കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

പെൻഷനേഴ്സ് യൂണിയൻ വെളിയംകോട് പഞ്ചായത്ത് സമ്മേളനം

എരമംഗലം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ വെളിയംകോട് പഞ്ചായത്ത് ഇരുപത്തിയൊമ്പതാം സമ്മേളനം നടന്നു. യൂണിയൻ ജില്ലാ
 കമ്മറ്റിയംഗം കെ.കെ.ലക്ഷ്മണൻ ഉദ്ഘാടനം നിർവ്വഹിച്ചു.പി.ആർ.ഗൗരി അധ്യക്ഷയായി. ബ്ലോക്ക് സെക്രട്ടറി പി.എം.കെ.ഉണ്ണി, പി.വി.കൃഷ്ണൻ പോറ്റി ,സി.ടി.മുഹമ്മദുണ്ണി എന്നിവർ സംസാരിച്ചു.മുതിർന്ന പെൻഷൻകാരെ ആദരിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു.സ്വാഗതം കൃഷ്ണൻ .പി .വി.നന്ദി മുഹമ്മദുണ്ണി സി.ടിയും പറഞ്ഞു. ഭാരവാഹികൾ പി.വി.കൃഷ്ണൻ (സെക്രട്ടറി), പി.ആർ.ഗൗരി (പ്രസിഡൻ്റ്), സി.ടി.മുഹമ്മദുണ്ണി (ട്രഷറർ).
Mookkuthala Live 🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം