ചങ്ങരംകുളം: യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം "ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം"എന്ന പ്രതിഷേധ പരിപാടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടവീഥികളിൽ സ്വജീവൻ ബലിയർപ്പിച്ച 387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര ചരിത്രതാളുകളിൽ നിന്നും വെട്ടിമാറ്റിയ സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വഹീനമായ നടപടികൾക്കും സാംസ്കാരിക ഭീകരതക്കുമെതിരെ നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ചരിതപന്തം എന്ന പ്രതിഷേധ പരിപാടി ഇന്നലെ വൈകീട്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അപ്പു കാരയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നന്നമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നന്നമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ് അലിമോൻ നരണിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി .ബ്ലോക്ക് സെക്രട്ടറി യൂസഫ് കെ വി,യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം ജനറൽസെക്രട്ടറിമാരായ ഫാരിസ് നരണിപ്പുഴ ,സജിൻ മക്കാലി എന്നിവർ ആശംസകൾ അറിയിച്ചു. യൂത്ത് കോൺഗ്രസ് നന്നമുക്ക് മണ്ഡലം ജനറൽ സെക്രട്ടറിമാരായ റാഷിദ് വിറളിപുറത്ത് സ്വാഗതവും അനീർ പെരുമ്പാൽ നന്ദിയും പറഞ്ഞു . സിദ്ധിഖ്, സുജീഷ് നന്നമുക്ക്, റിജാസ് (ksu നന്നമുക്ക് മണ്ഡലം പ്രസിഡന്റ് ),നൂർഷാ കഞ്ഞിയൂർ തുടങ്ങിയവർ പങ്കെടുത്തു.
Mookkuthala Live🌏
Comments
Post a Comment