കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ലബ്ബിന് സമ്മാനിച്ച് പഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പിൽ

ചങ്ങരംകുളം:രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്തെ ക്ലബ്ബിന് സമ്മാനിച്ച് ജനപ്രതിനിധികള്‍ക്ക് മാതൃകയാവുകയാണ് പഞ്ചായത്ത് അംഗം മുസ്തഫ ചാലുപറമ്പില്‍. നന്നംമുക്ക് പഞ്ചായത്തിലെ മാട്ടം പ്രദേശം ഉള്‍പ്പെടുന്ന അഞ്ചാം വാർഡിൽ നിന്നും കോണ്‍ഗ്രസ്സ്
 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ചാലുപറമ്പില്‍ മുസ്ഥഫയാണ് തനിക്ക് ലഭിച്ച രണ്ട് മാസത്തെ ഓണറേറിയം പ്രദേശത്ത് സാമൂഹ്യ സേവനരംഗത്തും കലാകായിക രംഗത്തും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാട്ടം റെയിന്‍ബോ ക്ലബ്ബ് ഭാരവാഹികള്‍ക്ക് സമ്മാനിച്ചത്. ക്ലബ്ബ് ഭാരവാഹികളായ മുജീബ്,മന്‍സൂര്‍,അന്‍സില്‍,നിഷാര്‍,എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റ് വാങ്ങി.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.