ടു. CPIM നന്നംമുക്ക് LC അംഗവും മഹിളാസംഘം എടപ്പാൾ എരിയ കമ്മറ്റി ട്രഷററുമാണ്.മക്കൾ: സുനജ, സംഗീത മരുമക്കൾ :രവിചന്ദ്രൻ സുർജിത് Mookkuthala Live 🌎

നോ പാർക്കിങ് : ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Image
നമ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കാത്ത് കിടക്കുന്നതും മൂന്ന് മിനിറ്റില് കൂടുതൽ സമയം വാഹനം നിർത്തിയിടുന്നതും പാർക്കിങ് ആയാണ് കണക്കാക്കുന്നത്. നിങ്ങളുടെ വാഹനം ഒരു പൊതു സ്ഥലത്ത് ഉപേക്ഷിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്, അത് മൂലമുണ്ടാകുന്ന തടസ്സമോ അസൗകര്യമോ മറ്റ് ആളുകളെ അപകടത്തിലാക്കാം. എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത് എന്ന് നോക്കാം.. നോ പാർക്കിങ് മേഖലയിലോ പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പാടില്ല  മെയിൻ റോഡിൽ , അതിവേഗ ട്രാഫിക്കുള്ള റോഡുകളിൽ (വേഗത 50 കിലോ മീറ്ററോ അതിൽ അധികമോ നിശ്ചയിച്ചിട്ടുള്ള റോഡിന്റെ ഭാഗങ്ങളിൽ) ഫുട്പാത്തുകളിൽ, സൈക്കിൾ ട്രാക്ക്,

പന്തീരടിതാലത്തോട് കൂടി കൊറോണയിലോതുങ്ങിയ കണ്ണെങ്കാവു പൂരം സമാപിച്ചു.

Image
മൂക്കുതല: സാംസ്കാരിക കേരളത്തിലെ ഏറ്റവും വലിയ കരിങ്കാളി പൂരമായ ക്കന്നെങ്കാവു പൂരം ഇന്ന് പുലർച്ചെ നടന്ന പന്തീരടിതാലത്തോട് കൂടി സമാപിച്ചു.ഉത്സവത്തിൻ്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പന്തീരടിതാലം.  മേലെക്കാവിൽ നിന്നും മേള വാദ്യങ്ങളുടെ അകമ്പടിയോടയുള്ള താലം കണ്ണെങ്കാവ് ക്ഷേത്രത്തിലേക്ക് എത്തുകയും തുടർന്ന് വെളിച്ചപ്പാട് വന്നു ചേർന്നവരോട് കൽപ്പന അറിയിക്കുന്നതുമാണ് പന്തീരടിതാലത്തിൻ്റെ ചടങ്ങ്. ചടങ്ങിന് ക്ഷേത്രം കോയിമക്കാരും പൂജാരിമാരും നേതൃത്വം നൽകി. Mookkuthala Live🌎

സബ് - ജൂനിയർ ജൂനിയർ നാഷണൽ സ്പോട്സ് യോഗാ ചാമ്പ്യൻഷിപ്പിൽ ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ നിന്ന് നാല് പേർ

Image
ചങ്ങരംകുളം: 2021 ജനുവരി 16, 17 തിയ്യതികളിൽ നാഷണൽ യോഗാ ഫെഡറേഷൻ ഓഫ് ഇന്ത്യ നടക്കുന്ന നാഷണൽ സ് പോട്സ് യോഗാഓൺലൈൻ ചാമ്പ്യൻഷിപ്പിൽ 16 to 18 വിഭാഗം ആര്യ എസ് സുരേഷ് ( പൂക്കരത്തറ ഡി എച്ച് ഓ എച്ച് എസ് എസ് 'പ്ലസ്ടു വിദ്യാർത്ഥി )14 to 16 വിഭാഗം സൂരജ് കെ.(ജി ടി എച്ച് സ് കോക്കൂർ) 10 to 12 വിഭാഗം അംബരീഷ് കൃഷ്ണ ബ്ലൂമിൻ ബഡ്സ് മരത്തം കോട്)8 to 10 വിഭാഗം വൈക ദ്രൗപതി (ബദനി കുന്നംകുളം)എന്നിവർ മലപ്പുറം ജില്ലയിൽ നിന്നും കേരളത്തിന് വേണ്ടി മത്സരിക്കുന്നു നാല് പേരും ചങ്ങരംകുളം ആര്യാസ് സ്ക്കൂൾ ഓഫ് യോഗയിൽ പരീശീലകൻ അലങ്കോട് സുരേഷിന്റെ കീഴിൽ യോഗ അഭ്യസിക്കുന്നവരാണ്. Mookkuthala Live🌎

ഓർമകളിൽ നിറഞ്ഞാടി ഇന്ന് കണ്ണെങ്കാവ് പൂരം

Image
"മകരത്തിലെ മുപ്പെട്ടു വെള്ളിക്ക് കണ്ണേങ്കാവിലെ പൂരം...!"            ജെനു മൂക്കുതല     കായലോരത്തെ ചിരപുരാതന കുടുംബക്ഷേത്രത്തിൽ നിന്നും ചെണ്ടയുടെ ചടുലമായ താളപ്പെരുക്കം തണുത്ത കായലോളങ്ങളെ തഴുകിയലഞ്ഞ കാറ്റിൽ ഗ്രാമദൂരങ്ങൾ പിന്നിട്ടു...           അലയൊലിയെ അനുഗമിച്ച്      കുട്ടികൾ കൂട്ടത്തോടെയോടി... ഗ്രാമവീഥികൾ ഉണർന്നു...           മകരമാസത്തിലെ     "മുപ്പെട്ടു വെള്ളിക്ക് കണ്ണേങ്കാവിലെ പൂരം..."     തട്ടകത്തിലെ കുട്ടികളുടെ മനക്കോട്ടകൾക്കുള്ള മൂക്കൻചാത്തന്റെ പൂരവിളംബരവും അമ്പലത്തിലെ കൊടിയേറ്റവും കഴിഞ്ഞാൽ പിന്നെ ആർക്കും തട്ടകം വിട്ട് പോയി പാർക്കാനാവില്ല എന്നാണ് പഴമക്കാരുടെ പ്രമാണം...!     അഥവാ ആരെങ്കിലും ആചാരലംഘനം നടത്തിയാൽ ഉഗ്രപ്രഭാവിയായ ദേവീ കോപം തീർച്ചയാണെന്നാണ് പഴമക്കാർ അനുഭവസഹിതം പറഞ്ഞുഫലിപ്പിക്കാറുള്ളത്...!     ദേവീ പ്രീതിക്കും ഉദ്ദിഷ്ട കാര്യസാധ്യത്തിനുമായി തട്ടകത്തിലമ്മക്ക് ഉപാസകർ മനസ്സുരുകി നേരുന്ന വഴിപാടുകൾ ഏറെയാണ്:     പൂരപ്പുറപ്പാടിന് മാസങ്ങൾക്കുമുൻപായി രാത്രികാലങ്ങളെ ജനസാന്ദ്രമാക്കുന്ന തായമ്പകയുടെ ഹൃദ്യമേളകൊഴുപ്പും, കളംപാട്ടും, ക്ഷേത്ര വെളിച്ചപ്പാടിന

കാരുണ്യം പാലിയേറ്റീവ് കെയർ പത്താം വാർഷിക ആഘോഷവും അതുര സേവന രംഗത്തെ വിവിധ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു

Image
ചങ്ങരംകുളം:കഴിഞ്ഞ പത്ത് വർഷമായി ആലങ്കോട്, നന്നമ്മുക്ക് പഞ്ചായത്ത് പരിധിയിലുള്ള കിടപ്പിലായ രോഗികളെ ചികിത്സിക്കുകയും അവർക്ക് വേണ്ട പരിചരണം ഉറപ്പ് വരുത്തുകയും ചെയ്യുന്ന കാരുണ്യം പാലിയേറ്റീവ് കെയർ യൂണിറ്റ് പത്താം വാർഷികം ആഘോഷിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവും ആയ റഫീക് അഹമ്മദ് ചടങ്ങ് ഉൽഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ സന്ദേശം നൽകി. കോവിട് കാലത്തെ പാലിയേറ്റീവ് കെയർ എന്ന വിഷയം ആസ്പദമാക്കി ഡോക്റ്റർ വി കെ അബ്ദുൽ അസീസ് ക്ലാസ് എടുത്തു. ആതുര സേവന രംഗത്ത് നിസ്വാർത്ഥ സേവനത്തിന് നർസുമാരായ പ്രിൻസി,സ്റ്റാൻലി,സഫിയ നൗഷാദ്,പി. അലി തുടങ്ങിയവരെ ആദരിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പി.കെ അബ്ദുള്ളക്കുട്ടി സ്വാഗതവും കെ അനസ് നന്ദിയും പറഞ്ഞു. Mookkuthala Live🌎

വാണിഭ പറമ്പും വെടിക്കെട്ട് പാടവും ശൂന്യം

Image
എഴുത്തുപുരം ✍️ പ്രഗിലേഷ് Real Media ആഘോഷങ്ങളില്ലാത്ത ആദ്യ കണ്ണേങ്കാവ് പൂരം തലെ ദിവസം തന്നെ നാനാദേശങ്ങളിൽ നിന്നും ആളുകളും കച്ചവടക്കാരും ബന്ധുജനങ്ങളും എത്തി ചേർന്നിരുന്ന മൂക്കുതല കണ്ണേങ്കാവ് പൂരം ഓർമ്മകളിൽ ആദ്യമായി ആഘോഷമില്ലാതെ കടന്നുപോവും.  കോവിഡ് മഹാമാരി 2021 ലെ പൂരത്തെ നിരാശയുടെയും ദു:ഖത്തിന്റയും പുസ്തകതാളുകളിലേക്ക് എഴുതി ചേർത്തു. പൂരമാണിഭ കേന്ദ്രവും വെടിക്കെട്ട് പാടവും ശൂന്യമാണ്. ചങ്ങരംകുളം മുതൽ എരമംഗലം വരെ റോഡിന്റെ ഇരുവശങ്ങളിലും നിറഞ്ഞു നിന്നിരുന്ന കച്ചവടക്കാര്യം ഈ വർഷം ഇല്ല. ആർപ്പും, ആരവവും, വർണ്ണ കാഴ്ചകളുമില്ലാതെ മറ്റൊരു പൂരക്കാലം കൂടി. ഒരു വർഷംവെടിക്കെട്ട് മുടങ്ങിയത് സഹിക്കാൻ പാടുപെട്ട ഒരു പ്രദേശത്തെ വീണ്ടും കൊറോണ രോഗം പരീക്ഷിക്കുന്ന കാലമാണ് കടന്നു പോകുന്നത്.

നാടും നാട്ടുകാരും ഒരുങ്ങി നാളെ കണ്ണെങ്കാവ് പൂരം

Image
Mookkuthala Live🌎 മകരത്തിലെ ആദ്യ വെള്ളി ഓരോ മുക്കോലക്കാർക്കും മനസ്സിൽ ഗൃഹാതുരത്വം നിറക്കുന്ന ഓർമകളാണ് സമ്മാനിക്കാറ്. സ്രാവ് വിൽപ്പനയും ചാണക വെള്ളം തളിച്ചുള്ള മുറ്റങ്ങളും വഴിയൊരത്തിലെ കളിപ്പാട്ട വിലപ്പനക്കാരും പൊരികച്ചവടക്കാരും വെടിക്കെട്ടിനുള്ള കുഴിയെടുക്കലും മേളക്കാരും നിറഞ്ഞു നിൽക്കുന്ന പൂരം തലേന്ന്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന, ചുറ്റും ആൾക്കൂട്ടത്തിൻ്റെ ആരവങ്ങളും, കത്തി മൂർച്ച കൂട്ടുന്ന ശബ്ദവും, മീനിൻ്റെയും നനഞ്ഞ മണ്ണിൻ്റെയും ഗന്ധം വിളിച്ചോതുന്ന മഠത്തിപാടത്തിലെ വാണിഭ കാഴ്ചകളിൽ മുഴുകി നടന്നിരുന്ന മൂക്കൊലക്കാർക്ക് ഈക്കൊലം ഓർമകളിൽ ഇന്ന് പൂര തലെന്നുള്ള വ്യാഴം. കോവിടിൻ്റെ പാശ്ചാത്തലത്തിൽ ചുരുങ്ങിയ ആഘോഷങ്ങൾ ഒട്ടും തന്നെ പൂരത്തിൻ്റെ മാറ്റ് കുറക്കുന്നില്ല. വെടിക്കെട്ടിൻ്റെ മുഴക്കവും കരി തൻ്റെ ചിലങ്കയുടെ ശബ്ദവും ചെണ്ടയുടെ നാദവും വരും വർഷങ്ങളിൽ കണ്ണെങ്കാവിൻ്റെ ആൽത്തറയിൽ അലയടിക്കുക തന്നെ ചെയ്യും.  ജോയൽ ഉണ്ണി ജോയ്

നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ കമ്മറ്റികൾക്ക് രൂപമായി.

Image
നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ കമ്മറ്റികൾക്ക് രൂപമായി. Mookkuthala Live🌎 *ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:* 1. പ്രവീണ്. ഒ.പി 2. സബിത വിനയൻ 3. ശാന്തിനി രവീന്ദ്രൻ 4. ഫയാസ്. കെ *വികസന സ്റ്റാന്റിംഗ് കമ്മിറ്റി:* 1. റഷീന റസാഖ് 2. പ്രിൻഷ സുനിൽ 3. ഉഷ. വി 4. റഈസ അനീസ് *ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി :* 1. കൗസല്യ രവി 2. അഷ്റഫ് കാട്ടിൽ 3. മുസ്തഫ ചാലുപറമ്പിൽ 4. ജബ്ബാർ കുട്ടിയിൽ *ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി:* 1. റാഗി രമേശ് 2. സാദിഖ് നെച്ചിക്കൽ 3. അബ്ദുൽ നൗഷാദ് വി. കെ 4. ഷണ്മുഖൻ.പി. വി

സിപിഐ ചങ്ങരംകുളത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Image
സിപിഐ ചങ്ങരംകുളത്ത് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.  ചങ്ങരംകുളം: കർഷക നിയമത്തിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്  സി.പി.ഐ. പൊന്നാനി മണ്ഡലം കമ്മറ്റി ചങ്ങരം കുളത്ത് വെച്ച് നടന്ന ഐക്യദാർഡ്യസദസ്സ് അജിത് കൊളാടി ഉദ്ഘാടനം ചെയ്തു സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലാക്കമ്മറ്റി മെമ്പർമാരായ എം.കെ മുഹമ്മദ് സലീം, പി.പി. ഹനീഫ, ടി. അബ്ദു , വി.ഹംസ്സ, വി. അബ്ദുൾ റസാക്ക്, സുബീഷ് തുടങ്ങിയ സംസാരിച്ചു.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പിനെതിരേ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി വാട്‌സ് ആപ്പ് രംഗത്ത്. പുതിയ അപ്‌ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സാപ്പ് പറയുന്നു. ബിസിനസ് വാട്‌സ് ആപ്പിലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നിരിക്കുന്നത്. ചില അഭ്യൂഹങ്ങളില്‍ 100 ശതമാനം വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യസന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും വാട്സാപ്പ് വ്യക്തമാക്കി.

സോമൻ ചെമ്പ്രേത്തിൻ്റെ കഥകൾ വ്യത്യസ്തവും ശ്രദ്ധേയവും: സ്പീക്കർ

Image
ചങ്ങരംകുളം: പുരോഗമന കലാസാഹിത്യസംഘം ചങ്ങരംകുളം യൂണിറ്റ് സംഘടിപ്പിച്ച സോമൻ ചെമ്പ്രേത്തിൻ്റെ മനോരോഗികളുടെ കോളനി എന്ന പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങ് കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം പ്രസിഡൻ്റ് കെ.വി മുസ്തഫ അധ്യക്ഷത വഹിച്ചു. കവയത്രി ധന്യ ഉണ്ണികൃഷ്ണന് പുസ്തകം നൽകിക്കൊണ്ട് ആലംകോട് ലീലാകൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. രാമദാസ് സ്വാഗതം ആശംസിച്ചു. ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് എം.പി പുരുഷോത്തമൻ, വി രാമകൃഷ്ണൻ, എം.ഉണ്ണികൃഷ്ണൻ, രാജഗോപാലമേനോൻ, ടി.എ പ്രഭാകരൻ, അടാട്ട് വാസുദേവൻ, പി.കെ ജയരാജൻ എന്നിവർ ആശംസകളർപ്പിച്ചു. സോമൻ ചെമ്പ്രേത്ത് നന്ദി പ്രകാശിപ്പിച്ചു.

കെപിസിസി സംസ്കാരിക സാഹിതി പി. ടി. മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: കെപിസിസി സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ആലംകോട് ലീലാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.ഹുറൈർ കൊടക്കാട് സ്വാഗതം പറഞ്ഞ പരിപാടിയിൽ ടിപി ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു.പിടി അജഘോഹൻ,എംവി ശ്രീധരൻ മാസ്റ്റർ,പ്രണവം പ്രസാദ്,സിദ്ധിക്ക് പന്താവൂർ, എഎം രോഹിത്ത്,ഇപി രാജീവ്, പിഎ അഹമ്മദ് മാഹ്ർ, അടാട്ട് വാസുദേവൻ,റീസ പ്രകാശൻ, മുസ്ഥഫ മാട്ടം,സാദിക്ക് നെച്ചിക്കൽ,വികെ സെയ്താലി,ജയപ്രസാദ് ഹരിഹരൻ, നിധിൻ ആനന്ദ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം

Image
 12 ന്നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 90% സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ബയോബിൻ ജനുവരി 12 ചൊവ്വാഴ്ച 11 മണിമുതൽ ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ച് വിതരണം ചെയ്യുന്നു. വീടുകളിലെ അടുക്കള ജൈവ മാലിന്യം സംസ്കരിച്ചു ജൈവവളമാക്കുന്നതിനുള്ള ന്യൂതന പദ്ധതിയാണ് ബയോബിൻ.2100 രൂപ വിലയുള്ള ബയോകമ്പോസ്റ്റർ ഗുണഭോക്തൃ വിഹിതമായ 210 രൂപ അടച്ചിട്ടുള്ള 400 കുടുബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ വാർഡിനും വ്യത്യസ്ത സമയങ്ങളിലാണ് വിതരണം നടത്തുന്നത്.ബയോബിൻ വിതരണ ഉദ്ഘാടനം ബഹു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസിരിയ്യ നിർവഹിക്കും

ഈ വർഷത്തെ മൂക്കുതല കണ്ണേങ്കാവ് പൂര മഹോത്സവം കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചു*

Image
Mookkuthala Live 🌎 മൂക്കുതല:ഈ വർഷത്തെ മൂക്കുതല കണ്ണേങ്കാവ് പൂര മഹോത്സവം കോവിഡ് പശ്ചാത്തലത്തിൽ ക്ഷേത്രാചാര ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചു.പൂര ദിനത്തിൽ പറവെയ്പ്പും കരിങ്കാളിവരവും വെടിക്കെട്ടും ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്ര ചടങ്ങുകൾ തന്ത്രി ബ്രഹ്മശ്രീ അണിമംഗലം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.  ജനുവരി 15 വെള്ളിയാഴ്ച്ചയാണ്  കണ്ണേങ്കാവ് പൂര മഹോത്സവം. മുൻകൂട്ടി വിതരണം  ചെയ്യുന്ന ടോക്കൺ പ്രകാരം  ജനുവരി 11 മുതൽ 14 വരെ രാവിലെ 9.30ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് 50 പേർക്ക് വീതം പറവെയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഒരു പറയോടൊപ്പം ഒരാൾക്കു മാത്രമേ പ്രവേശനംഅനുവദിക്കാനാവൂ    ജനുവരി 7, 8, 9 തിയ്യതികളിൽ ടോക്കൺ വിതരണം ചെയ്യും എന്നും ക്ഷേത്രം ട്രസ്റ്റി, ക്ഷേത്രം തന്ത്രി ,ആഘോഷ കമ്മറ്റി ഭാരവാഹികൾ എന്നിവർ അറിയിച്ചു. ട്രസ്റ്റി ആഴ് വാഞ്ചേരി തമ്പ്രാക്കൾ തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരി കെ.വി.സേതുമാധവൻ ഗോപിനാഥൻ പുളിക്കിലയിൽ (ആഘോഷ കമ്മറ്റി ) Join our Whatsapp chat

ആറ് മാസം പഴകിയ മൃതദേഹാവശിഷ്ടത്തിന്റെ നടപടി ക്രമങ്ങൾ തിങ്കളാഴ്ച

Image
ചങ്ങരംകുളം:ആറ് മാസം മുമ്പ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ യുവാവിൻറേതെന്ന് കരുതുന്ന മൃതദേഹം തിങ്കളാഴ്ച കൂടുതൽ പരിശോധന നടത്തും.ജൂൺ 11ന് രാത്രി 9. മണിയോടെ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതിന് ശേഷം കാണാതായ എടപ്പാൾ സ്വദേശിയും പന്താവൂർ പാലത്തിന് സമീപം താമസക്കാരനുമായ കിഴക്കവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ്(25)ന്റേത് എന്ന് കരുതുന്ന മൃതദേഹം ആണ് എടപ്പാളിനടുത്ത് പൂക്കരത്തറ സെന്ററിലെ കടമുറിക്ക് പുറകിലെ മാലിന്യം നിറഞ്ഞ പൊട്ടക്കിണറ്റിൽ നിന്ന് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനൊപ്പം,ഫയർഫോഴ്സം,പോലീസും,തൊഴിലാ ചേർന്ന് മണിക്കൂറുകൾ എടുത്ത് കിണറ്റിൽ ഉപേക്ഷിച്ച ടൺ കണക്കിന് മാലിന്യം നീക്കം ചെയ്താണ് പഴകിയ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.മൃതദേഹാവശിഷ്ടം കിട്ടാൻ വൈകിയതോടെ സംഭവസ്ഥലത്ത് പോലീസ് നടപടികൾ ഒന്നും തന്നെ പൂർത്തിയാവാതെ മൃതദേഹം പായയിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക് മാറ്റി.പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃത

സംസ്ഥാനത്തെ കോവിഡ് വാക്സിൻ ഡ്രൈ റൺ വിജയം

Image
സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്. രാവിലെ 9 മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തിയത്. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി.സംസ്ഥാനത്ത് വളരെപ്പെട്ടന്ന് കോവിഡ്-19 വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഔദ്യോഗികമായി എന്ന് എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീൽഡ് വാക്സീൻ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്

മൃതദേഹം കണ്ടെത്താനായില്ല തിരച്ചില്‍ തുടരും

Image
ചങ്ങരംകുളം: പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ മൃതദേഹം കണ്ടെത്താനായില്ല. 6 മാസം മുമ്പ് പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളുമായി അന്യേഷണസംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ ഉപയോഗശൂന്യമായ കിണറ്റില്‍ പിടിയിലായ വട്ടംകുളം സ്വദേശികളായ അതികാരത്ത്പടി സുഭാഷ് സുബ്രമണ്യന്റെ മകന്‍ സുഭാഷ് (35)മേനോന്‍പറമ്പില്‍ വേലായുധന്റെ മകന്‍ എബിന്‍(28)എന്നിവരുമായി വൈകിയിട്ട് അഞ്ചര വരെ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താനായില്ല.  എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇർഷാദിനെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെയാണ് പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്.പുതിയ മ

മലയാളം മിഷന്റെ മാതൃഭാഷാ പ്രതിഭ പുരസ്കാരം അശോക് ഡിക്രൂസിന്

Image
തിരുവനന്തപുരം:സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അസി. പ്രൊഫ.ഡോ. അശോക് ഡിക്രൂസ് അർഹനായി. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് മലയാളം മിഷൻ 'മലയാള ഭാഷാ പ്രതിഭാ പുരസ്കാരം' ഏർപ്പെടുത്തിയിരിക്കുന്നത്. 50,000/രൂപയും പ്രശസ്തി പത്രവും തൊന്റോയുമാണ് പുരസ്കാരം. ഡോ. അശോക് ഡിക്രൂസ് സമർപ്പിച്ച തിരൂർ മൊബൈൽ ആപ്ലിക്കേഷൻ, എഴുത്താശാൻ മൊബൈൽ ആപ്പ് എന്നിവയാണ് പുരസ്കാരത്തിന് അർഹമായത്. മൊബൈലിലെ മലയാള ഭാഷയുടെ ഉപയോഗക്ഷമതെ വിപുലീകരിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ഡോ. കെ. ജയകുമാർ ഐ.എ.എസ്. അധ്യക്ഷനും, പ്രൊഫ. വി. കാർത്തികേയൻ നായർ, കെ. മനോജ്കുമാർ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. മലയാള ഭാഷാ സാഹിത്യത്തിന്റെ വളർച്ചക്കും പ്രചരണത്തിനും 'തിരൂർ മലയാളം' നൽകുന്ന സംഭാവനകളെയും അവാർഡ് സമിതി പരിഗണിച്ചു. Mookkuthala Live🌎

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

Image
മൂക്കുതല:സേവന മേഖലയിൽ വീണ്ടും മികവ് തെളിയിച്ച് മൂകുതല ഗവ.സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ. കോവിടിനെ തുടർന്ന് അടഞ്ഞുകിടന്നിരുന്ന സ്കൂളുകൾ 10,+2 വിദ്യാർത്ഥികൾക്കായി തുടങ്ങിയ സാഹചര്യത്തിൽ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ അണുവിമുക്തമാ ക്കി എൻഎസ്എസ് വളണ്ടിയർമാർ. കൊവിദ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് വിവിധ ദിവസങ്ങളിലായി ഗ്രൂപ്പ് ആയി തിരിച്ചാണ് വളണ്ടിയർമാർ സ്കൂൾ അണുവിമുക്തമാക്കിയത്. പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ ഫസല് റഹ്മാൻ, ലീഡർമാരായ അമൽ,ആദിത്യ തുടങ്ങിയവർ നേതൃത്വം നൽകി.

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

Image
ചങ്ങരംകുളം: പുതുവർഷത്തെ വരവേറ്റ് കൊണ്ട് ചങ്ങരംകുളത്ത് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തിയത് ശ്രദ്ധേയമായി. ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റി(ബി, ഡി, കെ), ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ (എ, ഒ, ഡി, എ) ,ഒരു കൈത്താങ്ങ് കൂട്ടായ്മ , അപകട രക്ഷാസമിതി ചങ്ങരംകുളം "ടിഫിൻ ടി ക്യൂ " റസ് സ്റ്റോറൻ്റ്. എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഹരിഹര സുനു ഉത്ഘാടനം നിർവ്വഹിച്ചു.  സബ് ഇൻസ്പെക്ടർ മൻമഥൻ അധ്യക്ഷത വഹിച്ചു, ബ്ലഡ് ഡോണേഴ്സ് കേരള ജില്ല ട്രഷറർ ജുനൈദ് നടുവട്ടം, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലൈസൺ ഓഫീസർ പി പി അഷറഫ്, ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ കുന്നംകുളം സോണൽ പ്രസിഡൻ്റ് ബാബു ആലംങ്കോട്, അഷറഫ് പന്താവുർ ,ശുഹൈബ് ,അജി കോലളമ്പ്,അഭിലാഷ് കക്കിടിപുറത്ത്,നൗഷാദ് അയിൻങ്കലം, സുനിൽ ഡോൺ, അബ്ദുട്ടി താടിപ്പടി എന്നിവർ പ്രസംഗിച്ചു.