കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി


ശ്രീ. പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ച് യാത്രയായി പോകുന്ന അധ്യാപകർക്ക് സ്കൂൾ സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി. വിരിമിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ബീന ടീച്ചർ,മലയാളം അധ്യാപകനായ പി അബ്ദുൾ കരീം മാഷ്, ഹിന്ദി അധ്യാപികയായ ഡെലീന ടീച്ചർ, ഫിസിക്സ് അധ്യാപികയായ മായാദേവി ടീച്ചർ, ഹയർസെക്കൻഡറി ലാബ് അസിസ്റ്റൻ്റ് സത്യഭാമ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയായി പോകുന്ന അധ്യാപകർക്ക് എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ ഉപഹാരങ്ങൾ നൽകി. മുൻകാലങ്ങളിൽ സ്കൂളിൽ നിന്നും സ്ഥലം മാറിപോയ എ.ബി രമേശ് മാഷിനെയും ആനന്ദൻ മാഷിനേയും സംഘാടകര് ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി ഷൺമുഖൻ വേളയാറ്റ് സ്വാഗതം പറഞ്ഞ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് രാധ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ ശശികുമാർ മാഷ് വന്നു ചേർന്നവർക്ക് നന്ദി ആശംസിച്ചു. പൊതുയോഗത്തിന് ശേഷം അധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.