കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കർഫ്യൂ ഇന്നു മുതൽ ആരംഭിക്കും. രാത്രി പത്തു മുതൽ രാവിലെ ആറു വരെയാണ് കർ. കർഫ്യൂ സമയത്ത് സഞ്ചാരം കർശനമായി തടയും. എന്നാൽ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങൾ, അവശ്യ മേഖല സേവന മേഘലയിലുള്ളവർ, മരണത്തെ തുടർന്നുള്ള യാത്ര എന്നിവയ്ക്കു ഇളവ് ഉണ്ടാകും. കൂടാതെ വിമാനം,ട്രയിൻ, ദീർഘ ദൂര സർവീസുകൾ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്.
Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.