കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഹരിത കളിമുറ്റം: ജൈവ കൃഷിക്ക് തുടക്കമിട്ട് കളിമുറ്റം കൂട്ടരംഗ്

ചങ്ങരംകുളം:PCNGHSS മൂക്കുതല 1985-86 പൂർവ്വ വിദ്യാർത്ഥി സംഘടനയായ കളിമുറ്റം കൂട്ടായ്മ ഹരിത കളിമുറ്റം എന്ന പേരിൽ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ കൂട്ടായ്മ അംഗങ്ങളുടെ 10 ഏക്കർ തരിശു
 ഭൂമിയും കൃഷിസ്ഥലങ്ങളും ഏറ്റെടുത്തു ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം കുട്ടായ്‌മ അംഗം വാവുട്ടി ആലംകോഡിന്റെ ഉദിന്പറമ്പിലുള്ള ഒരേക്കർ തരിശു ഭൂമിയിൽ ആലംകോട് അഗ്രികൾച്ചറൽ ഓഫിസർ സുരേഷ് ടി എം നിർവഹിച്ചു. ആക്രികൾച്ചറൽ അസിസ്റ്റന്റ് ഓഫിസർ വിജിത് പി വി കളിമുറ്റം സെക്രട്ടറി ഇസ്മായിൽ മാമു വി വി ഗിരീഷ്, ടി എം എ ഗഫൂർ ചേലക്കടവ്, റഷീദ് മൈക്രോ, സുരേഷ് കല്ലൂർമ വേലായുധൻ സുനിൽ സലാം വേണുഗോപാൽ ഹംസ മുഹമ്മദ് കുട്ടി രാജീവൻ അശോകൻ വേദവ്യാസൻ തുടങ്ങിയ കൂട്ടായ്മ അംഗങ്ങൾ പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്