സിപിഐഎം സാധ്യതാ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ പലയിടത്തും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. രഹസ്യമായും പോസ്റ്റർ യുദ്ധങ്ങളായും മുന്നോട്ട്
പോയിരുന്ന പ്രതിഷേധം പരസ്യ പ്രകടനമായി പുറത്തുവന്നത് മലപ്പുറം പൊന്നാനിയിലായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രണ്ടുതവണ സ്ഥാനാർത്ഥിയായി വിജയിച്ച് കൂടെകൂട്ടിയ മണ്ഡലമാണ് പൊന്നാനി. എന്നാൽ രണ്ടു ടേം മാനദണ്ഡത്തെ തുടർന്ന് ഇത്തവണ പി. ശ്രീരാമകൃഷ്ണൻ മത്സരിക്കില്ല. ഇതോടെയാണ് മണ്ഡലത്തിൽ മറ്റൊരു സ്ഥാനാർത്ഥിക്കായി അന്വേഷണം ആരംഭിച്ചത്.പല പേരുകൾ ഉയർന്നുവന്നുവെങ്കിലും സിഐടിയു ദേശീയ സെക്രട്ടറി
പി.നന്ദകുമാറിന്റെ പേര് സംസ്ഥാന കമ്മിറ്റി നിർദേശിക്കുകയായിരുന്നു. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാനകമ്മിറ്റി നിർദേശത്തിന് ഞായറാഴ്ച സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി.
എന്നാൽ മുൻ പൊന്നാനി ഏരിയാ സെക്രട്ടറിയും ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.എം.സിദ്ദീഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഒരുവിഭാഗത്തിനുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് സാധ്യതാ പട്ടികയിൽ സിദ്ദീഖിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.നന്ദകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരേ ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായങ്കിലും ഒടുവിൽ നിർദ്ദേശം അംഗീകരിച്ചു. ഇതിനിടെ പൊന്നാനിയിൽ വിഭാഗീയ സ്വരങ്ങളുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഷേധങ്ങളാണ് ഇപ്പോൾ പരസ്യ പ്രകടനത്തിലേക്ക് എത്തിയിരിക്കുന്നത്.നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തും' എന്ന ബാനറുമായാണ് പ്രവർത്തകർ പ്രകടനം നടത്തുന്നത്.
ജനകീയ നേതാവായ ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.ജനകീയ നേതാവായ ടി.എം. സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രവർത്തകർ നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു. സോഷ്യൽമീഡിയയിൽ അടക്കം
ഇത്തരത്തിലൊരു പ്രചാരണം നടക്കുന്നുണ്ട്.
MLive 🌎
Comments
Post a Comment