കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

സന്തോഷം പങ്കുവെക്കാൻ കൊവിഡ് തടസ്സമായില്ല; എൻ്റെ പ്രിയപ്പെട്ട അമ്മക്ക് ഓണകോടിയുമായി കെ.ബി. ശിവദാസൻ.

ചങ്ങരംകുളം: ഐ. എൻ. ടി. യു. സി. ചുമട്ട് തൊഴിലാളിയായ കെ. ബി. ശിവദാസൻ തന്റെ അമ്മയുടെ ഓർമയ്ക്കായി വർഷംതോറും നടത്തിവരാറുള്ള ഓണക്കോടി ഓണകിറ്റ് വിതരണം ഇത്തവണയും പതിവ് തെറ്റിക്കാതെ നടത്തി പ്രദേശത്തെ നിർധനരായ അമ്മമാർ കാണ് ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നത്. വലിയ രീതിയിൽ ആഘോഷത്തോടെ നടത്തിവന്നിരുന്ന പരിപാടിയാണ് കോവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ലളിതമാക്കി നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അവരുടെ അരികിലെത്തി ആണ് ഓണക്കോടിയും കിറ്റും വിതരണം ചെയ്തത്. തുടർച്ചയായി പത്താം വർഷമാണ് ഈ ചുമട്ടുതൊഴിലാളി അമ്മയുടെ ഓർമ്മക്കായി പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രദേശത്തെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് ശിവദാസ് പറയുന്നു.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.