ചങ്ങരംകുളം:ആറ് മാസം മുമ്പ് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയ യുവാവിൻറേതെന്ന് കരുതുന്ന മൃതദേഹം തിങ്കളാഴ്ച കൂടുതൽ പരിശോധന നടത്തും.ജൂൺ 11ന് രാത്രി 9. മണിയോടെ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതിന് ശേഷം കാണാതായ എടപ്പാൾ സ്വദേശിയും പന്താവൂർ പാലത്തിന് സമീപം താമസക്കാരനുമായ കിഴക്കവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദ്(25)ന്റേത് എന്ന് കരുതുന്ന മൃതദേഹം ആണ് എടപ്പാളിനടുത്ത് പൂക്കരത്തറ സെന്ററിലെ കടമുറിക്ക് പുറകിലെ മാലിന്യം നിറഞ്ഞ പൊട്ടക്കിണറ്റിൽ
നിന്ന് രണ്ട് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച
വൈകിയിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്. തിരൂർ
ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും ചങ്ങരംകുളം
സിഐ ബഷീർ ചിറക്കലിന്റെയും നേതൃത്വത്തിലുള്ള അന്വേഷണ
സംഘത്തിനൊപ്പം,ഫയർഫോഴ്സം,പോലീസും,തൊഴിലാ ചേർന്ന് മണിക്കൂറുകൾ എടുത്ത് കിണറ്റിൽ ഉപേക്ഷിച്ച ടൺ കണക്കിന് മാലിന്യം നീക്കം ചെയ്താണ് പഴകിയ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.മൃതദേഹാവശിഷ്ടം കിട്ടാൻ വൈകിയതോടെ സംഭവസ്ഥലത്ത് പോലീസ് നടപടികൾ ഒന്നും തന്നെ പൂർത്തിയാവാതെ മൃതദേഹം പായയിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക് മാറ്റി.പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹം എത്തിച്ചു മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച കാലത്ത് ഇൻക്വസ്റ്റ് അടക്കമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
Mookkuthala Live
കടപ്പാട് CKMNews
Comments
Post a Comment