കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കാരുണ്യം പാലിയേറ്റീവ് കെയർ പത്താം വാർഷിക ആഘോഷവും അതുര സേവന രംഗത്തെ വിവിധ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു

ചങ്ങരംകുളം:കഴിഞ്ഞ പത്ത് വർഷമായി ആലങ്കോട്, നന്നമ്മുക്ക് പഞ്ചായത്ത് പരിധിയിലുള്ള കിടപ്പിലായ രോഗികളെ ചികിത്സിക്കുകയും അവർക്ക് വേണ്ട പരിചരണം ഉറപ്പ് വരുത്തുകയും ചെയ്യുന്ന കാരുണ്യം പാലിയേറ്റീവ് കെയർ യൂണിറ്റ് പത്താം വാർഷികം ആഘോഷിച്ചു.
പ്രശസ്ത കവിയും ഗാനരചയിതാവും ആയ റഫീക് അഹമ്മദ് ചടങ്ങ് ഉൽഘാടനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ സന്ദേശം നൽകി. കോവിട് കാലത്തെ പാലിയേറ്റീവ് കെയർ എന്ന വിഷയം ആസ്പദമാക്കി ഡോക്റ്റർ വി കെ അബ്ദുൽ അസീസ് ക്ലാസ് എടുത്തു. ആതുര സേവന രംഗത്ത് നിസ്വാർത്ഥ സേവനത്തിന് നർസുമാരായ പ്രിൻസി,സ്റ്റാൻലി,സഫിയ നൗഷാദ്,പി. അലി തുടങ്ങിയവരെ ആദരിച്ചു.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പി.കെ അബ്ദുള്ളക്കുട്ടി സ്വാഗതവും കെ അനസ് നന്ദിയും പറഞ്ഞു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.