കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മൂക്കുതല ചേലക്കടവ് ബദർ ജുമാ മസ്ജിദ് &നജ്മുൽ ഹുദാ മദ്റസക്ക് കീഴിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു.

മൂക്കുതല: വിഭജനത്തിന്റെ ചോരപ്പാടുകള്‍ ചുവപ്പിച്ച അര്‍ദ്ധരാത്രിയില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുലരിയെക്കൂടി നാം വരവേറ്റിരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് എത്തിച്ചേര്‍ന്ന നാലുനൂറ്റാണ്ടിലധികം നീണ്ടുനിന്ന വൈദേശികാധിപത്യത്തില്‍ നിന്നു ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയതിന്റെ ചരിത്രമാണ് സ്വാതന്ത്ര്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ബഹാദൂര്‍ ഷാ സഫര്‍ മുതല്‍ തുടങ്ങി സുഭാഷ്‌ചന്ദ്രബോസും ഗാന്ധിജിയും അംബേദ്‌കറും നെഹ്റുവും ആസാദും വരെ നീണ്ട നിരയുടെ സായുധവും അല്ലാത്തതുമായ നിരവധി പോരാട്ടങ്ങളുടെ ഫലമായി സാധ്യമായ സ്വാതന്ത്ര്യത്തിന്റെ പിന്നോട്ടുള്ള ചരിത്രം നാം സ്മരിക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മഹല്ല് ഖത്വീബ് ഇസ്മാഈൽ ബാഖവി പറഞ്ഞു
മഹല്ല് പ്രസിഡന്റ് ടി വി എ റഹീം പതാക ഉയർത്തി
സെക്രട്ടറി കെ വി എ൦ ഫെെസൽ.,മൊയ്‌ദീൻ പി കെ,, ഷാഫി കെ വി,, യാസീൻ വി വി,, റാഫി പി എം,, നാസർ വി വി,, റഷീദ് കെ പി,, അലിയാർ ടി എന്നിവർ ആശ൦സ അറിയിച്ചു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.