കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സംസ്ഥാനത്തെ കോവിഡ് വാക്സിൻ ഡ്രൈ റൺ വിജയം

സംസ്ഥാനത്തെ കോവിഡ് വാക്സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) വിജയകരമായി നടന്നു. നാല് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടന്നത്. രാവിലെ 9 മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്. വാക്സിൻ രജിസ്ട്രേഷൻ മുതൽ ഒബ്സർവേഷൻ വരെ കോവിഡ് വാക്സിനേഷൻ നൽകുന്ന നടപടിക്രമങ്ങൾ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റൺ നടത്തിയത്. എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തി.സംസ്ഥാനത്ത് വളരെപ്പെട്ടന്ന് കോവിഡ്-19 വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഔദ്യോഗികമായി എന്ന് എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീൽഡ് വാക്സീൻ താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ വാക്സിൻ എടുക്കുന്നതിന് ആർക്കും ആശങ്ക വേണ്ട. ചിട്ടയായ വാക്സിൻ വിതരണത്തിന് കേരളം സജ്ജമാണ്. കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശമനുസരിച്ച് മുൻഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവർക്കാണ് വാക്സിൻ ആദ്യം നൽകുക. പിന്നീട് വാക്സിൻ കിട്ടുന്ന അളവിൽ മറ്റുള്ളവർക്കും നൽകുന്നതാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളിൽ നടന്നിട്ടുണ്ട്. വാക്സിൻ കിട്ടി കഴിഞ്ഞാൽ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയിൽ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വാക്സിൻ വിതരണ ഡ്രൈ റണ്ണിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്