കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ദിവസങ്ങളായി നന്നംമുക്ക് പഞ്ചായത്തിൽ വാക്സിൻ ഇല്ല . യു ഡി എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി.

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിൽ ദിവസങ്ങളായി വാക്സിൻ ഇല്ലാത്തത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാർ നന്നംമ്മുക്ക് ഹെൽത്ത് സെന്ററിന് മുന്നിൽ നിൽപ്പ് സമരം നടത്തി. 
പഞ്ചായത്തിലെ പതിനായിരത്തിന് മുകളിൽ ആളുകൾക്ക് ഇനിയും ആദ്യ ഡോസ് വാക്കിസിൻ 
ലഭിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ പഞ്ചായത് ഭരണസമിതിയുടെയും, ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് വാകിസിൻ വിതരണത്തിലെ പരാജയമെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു.
വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും
നിവേദനം നൽകിയിട്ടുണ്ടെന്നും മെമ്പർമാർ അറിയിച്ചു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.