കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മലയാളം മിഷന്റെ മാതൃഭാഷാ പ്രതിഭ പുരസ്കാരം അശോക് ഡിക്രൂസിന്

തിരുവനന്തപുരം:സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്കാരത്തിന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല അസി. പ്രൊഫ.ഡോ. അശോക് ഡിക്രൂസ് അർഹനായി. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് മലയാളം മിഷൻ 'മലയാള ഭാഷാ പ്രതിഭാ പുരസ്കാരം' ഏർപ്പെടുത്തിയിരിക്കുന്നത്. 50,000/രൂപയും പ്രശസ്തി പത്രവും തൊന്റോയുമാണ് പുരസ്കാരം.
ഡോ. അശോക് ഡിക്രൂസ് സമർപ്പിച്ച തിരൂർ മൊബൈൽ ആപ്ലിക്കേഷൻ, എഴുത്താശാൻ മൊബൈൽ ആപ്പ് എന്നിവയാണ് പുരസ്കാരത്തിന് അർഹമായത്. മൊബൈലിലെ മലയാള ഭാഷയുടെ ഉപയോഗക്ഷമതെ വിപുലീകരിക്കുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ഡോ. കെ. ജയകുമാർ ഐ.എ.എസ്. അധ്യക്ഷനും, പ്രൊഫ. വി. കാർത്തികേയൻ നായർ, കെ. മനോജ്കുമാർ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണ്ണയ സമിതി വിലയിരുത്തി. മലയാള ഭാഷാ സാഹിത്യത്തിന്റെ വളർച്ചക്കും പ്രചരണത്തിനും 'തിരൂർ മലയാളം' നൽകുന്ന സംഭാവനകളെയും അവാർഡ് സമിതി പരിഗണിച്ചു.
Mookkuthala Live🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.