കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

യുവതിയെ സാഹസികമായി രക്ഷിച്ച കുരുന്നുകൾക്ക് ആദരിച്ചു.

ചങ്ങരംകുളം: മാങ്കുളത്ത്‌ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച രണ്ട്‌ കുരുന്നുകൾക്ക് കെ. എൻ. എം. കമ്മിറ്റി ആദരം നൽകി. കോക്കൂർ മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ -ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ, ഉങ്ങുതറക്കൽ ഹമീദ് -ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാം എന്നിവരെയാണു ആദരിച്ചത്‌. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി സഹീർ ആദരം നിർവ്വഹിച്ചു. പി പി എം അഷറഫ്, കെ.വി.മുഹമ്മദ്‌, ഷെബീർ മാങ്കുളം, എം കെ നസീർ, മുഹമ്മദ് കുട്ടി, അബ്ദുറഷീദ്, എം. ബദറുദ്ദീൻ പ്രസംഗിച്ചു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.