കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നാടും നാട്ടുകാരും ഒരുങ്ങി നാളെ കണ്ണെങ്കാവ് പൂരം

Mookkuthala Live🌎
മകരത്തിലെ ആദ്യ വെള്ളി ഓരോ മുക്കോലക്കാർക്കും മനസ്സിൽ ഗൃഹാതുരത്വം നിറക്കുന്ന ഓർമകളാണ് സമ്മാനിക്കാറ്. സ്രാവ് വിൽപ്പനയും ചാണക വെള്ളം തളിച്ചുള്ള മുറ്റങ്ങളും വഴിയൊരത്തിലെ കളിപ്പാട്ട വിലപ്പനക്കാരും പൊരികച്ചവടക്കാരും വെടിക്കെട്ടിനുള്ള കുഴിയെടുക്കലും മേളക്കാരും നിറഞ്ഞു നിൽക്കുന്ന പൂരം തലേന്ന്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന, ചുറ്റും ആൾക്കൂട്ടത്തിൻ്റെ ആരവങ്ങളും, കത്തി മൂർച്ച കൂട്ടുന്ന ശബ്ദവും, മീനിൻ്റെയും നനഞ്ഞ മണ്ണിൻ്റെയും ഗന്ധം വിളിച്ചോതുന്ന മഠത്തിപാടത്തിലെ വാണിഭ കാഴ്ചകളിൽ മുഴുകി നടന്നിരുന്ന മൂക്കൊലക്കാർക്ക് ഈക്കൊലം ഓർമകളിൽ ഇന്ന് പൂര തലെന്നുള്ള വ്യാഴം. കോവിടിൻ്റെ പാശ്ചാത്തലത്തിൽ ചുരുങ്ങിയ ആഘോഷങ്ങൾ
ഒട്ടും തന്നെ പൂരത്തിൻ്റെ മാറ്റ് കുറക്കുന്നില്ല. വെടിക്കെട്ടിൻ്റെ മുഴക്കവും കരി തൻ്റെ ചിലങ്കയുടെ ശബ്ദവും ചെണ്ടയുടെ നാദവും വരും വർഷങ്ങളിൽ കണ്ണെങ്കാവിൻ്റെ ആൽത്തറയിൽ അലയടിക്കുക തന്നെ ചെയ്യും. 

ജോയൽ ഉണ്ണി ജോയ്

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്