കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

ചങ്ങരംകുളം: പുതുവർഷത്തെ വരവേറ്റ് കൊണ്ട് ചങ്ങരംകുളത്ത് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തിയത് ശ്രദ്ധേയമായി.
ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റി(ബി, ഡി, കെ), ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ (എ, ഒ, ഡി, എ) ,ഒരു കൈത്താങ്ങ് കൂട്ടായ്മ , അപകട രക്ഷാസമിതി ചങ്ങരംകുളം "ടിഫിൻ ടി ക്യൂ " റസ് സ്റ്റോറൻ്റ്. എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി ചങ്ങരംകുളം സബ് ഇൻസ്പെക്ടർ ഹരിഹര സുനു ഉത്ഘാടനം നിർവ്വഹിച്ചു. 
സബ് ഇൻസ്പെക്ടർ മൻമഥൻ അധ്യക്ഷത വഹിച്ചു, ബ്ലഡ് ഡോണേഴ്സ് കേരള ജില്ല ട്രഷറർ ജുനൈദ് നടുവട്ടം, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ലൈസൺ ഓഫീസർ പി പി അഷറഫ്, ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ കുന്നംകുളം സോണൽ പ്രസിഡൻ്റ് ബാബു ആലംങ്കോട്, അഷറഫ് പന്താവുർ ,ശുഹൈബ് ,അജി കോലളമ്പ്,അഭിലാഷ് കക്കിടിപുറത്ത്,നൗഷാദ് അയിൻങ്കലം, സുനിൽ ഡോൺ, അബ്ദുട്ടി താടിപ്പടി എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.