കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ശ്രദ്ധേയനായ മുഹമ്മദ് ഷഹീറിനെ ഒരുമ കൂട്ടായ്മ ആദരിച്ചു.

ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്നും കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ചങ്ങരംകുളത്തിൻ്റെ അഭിമാനമായി മാറിയ ഉദുനുപറമ്പ് സ്വദേശി മുഹമ്മദ് ഷഹീറിനെ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ ആദരിച്ചു. ഉദുനു പറമ്പിലെ ഷഹീറിൻ്റെ വസതിയിൽ വെച്ചാണ് കൂട്ടായ്മ ആദരവ് സമർപ്പിച്ചത്. കൂട്ടായ്മക്ക് വേണ്ടി ഹംസ K.V, ഷാജി P.K ഷൗക്കത്ത്, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നിവർ പങ്കെടുത്തു.
Mookkuthala Live 🌎

Comments

Popular posts from this blog

ക്ലാസ്മുറികൾ അണുവിമുക്തമാക്കി എൻ.എസ്.എസ് വിദ്യാർത്ഥികൾ

പുതുവർഷത്തെ വരവേറ്റ് ദൂരയാത്രാ വാഹനങ്ങൾക്ക് ചുക്ക് കാപ്പി വിതരണം നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ ബയോബിൻ വിതരണം