കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കോടത്തൂരിൽ SSLC, പ്ലസ്ടൂ പരീക്ഷയിൽ ഉയർന്ന മാർക് നേടിയ വിദ്യാർത്ഥികളെ ഇമാം ഷാഫി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.

കോടത്തൂർ: ഈ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സിയിലും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ഇമാം ഷാഫി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പൂജ കെ,പാർവതി കളരിക്കൽ,സഫ റെസ്മി,സഫ്വാന, ഹിബ നെസ്‌റിൻ, റിത ഹനാൻ, റിജ, അൽത്താഫ് ഫസലു റഹ്മാൻ എന്നിവരെയാണ് ആദരിച്ചത്. സമ്മാനാർഹരായ വിദ്യാർഥികളുടെ വീട്ടിൽ ചെന്നുകൊണ്ടാണ് ആദരിച്ചത്.ട്രസ്റ്റ് ചെയർമാൻ മുജീബ്‌ കോടത്തൂർ ,യൂസഫ്,സൈനുൽ ആബിദീൻ,മുസഫർ എന്നിവർ പങ്കെടുത്തു.

Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.