ചങ്ങരംകുളം: പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തിൽ മൃതദേഹം കണ്ടെത്താനായില്ല.
6 മാസം മുമ്പ് പന്താവൂരില്‍ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതികളുമായി അന്യേഷണസംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ ഉപയോഗശൂന്യമായ കിണറ്റില്‍ പിടിയിലായ വട്ടംകുളം സ്വദേശികളായ അതികാരത്ത്പടി സുഭാഷ് സുബ്രമണ്യന്റെ മകന്‍ സുഭാഷ് (35)മേനോന്‍പറമ്പില്‍ വേലായുധന്റെ മകന്‍ എബിന്‍(28)എന്നിവരുമായി വൈകിയിട്ട് അഞ്ചര വരെ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താനായില്ല.
എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന്‍ ഇർഷാദിനെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.രാത്രി ഒമ്പത് മണിയോടെ ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെയാണ് പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്.പുതിയ മൊബൈല്‍ വിലകുറച്ച് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരായ പല സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച ശേഷം യുവാവിനെ കാണാതായത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ അന്യേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം ജില്ലാ പോലീസ് മേധാവിക്കും,കളക്ടര്‍,മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ പ്രത്യേക അന്യേഷണസംഘം ആറ് മാസം നീണ്ട അന്യേഷണത്തിലൊടുവിലാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി അബ്ദുല്‍കരീമിന്റെ മേല്‍നോട്ടത്തില്‍,തിരൂര്‍ ഡിവൈഎസ്പി കെഎ സുരേഷ്ബാബു,ബഷീര്‍ ചിറക്കല്‍,എസ്ഐമാരായ വിജിത്ത്,ഹരിഹരസൂനു എഎസ്ഐമാരായ ശ്രീലേഷ്,സജീവ്,സിപിഒമാരായ അരുണ്‍ ചോലക്കല്‍,ഡിവൈഎസ്പി സ്ക്വോഡ് അംഗങ്ങളായ രാജേഷ്,പ്രമോദ്,ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്യേഷണം
Comments
Post a Comment