കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഐ.എൻ.സി പ്രവാസി കൂട്ടായ്മ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു.

ചങ്ങരംകുളം: സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ഐ.എൻ.സി. ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ പതാക ഉയർത്തി. പി.ടി. അജയ്മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ആര്യാടൻ ഷൗക്കത്ത് ചടങ്ങിൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പി. ടി ഖാദർ, നാഹിർ ആലുങ്കൽ, അഡ്വ. സിദ്ധിഖ് പന്ത്താവൂർ, അഡ്വ. എ.എം. രോഹിത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കലോത്സവം 2021 എന്ന പേരിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
Mookkuthala Live

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.