Posts

Showing posts from March, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ശ്രദ്ധേയനായ മുഹമ്മദ് ഷഹീറിനെ ഒരുമ കൂട്ടായ്മ ആദരിച്ചു.

Image
ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്നും കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ചങ്ങരംകുളത്തിൻ്റെ അഭിമാനമായി മാറിയ ഉദുനുപറമ്പ് സ്വദേശി മുഹമ്മദ് ഷഹീറിനെ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ ആദരിച്ചു. ഉദുനു പറമ്പിലെ ഷഹീറിൻ്റെ വസതിയിൽ വെച്ചാണ് കൂട്ടായ്മ ആദരവ് സമർപ്പിച്ചത്. കൂട്ടായ്മക്ക് വേണ്ടി ഹംസ K.V, ഷാജി P.K ഷൗക്കത്ത്, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നിവർ പങ്കെടുത്തു. Mookkuthala Live 🌎

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാക്കാലിയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു

Image
മൂക്കുതല: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാക്കാലിയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു. 110,111 ബൂത്തുകളുടെ ചുമതലയുള്ള ബൂത്ത് കമ്മറ്റി ഓഫീസാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാക്കന്മാരായ നാഹിർ ആലുങ്ങൽ, കെപിഎസ് ഉണ്ണി, മുരളി, രാജൻ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live 🌎

എൽഡിഎഫ് സ്ഥാനാർത്ഥി പി. നന്ദകുമാർ മൂക്കുതല മേഖലയിൽ പര്യടനം നടത്തി.

Image
മൂക്കുതല:നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർത്ഥി പി. നന്ദകുമാർ മൂക്കുതല മേഖലയിൽ പര്യടനം നടത്തി. കാലത്ത് എട്ടരെയോടെ ആരംഭിച്ച പര്യടനം പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. വിവിധ ഇടങ്ങളിൽ എൽഡിഎഫ് ബൂത്ത് കമ്മറ്റികളുടെ ഉദ്ഘാടനം നടത്തപ്പെട്ടു. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തുകളിലെ വിവിധ നേതാക്കന്മാർ പങ്കെടുത്ത് സംസാരിച്ചു.

ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളി കെബി ശിവദാസനെ മഞ്ചേരി ഐഎന്‍ടിയുസി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു

Image
ചങ്ങരംകുളം:ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും പൊന്നാനിയിലെ ജീവകാരുണ്യ പ്രവർത്തനത്തകനുമായ കെബി ശിവദാസനെ മഞ്ചേരി ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു.നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കറ്റ് യു.എ ലത്തീഫ് ട്രോഫി നൽകി ആദരിച്ചു.ഐഎന്‍ടിയുസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻറ് ജൊമേഷ് തോമസ് അദ്ധ്യക്ഷം വഹിച്ചു . Mookkuthala Live 🌎

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

Image
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഈ മാസം 31 നകം നാമനിർദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. Mookkuthala Live 🌎

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കലൂർമയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.

Image
കല്ലൂർമ്മ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് കല്ലൂർമയിൽ ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി എ. എം രോഹിത് ഉൽഘാടന ചടങ് നിർവഹിച്ചു. 119,123 ബൂതുകളുടെ ചുമതലയുള്ള ബൂത്ത് ഓഫീസാണ് ഉൽഘാടനം ചെയ്യപ്പെട്ടത്. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തിലെ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live 🌎

യുഡിഎഫ് സ്ഥാനാർത്ഥി എ. എം രോഹിത് നന്നമുക്ക് ഗ്രാമ പഞ്ചായത്തിൽ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.

Image
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥി രോഹിത് നന്നമ്മുക്ക് ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. പ്രദേശത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കന്മാരുടെ ഭവനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തിലെ കോൺഗ്രസ്സ് നേതാക്കന്മാരും പ്രവർത്തകരും സന്ദർശനത്തിൽ പങ്കെടുത്തു. Mookkuthala Live 🌎

ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കല്ലുംപുറം സ്വദേശിനിയായ വിദ്യാർഥിനി

Image
കല്ലുംപുറം: ഏഷ്യ ബുക്ക് ഓഫ്  റെക്കോർഡ്സിൽ ഇടം നേടി കല്ലുംപുറം സ്വദേശിനിയായ വിദ്യാർഥിനി. ഫെയ്ൻ മറിയം സണ്ണി മനഃശാസ്ത്രതിൽ ബിരുദവും, സ്പെഷ്യൽ ടീചർസ് ട്രെയ്നിങ് രണ്ടാം വർഷ വിദ്യാർത്ഥിയായി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്, മൈയ്സൂരിൽ പഠിച്ചു വരുന്നു. സഞ്ചലി അഗർവാൾ സംഹരിച്ച 'ഇൻ ദ ഇറ ഓഫ്' എന്ന ചെറു ചിന്താ സംഹാരത്തിനാണ് റെക്കോർഡിന് അർഹമായത്. ഫെയ്ൻ ഈ പുസ്തകത്തിൻ്റെ ഒരു സഹ രചയിതാവാണ്. കുറച്ച് പുസ്തകങ്ങളിൽ സഹരചയിതാവായും , മൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇഷാനി അഗർവാളും അതർവ് അവിനാഷ് പതക് സംഹരിച്ച 'യുവർ ഇമൊഷൻ അവർ മൊട്ടിവേഷൻ' എന്ന ചെറു ചിന്ത പുസ്തകത്തിന് ഒമംജി റെക്കോർഡ് ഫെയ്നിന് ലഭിച്ചിട്ടുണ്ട്. കല്ലുംപുറം മില്ലേനിയം പ്രസ്സ് ഉടമയായ സണ്ണിയുടെയും ഹൈസ്കൂൾ അധ്യാപികയുമായ ഫാൻസിയിടെയും ഇളയ മകളാണ് ഫെയ്ൻ. Mookkuthala Live 🌎

ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും ഉൾപ്പെടെയുള്ള ഫെയ്‌സ്ബുക്കും അതിന്റെ സേവനങ്ങളും പ്രവർത്തനരഹിതമായി.

Image
വാട്‌സ്ആപ്പിനും ഇൻസ്റ്റാഗ്രാമിനും വെള്ളിയാഴ്ച രാത്രി ഇന്ത്യയിലും ലോകമെമ്പാടും ഒരു തകരാർ സംഭവിച്ചു. ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ  അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല. ചില ഉപയോക്താക്കൾ വാട്ട്‌സ്ആപ്പ് വെബിലേക്ക് ലോഗിൻ ചെയ്യുന്നതിൽ പോലും പരാജയപ്പെട്ടുവെന്നും റിപ്പോർട്ടുചെയ്‌തു. ഫേസ്ബുക്ക് ആപ്ലിക്കേഷനുകൾ വാട്ട്‌സ്ആപ്പും ഇൻസ്റ്റാഗ്രാമും ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമാണ്. ഇതുസംബന്ധിച്ച് official ദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

തപാൽ വോട്ട്: അറിയേണ്ടതെന്തെല്ലാം

Image
നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. തപാൽ വോട്ടിനുള്ള അപേക്ഷ ഫോം 12 ഡി വഴിയാണ് നൽകേണ്ടത്. ഫോം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോം 12ഡി വഴി ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് അർഹർക്ക് അതത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. പോളിംഗ് ഓഫീസർ ആബ്സൻറീ വോട്ടറുടെ വീട്ടിലെത്തിയാകും ബാലറ്റ് നൽകുക. വോട്ടർ പട്ടികയിൽ ഭിന്നശേഷിയുള്ള വ്യക്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭിന്നശേഷിക്കാർക്കാണ് തപാൽ ബാലറ്റിന് അർഹതയുള്ളത്. ഫോം 12 ഡി ക്ക് ഒപ്പം ഇവർ നിശ്ചിത സർക്കാർ ഏജൻസി നൽകിയ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർക്കാർ നിശ്ചയിച...

ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം

Image
ഈ വർഷം എഴാം ക്ലാസിൽ പഠനം പൂർത്തിയാക്കിയ കുട്ടികളെ, അവരുടെ രക്ഷിതാക്കളെ, ഹൈസ്കൂൾ പഠനത്തോടൊപ്പം വിവിധ ട്രേഡിൽ പരിശീലനം കൂടി ലഭിക്കുന്ന ടെക്നിക്കൽ ഹൈസ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ഏപ്രിൽ 13 വരെ സമർപ്പിക്കാം. (Govt.THS Admission 2021-22). www.polyadmission.org/ths സ്കൂളിൽ ഹെൽപ് ഡെസ്ക് ഉണ്ടായിരിക്കും. Phone: 04942651971

പെൻഷനേഴ്സ് യൂണിയൻ വെളിയംകോട് പഞ്ചായത്ത് സമ്മേളനം

Image
എരമംഗലം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെളിയംകോട് പഞ്ചായത്ത് ഇരുപത്തിയൊമ്പതാം സമ്മേളനം നടന്നു. യൂണിയൻ ജില്ലാ  കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ആർ.ഗൗരി അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി, പി.വി.കൃഷ്ണൻ പോറ്റി ,സി.ടി.മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു.മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു.സ്വാഗതം കൃഷ്ണൻ .പി .വി.നന്ദി മുഹമ്മദുണ്ണി സി.ടിയും പറഞ്ഞു. ഭാരവാഹികൾ പി.വി.കൃഷ്ണൻ (സെക്രട്ടറി), പി.ആർ.ഗൗരി (പ്രസിഡൻ്റ്), സി.ടി.മുഹമ്മദുണ്ണി (ട്രഷറർ). Mookkuthala Live 🌎

ചങ്ങരംകുളം സ്വദേശിയായ ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിക്ക് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ പുരസ്കാരം

Image
ചങ്ങരംകുളം:ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും ചങ്ങരംകുളത്തെ സജീവ പ്രവര്‍ത്തകനുമായ കെബി ശിവദാസന് തമിഴ്നാട്ടില്‍ നിന്നും ജീവകാരുണ്യ  പുരസ്കാരം. രാജപാളയത്തെ അരം ചാരിറ്റി ഏര്‍പ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിനാണ് കേരളത്തില്‍ നിന്നും ശിവദാസനെ തിരഞ്ഞെടുത്തത്. ശനിയാഴ്ച പ്രമുഖ വ്യക്തികളുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ ശിവദാസന്‍ അവാര്‍ഡ് ഏറ്റ് വാങ്ങി. Mookkuthala Live 🌎

പക്ഷികൾക്കൊരു നീർകുടം ഒരുക്കി അസ്സബാഹ് കോളേജിലെ വിദ്യാർഥികൾ

Image
ചങ്ങരംകുളം:ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ ജലാശയങ്ങളും നീർച്ചാലുകളും വറ്റി വരളുമ്പോൾ ദാഹജലം ലഭിക്കാതെ തളരുന്ന  പക്ഷികൾക്കും പറവകൾക്കും ദാഹജലം പകർന്നു നൽകാൻ പ്രിയദർശിനി, ഹരിത അസ്സബാഹ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോളേജിലെ വിവിധ ഭാഗങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു. കോളേജ് യൂണിയൻ ചെയർമാൻ എ.എം.അഹ്റാസ്‌ ഉദ്ഘാടനം ചെയ്തു. Mookkuthala Live🌍

പൊന്നാനിയിൽ രോഹിത്. തവനൂരിൽ പിന്നീട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും

Image
പൊന്നാനിയിൽ രോഹിത്, തവനൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം പൊന്നാനി:പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വക്കറ്റ് എഎം രോഹിത്ത് മത്സരിക്കും.സിപിഎം സിറ്റിംഗ് സീറ്റായ പൊന്നാനിയിൽ ഒരു അട്ടിമറി പ്രതീക്ഷിച്ചാണ് യൂത്ത് കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ കൂടിയായ രോഹിതിനെ മത്സരരംഗത്തിറക്കിയിരിക്കുന്നത്.എടപ്പാൾ സ്വദേശിയാണ് രോഹിത്ത്.സിദ്ധീക്ക് പന്താവൂരിന് തുടർച്ചയായി രണ്ടാം തവണയും സീറ്റ് നിഷേധിച്ചതിൽ ഒരു വിഭാഗം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണ് Mookkuthala Live 🌎 Mookkuthala Live 🌎

സി.എ പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീരാഗ് മോഹനനെ പിടവന്നൂർ വായനശാല പ്രവർത്തകർ ആദരിച്ചു

Image
മൂക്കുതല: സി.എ പരീക്ഷയിൽ ഉന്നതവിജയം നേടിയ പിടാവന്നൂർ സ്വദേശി ശ്രീരാഗ് മോഹനനെ പിടവനൂർ  സാംസ്കാരിക വേദി വായനശാല പ്രവർത്തകർ ആദരിച്ചു. വായനശാല രക്ഷാധികാരി കെ. വേലായുധൻ, വായനശാല പ്രവർത്തകരായ ജിജി പുലിക്കോട്ടിൽ, പ്രത്യുഷ്, പ്രേമദാസ്, അഭിനന്ദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വായനശാല പ്രവര്ത്തകര് ശ്രീരാഗിൻ്റെ ഭവനത്തിൽ നേരിട്ടെത്തി അനുമോദിക്കുകയായിരുന്നു. ക്ലബ് അംഗങ്ങൾ ആയ പ്രണവ് ടീ.എം,ആൽബിൻ, പ്രണവ്അശ്വിൻ ബാബു തുടങ്ങിയവരും പങ്കെടുത്തു. Mookkuthala Live 🌎

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് പഞ്ചായത്ത് സമ്മേളനം നടത്തി.

Image
ചങ്ങരംകുളം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്കു പഞ്ചായത്ത് സമ്മേളനം നടന്നു. ജില്ലാ കമ്മറ്റിയംഗംവി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ്  പി.ഭാസ്ക്കരൻ നമ്പ്യാർ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ, ബ്ലോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി, പി.എൻ .കൃഷ്ണമൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.കൃഷ്ണകുമാർ വരവുചെലവു കണക്കവതരിപ്പിച്ചു.മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും പുതിയ മെമ്പർമാരെ സ്വീകരിക്കുകയും ചെയ്തു.കെ.രാധാഭായ് സ്വാഗതവും കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.      ഭാരവാഹികളായി പി.ഭാസ്ക്കരൻ നമ്പ്യാർ (പ്രസിഡൻ്റ്) പി.എൻ.കൃഷ്ണമൂത്തി (സെക്രട്ടറി) കെ.വി.കൃഷ്ണൻ നായർ (ട്രഷറർ). Mookkuthala Live 🌎

പൊന്നാനിയിൽ പി.നന്ദകുമാറിനെതിരെ പ്രതിഷേധം; പ്രവർത്തകർ ടി.എം. സിദ്ദിഖിനൊപ്പം

Image
സിപിഐഎം സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ പലയിടത്തും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. രഹസ്യമായും പോസ്റ്റർ യുദ്ധങ്ങളായും മുന്നോട്ട് പോയിരുന്ന പ്രതിഷേധം പരസ്യ പ്രകടനമായി പുറത്തുവന്നത് മലപ്പുറം പൊന്നാനിയിലായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രണ്ടുതവണ സ്ഥാനാർത്ഥിയായി വിജയിച്ച് കൂടെകൂട്ടിയ മണ്ഡലമാണ് പൊന്നാനി. എന്നാൽ രണ്ടു ടേം മാനദണ്ഡത്തെ തുടർന്ന് ഇത്തവണ പി. ശ്രീരാമകൃഷ്ണൻ മത്സരിക്കില്ല. ഇതോടെയാണ് മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിക്കായി അന്വേഷണം ആരംഭിച്ചത്.പല പേരുകൾ ഉയർന്നുവന്നുവെങ്കിലും സിഐടിയു ദേശീയ സെക്രട്ടറി പി.നന്ദകുമാറിന്റെ പേര് സംസ്ഥാന കമ്മിറ്റി നിർദേശിക്കുകയായിരുന്നു. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാനകമ്മിറ്റി നിർദേശത്തിന് ഞായറാഴ്ച സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. എന്നാൽ മുൻ പൊന്നാനി ഏരിയാ സെക്രട്ടറിയും ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.എം.സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാ പട്ടികയിൽ സിദ്ദീഖിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.നന്ദകുമാറിനെ മത്സരിപ്പിക്ക...

രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ലബ്ബിന് സമ്മാനിച്ച് പഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പിൽ

Image
ചങ്ങരംകുളം:രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ലബ്ബിന് സമ്മാനിച്ച് ജനപ്രതിനിധികള്‍ക്ക് മാതൃകയാവുകയാണ് പഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പില്‍. നന്നംമുക്ക് പഞ്ചായത്തിലെ മാട്ടം പ്രദേശം ഉള്‍പ്പെടുന്ന അഞ്ചാം വാർഡിൽ നിന്നും കോണ്‍ഗ്രസ്സ്  സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ചാലുപറമ്പില്‍ മുസ്ഥഫയാണ് തനിക്ക് ലഭിച്ച രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്ത് സാമൂഹ്യ സേവനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാട്ടം റെയിന്‍ബോ ക്ലബ്ബ് ഭാരവാഹികള്‍ക്ക് സമ്മാനിച്ചത്. ക്ലബ്ബ് ഭാരവാഹികളായ മുജീബ്,മന്‍സൂര്‍,അന്‍സില്‍,നിഷാര്‍,എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റ് വാങ്ങി. Mookkuthala Live 🌎

പ്രിയദർശിനി പ്രീമിയർ ലീഗിന് തുടക്കമായി.

Image
മൂക്കുതല: ചെലക്കടവിൽ പ്രവർത്തിക്കുന്ന പ്രിയദർശനി മൂച്ചിക്കൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളർന്നുവരുന്ന  പുതുതലമുറയെ വാർത്തെടുക്കാൻ പ്രിയദർശനി ക്ലബ്ബിന്റെ കീഴിൽ പുതുതായി ആരംഭിച്ച പി പി എൽ അഥവാ പ്രിയദർശിനി പ്രീമിയർ ലീഗ് എന്ന നാമധേയത്തിൽ ഇന്ന് തുടക്കമായി. പ്രദേശത്തെ എല്ലാ ഫുട്ബോൾ പ്രേമികളെയും ഒരു കുടക്കീഴിൽ അണിനിരത്തി ഒരു നല്ല ഫുട്ബോളിനെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. ലീഗിന് ടീം മാനേജർ സക്കീർമൂസയും വാർഡ് മെമ്പർ ഫയാസും കല്ലിങ്ങൽ നൗഷാദും ഷഹീർ  പടിഞ്ഞാറയിൽ എന്നിവർ നേതൃത്വം നൽകി. Mookkuthala Live 🌎

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

Image
ശ്രീ. പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച് യാത്രയായി പോകുന്ന അധ്യാപകർക്ക് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി. വിരിമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ,മലയാളം അധ്യാപകനായ പി അബ്ദുൾ കരീം മാഷ്, ഹിന്ദി അധ്യാപികയായ ഡെലീന ടീച്ചർ, ഫിസിക്സ് അധ്യാപികയായ മായാദേവി ടീച്ചർ, ഹയർസെക്കൻഡറി ലാബ് അസിസ്റ്റൻ്റ് സത്യഭാമ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയായി പോകുന്ന അധ്യാപകർക്ക് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ ഉപഹാരങ്ങൾ നൽകി. മുൻകാലങ്ങളിൽ സ്കൂളിൽ നിന്നും സ്ഥലം മാറിപോയ എ.ബി രമേശ് മാഷിനെയും ആനന്ദൻ മാഷിനേയും സംഘാടകര് ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷൺമുഖൻ വേളയാറ്റ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് രാധ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ ശശികുമാർ മാഷ് വന്നു ചേർന്നവർക്ക് നന്ദി ആശംസിച്ചു. പൊതുയോഗത്തിന് ശേഷം അധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. Mookkuthala Live 🌎

ഹരിത കളിമുറ്റം: ജൈവ കൃഷിക്ക് തുടക്കമിട്ട് കളിമുറ്റം കൂട്ടരംഗ്

Image
ചങ്ങരംകുളം:PCNGHSS മൂക്കുതല 1985-86 പൂർവ്വ വിദ്യാർത്ഥി സംഘടനയായ കളിമുറ്റം കൂട്ടായ്മ ഹരിത കളിമുറ്റം എന്ന പേരിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ കൂട്ടായ്മ അംഗങ്ങളുടെ 10 ഏക്കർ തരിശു  ഭൂമിയും കൃഷിസ്ഥലങ്ങളും ഏറ്റെടുത്തു ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം കുട്ടായ്‌മ അംഗം വാവുട്ടി ആലംകോഡിന്റെ ഉദിന്പറമ്പിലുള്ള ഒരേക്കർ തരിശു ഭൂമിയിൽ ആലംകോട് അഗ്രികൾച്ചറൽ ഓഫിസർ സുരേഷ് ടി എം നിർവഹിച്ചു. ആക്രികൾച്ചറൽ അസിസ്റ്റന്റ് ഓഫിസർ വിജിത് പി വി കളിമുറ്റം സെക്രട്ടറി ഇസ്മായിൽ മാമു വി വി ഗിരീഷ്, ടി എം എ ഗഫൂർ ചേലക്കടവ്, റഷീദ് മൈക്രോ, സുരേഷ് കല്ലൂർമ വേലായുധൻ സുനിൽ സലാം വേണുഗോപാൽ ഹംസ മുഹമ്മദ് കുട്ടി രാജീവൻ അശോകൻ വേദവ്യാസൻ തുടങ്ങിയ കൂട്ടായ്മ അംഗങ്ങൾ പങ്കെടുത്തു. Mookkuthala Live 🌎

പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു

Image
ചങ്ങരംകുളം:കേന്ദ്ര സർക്കാരിൻറെ യും സംസ്ഥാന സർക്കാരിനെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയുംപെട്രോൾ ഡീസൽ പാചക വാതക സിലിണ്ടർ എന്നിവയ്ക്ക് ക്രമാതീതമായി വിലവർദ്ധിക്കുന്നതിലും പ്രതിഷേധിച്ച് നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. ശാന്തിനി രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസന്നകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ഉമ്മർ കുളങ്ങര അധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം സിദ്ദീഖ് പന്താവൂർ നിർവഹിച്ചു. അപ്പു കെ മുരളികെ,നവാസ് വി പ്രസാദ്,ഷാജി,സഫർ, ഫാരിസ്, ഉണ്ണികൃഷ്ണൻ കമറുദ്ദീൻ, മുസ്തഫ എന്നിവർ പ്രസംഗിച്ചു.

നാട് നന്നാകാൻ യുഡിഎഫ്; തെരഞ്ഞെടുപ്പ്പ്രചാരണവാചകം പുറത്തിറക്കി

Image
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. 'നാട് നന്നാകാൻ യുഡിഎഫ് എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം 'വാക്ക് നൽകുന്നു യുഡിഎഫ്' എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'സംശുദ്ധം സദ് ഭരണം' എന്നതാണ് ലക്ഷ്യം. 'ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്' എന്നതാണ് അഭ്യർത്ഥന. കേരളത്തിൽ ഒരു മാറ്റം വേണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന് ഒരു മാറ്റം വേണമെന്ന് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. അത് കൊണ്ട് നാട് നന്നാകാൻ ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പെടുക്കാൻ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക. എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ വാചകം.