Posts

Showing posts from August, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നിര്യാതയായി.

Image
നരണ്ണിപ്പുഴ പുലിക്കോട്ടിൽ ജോർജ്ജ് ഭാര്യ ഫ്രാൻസി(61) നിര്യാതയായി. മക്കൾ. ഗിഫ്റ്റ്, ഫ്ലാഗി. മരുമക്കൾ. ടെബ്‌സി, ജേക്കബ്. സംസ്കാര ശുശ്രൂഷ ഇന്നു(01/09/2021) വൈകീട്ട് നാല് മണിക്ക് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ച്. Mookkuthala Live🌏

നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു.

Image
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കർഫ്യൂ ഇന്നു മുതൽ ആരംഭിക്കും. രാത്രി പത്തു മുതൽ രാവിലെ ആറു വരെയാണ് കർ. കർഫ്യൂ സമയത്ത് സഞ്ചാരം കർശനമായി തടയും. എന്നാൽ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങൾ, അവശ്യ മേഖല സേവന മേഘലയിലുള്ളവർ, മരണത്തെ തുടർന്നുള്ള യാത്ര എന്നിവയ്ക്കു ഇളവ് ഉണ്ടാകും. കൂടാതെ വിമാനം,ട്രയിൻ, ദീർഘ ദൂര സർവീസുകൾ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. Mookkuthala Live🌏

എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ അനുമോദിച്ചു.

Image
ചങ്ങരംകുളം:കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തി അനുമോദിച്ചു. ഹംസ കെ.വി, സൈഫു കുളത്തിങ്ങൽ, ഷാജി പി.കെ, സൈഫു കെവി റഹിം, ഷൗക്കത്ത്, ഫിറോസ്, നസീർ എന്നിവർ നേതൃത്വം നൽകി. Mookkuthala Live🌏

യുവതിയെ സാഹസികമായി രക്ഷിച്ച കുരുന്നുകൾക്ക് ആദരിച്ചു.

Image
ചങ്ങരംകുളം: മാങ്കുളത്ത്‌ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച രണ്ട്‌ കുരുന്നുകൾക്ക് കെ. എൻ. എം. കമ്മിറ്റി ആദരം നൽകി. കോക്കൂർ മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ -ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ, ഉങ്ങുതറക്കൽ ഹമീദ് -ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാം എന്നിവരെയാണു ആദരിച്ചത്‌. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി സഹീർ ആദരം നിർവ്വഹിച്ചു. പി പി എം അഷറഫ്, കെ.വി.മുഹമ്മദ്‌, ഷെബീർ മാങ്കുളം, എം കെ നസീർ, മുഹമ്മദ് കുട്ടി, അബ്ദുറഷീദ്, എം. ബദറുദ്ദീൻ പ്രസംഗിച്ചു. Mookkuthala Live🌏

മരണപ്പെട്ടു.

Image
മൂക്കുതല മൂച്ചിക്കൽകടവ് റോഡിൽ ചട്ടിക്കൽ പ്രകാശൻ്റെ മകൾ ആരാധ്യ (7 വയസ്സ്) മരണപ്പെട്ടു. തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മ ധന്യ, സഹോദരൻ അമൽ. സംസ്കാരം ഇന്ന് (24-8-2021) പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ വച്ച്. Mookkuthala Live🌏

നിര്യാതയായി

Image
മൂക്കുതല: വിരളിപ്പുറത്ത് അബ്ദു ഭാര്യ അലീമ (86) നിര്യാതയായി. മക്കൾ ആർ.ക്കെ. ഇബ്രാഹിംകുട്ടി, ആർ.ക്കെ. ഫാറൂഖ്, വി.മമ്മുണ്ണി, വി. അഷ്റഫ്, (ലൈറ്റ്)സഫിയ , താഹിറ, കമറുദ്ദീൻ വി, നവാസ് വി. സംസ്കാരം ഇന്നു വൈകിട്ട് അഞ്ച് മണിക്ക് മൂക്കുതല ജുമാ അത്ത് മസ്ജിദിൽ വച്ച്. Mookkuthala live🌏

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജയികളെ ആദരിച്ചു.

Image
വളയംകുളം: എസ്‌. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എൻ.എം. വളയംകുളം കമ്മിറ്റി ആദരിച്ചു. കെ. എൻ. എം. സംസ്ഥാന പ്രവർത്തക സമിതിയംഗം പി.പി.എം. അഷ്‌റഫ്‌ അവാർഡ്‌ വിതരണം ചെയ്തു. വി.എം. മൊയ്തു പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. എം.ബദറുദ്ധീൻ, കെ.വി അബൂബക്കർ, എം.കെ. നസീർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live🌏

ഇന്ദിരാജി നരണിപ്പുഴ ഓണാഘോഷം 2021ന്റെ ഭാഗമായി നടന്ന പൂക്കളമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Image
മൂക്കുതല: ഇന്ദിരാജി ആർട്സ്, സ്പോർട്സ് വെൽഫെയർ സൊസൈറ്റി നരണിപ്പുഴ സംഘടിപ്പിച്ച ഓണാഘോഷം 2021ലെ പൂക്കള മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സോമൻ മാക്കാലി ഒന്നാം സ്ഥാനം നേടി, ബാലൻ കടുങ്ങിൽ, ആരതിശ്യാം എന്നവർ രണ്ടാം സ്ഥാനവും ദീക്ഷിത് കരുമത്തിൽ, രമ ഇടമന മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ പ്രദേശത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ പങ്കാളികളായി. Mookkuthala Live🌏

അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

Image
മൂക്കുതല: വെസ്റ്റ് ബംഗാളിലെ ത്വൈയ്ബ ഗാർഡനിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിലെ മത വൈജ്ഞാനിക രംഗത്തെ ഉന്നത കലാലയമായ അജ്മീർ ജാമിഅ മുഈനിയ്യയിൽ നിന്ന് മുഈനി ബിരുദം കരസ്തമാക്കിയ മുഹമ്മദ് ഷാഫി മുഈനിക്ക് മൂക്കുതല ചേലക്കടവ് മഹല്ല കമ്മറ്റിയും മുസ്‌ലിം ജമാഅത്ത്,എസ്.വെെ.എസ് ഭാരവാഹികളും, നാട്ടുകാരും സംയുക്തമായി അനുമോദന യോഗം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം സംഘടിപ്പിച്ച അനുമോദന സദസ്സിൽ വെച്ച് ഉപഹാര സമർപ്പണവു൦ സ്വീകരണവും നടത്തി. ചടങ്ങിൽ മഹല്ല് ഖത്വീബ് ഇസ്മാഈൽ ബാഖവി, ടി. വി. എ. റഹീം, കെ വി എം ഫെെസൽ, എ സുധീർ,, കെ.വി.എ ജലീൽ തുടങ്ങിയവർ പങ്കെടുത്തു. Mookkuthala Live🌏

ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ ആദരിച്ചു.

Image
ചങ്ങരംകുളം:ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞടുത്ത കെ.വി.സഹീറിനെ വളയംകുളം ഇസ്ലാഹീ അസോസിയേഷൻ ആദരിച്ചു.ട്രസ്റ്റ് ചെയർമാൻ പി.പി.എം. അശ്റഫ് - സെക്രട്ടറി കെ.വി.മുഹമ്മദ് , ഭാരവാഹികളായ പി.പി. ഖാലിദ്, എം.കെ. നസീർ ,പി.കെ.അബ്ദുള്ളക്കുട്ടി, റാഫിദ പി.ഐ., എം.കെ. റസിം, വി.വി. മൊയ്തുട്ടി.സംസാരിച്ചു.പ്രസിഡന്റ് കെ.വി.സഹീർ മുപടി പ്രസംഗം നടത്തി. Mookkuthala Live🌏

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ തെങ്ങിൽ യൂത്ത് കോൺഗ്രസ്സ്,കെ. എസ്.യു അനുമോദിച്ചു.

Image
ചങ്ങരംകുളം: രാജിവ് ഗാന്ധിയുടെ 77മത് ജന്മദിനത്തിൽ 2020-21 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ തെങ്ങിൽ യൂത്ത് കോൺഗ്രസ് കെ.എസ്. യു കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ചടങ്ങിൽ ഷംസീർ മണാളത്ത് അധ്യക്ഷനായിരുന്നു. കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു. നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് റിജാസ് പെരുംമ്പാൾ കെ.എസ്.യു മണ്ഡലം ജനറൽ സെക്രട്ടറി ഷെബീൽ അമയിൽ. എം പി ഷിഹാബ് വി.കെ അൽത്താഫ് അർഷാദ് നൗഷാദ് സനീൻ ഷാഹിർ കെ വി സഫ്വാൻ ഷെരീഫ് ഷാനു എന്നിവരും പങ്കെടുത്തു. Mookkuthala Live🌏

യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: താലിബാനിസം മനുഷ്യത്വ വിരുദ്ധവും ഹിംസാത്മകമാണെന്നും സന്ദേശമുണർത്തി യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മറ്റി ഐകയാഥാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ചങ്ങരംകുളം ഹൈവേയിൽ സംഘടിപ്പിച്ച പരിപാടി ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ഫിറോസ്, റഷീദ് വിരളിപ്പുറത്ത്, ഫാരിസ് നരണിപുഴ,അനീഷ് കെ.സി, സജിൻ മാക്കാലി, അനീർ പെരുമ്പാൾ, ഷാബിൽ ആമയിൽ,അമിർഷാ തുടങ്ങിയവർ പങ്കെടുത്തു. Mookkuthala Live🌏

നിര്യാതനായി

Image
മൂക്കുതല ബേബിപ്പടി പെരുമ്പിലാവിൽപടി പരേതനായ അയ്യപ്പൻ മകൻ വാസു(60) നിര്യാതനായി. ഭാര്യ ശശികല മക്കൾ 1.ജിൽഷ,2. സുജിഷ (എംപ്ലോയ്മെൻ്റ് ക്ലാർക്ക്, പയ്യന്നൂർ) മരുമക്കൾ 1. രജീഷ്, 2. സനിൽ. സംസ്ക്കാരം ഇന്ന് (19-8-2021). Mookkuthala Live 🌍

സന്തോഷം പങ്കുവെക്കാൻ കൊവിഡ് തടസ്സമായില്ല; എൻ്റെ പ്രിയപ്പെട്ട അമ്മക്ക് ഓണകോടിയുമായി കെ.ബി. ശിവദാസൻ.

Image
ചങ്ങരംകുളം: ഐ. എൻ. ടി. യു. സി. ചുമട്ട് തൊഴിലാളിയായ കെ. ബി. ശിവദാസൻ തന്റെ അമ്മയുടെ ഓർമയ്ക്കായി വർഷംതോറും നടത്തിവരാറുള്ള ഓണക്കോടി ഓണകിറ്റ് വിതരണം ഇത്തവണയും പതിവ് തെറ്റിക്കാതെ നടത്തി പ്രദേശത്തെ നിർധനരായ അമ്മമാർ കാണ് ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നത്. വലിയ രീതിയിൽ ആഘോഷത്തോടെ നടത്തിവന്നിരുന്ന പരിപാടിയാണ് കോവിഡ് പ്രതിസന്ധി സാഹചര്യത്തിൽ ലളിതമാക്കി നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അവരുടെ അരികിലെത്തി ആണ് ഓണക്കോടിയും കിറ്റും വിതരണം ചെയ്തത്. തുടർച്ചയായി പത്താം വർഷമാണ് ഈ ചുമട്ടുതൊഴിലാളി അമ്മയുടെ ഓർമ്മക്കായി പദ്ധതി നടപ്പിലാക്കി വരുന്നത്. പ്രദേശത്തെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇത്തവണയും പദ്ധതി നടപ്പിലാക്കിയതെന്ന് ശിവദാസ് പറയുന്നു. Mookkuthala Live🌏

എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

Image
മൂക്കുതല: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൂക്കുതല കെ. എൻ. എം, ഐ.എസ്. എം., എം.എസ്.എം ശാഖകൾ സംയുക്തമായി ആദരിച്ചു. ചടങ്ങിൽ സംഘടന ഭാരവാഹികൾ പങ്കെടുത്ത് സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പരിപാടി സംഘടിപ്പിച്ചു. Mookkuthala Live🌏

പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം. എം. ജി. സി കൂട്ടായ്മ ആദരിച്ചു.

Image
മൂക്കുതല: ഈ വർഷം നടന്ന പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൂക്കുതല മഹല്ലിലെ കൂട്ടായമയായ മൂക്കുതല മഹല്ല് ഗൾഫ് മോഡിനേഷൻ (എം. എം. ജി. സി) ആദരിച്ചു. കോവിഡ് പശ്ചാത്തലതെ തുടർന്നു വിദ്യാർഥികളുടെ വീട്ടിൽ നേരിട്ടെത്തിയാണ് ആദരിച്ചത്. കൂട്ടായ്മയുടെ വൈസ് പ്രസിഡൻ്റ് പി.കെ. റസാഖ്, എ. വി. മുഹമ്മദാലി, എം. എ റസാഖ്, മൊയ്തുട്ടി വി. ശാക്കിർ ടി.,സുലൈമാൻ വി.വി. മഹല്ല് സെക്രടറി കെ.വി വിരാവു, എം.എസ് എം. പ്രസിഡൻ്റ് സമാൻ തുടങ്ങിയവർ പങ്കെടുത്തു. Mookkuthala Live🌏

ചേലക്കടവ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.

Image
മൂക്കുതല: നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനമാഘോഷിക്കുന്ന സുദിനത്തിൽ, ചേലക്കടവ് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. അഷ്റഫ് ടി.വി. ദേശീയ പതാക ഉയർത്തി റസൽ ടി. വി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ രാഗി രമേശ്, റഹീം ചേലക്കടവ്, ഫൈസൽ കെ. വി, രമേശ്‌ ചേലക്കടവ്, ഷാഫി കെ. വി, നാസർ വി. വി, നന്ദനൻ ടി. സ്, സുബൈർ സി വി, സുധീർ കെ. പി, സതീഷ് കെ. സി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. Mookkuthala Live🌏 ➖➖➖➖➖➖➖➖➖ നമ്മുടെ നാട്ടിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യു👇🏽👇🏽https://chat.whatsapp.com/IJi2BYmaf1bCOtLXJhLchu ➖➖➖➖➖➖➖➖➖ *നിങ്ങൾക്കും വാർത്തകൾ അറിയിക്കാം.* നിങ്ങളുടെ പ്രദേശങ്ങളിലെ വാർത്തകൾ, വിശേഷങ്ങൾ ഞങ്ങളെ അറിയിക്കൂ👇🏽👇🏽 🪀 *9447162090*

എസ്. എസ്. എൽ സി., പ്ലസ് ടു ഉന്നത വിജയികളെ കെ. എസ്. യു. നരണിപ്പുഴ യൂണിറ്റ് അനുമോദിച്ചു.

Image
മൂക്കുതല:കെ എസ് യു നരണിപ്പുഴ യൂണിറ്റ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സ്വാതന്ത്ര്യദിനത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും അവരുടെ വീടുകളിൽ എത്തി ഉപഹാരം നൽകിയാണ് അനുമോദിച്ചത്.യൂണിറ്റ് പ്രസിഡന്റ് ദിൽഷാദ്, സെക്രട്ടറി ഷഹീം മറ്റു ഭാരവാഹികളായ ഷിബിൽ, കാളിദാസ്, സിയാദ്, അൽത്താഫ്, മിൻഹാസ് എന്നിവർ പങ്കെടുത്തു. Mookkuthala Live 🌍

ഐ.എൻ.സി പ്രവാസി കൂട്ടായ്മ സ്വാതന്ത്ര ദിന പരിപാടികൾ സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: സ്വാതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായി ഐ.എൻ.സി. ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വാർഡ് മെമ്പർ മുസ്തഫ ചാലുപറമ്പിൽ പതാക ഉയർത്തി. പി.ടി. അജയ്മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ആര്യാടൻ ഷൗക്കത്ത് ചടങ്ങിൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പി. ടി ഖാദർ, നാഹിർ ആലുങ്കൽ, അഡ്വ. സിദ്ധിഖ് പന്ത്താവൂർ, അഡ്വ. എ.എം. രോഹിത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കലോത്സവം 2021 എന്ന പേരിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. Mookkuthala Live

മൂക്കുതല ചേലക്കടവ് ബദർ ജുമാ മസ്ജിദ് &നജ്മുൽ ഹുദാ മദ്റസക്ക് കീഴിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു.

Image
മൂക്കുതല: വിഭജനത്തിന്റെ ചോരപ്പാടുകള്‍ ചുവപ്പിച്ച അര്‍ദ്ധരാത്രിയില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പുലരിയെക്കൂടി നാം വരവേറ്റിരിക്കുകയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെ തുടങ്ങി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് എത്തിച്ചേര്‍ന്ന നാലുനൂറ്റാണ്ടിലധികം നീണ്ടുനിന്ന വൈദേശികാധിപത്യത്തില്‍ നിന്നു ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയതിന്റെ ചരിത്രമാണ് സ്വാതന്ത്ര്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ബഹാദൂര്‍ ഷാ സഫര്‍ മുതല്‍ തുടങ്ങി സുഭാഷ്‌ചന്ദ്രബോസും ഗാന്ധിജിയും അംബേദ്‌കറും നെഹ്റുവും ആസാദും വരെ നീണ്ട നിരയുടെ സായുധവും അല്ലാത്തതുമായ നിരവധി പോരാട്ടങ്ങളുടെ ഫലമായി സാധ്യമായ സ്വാതന്ത്ര്യത്തിന്റെ പിന്നോട്ടുള്ള ചരിത്രം നാം സ്മരിക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മഹല്ല് ഖത്വീബ് ഇസ്മാഈൽ ബാഖവി പറഞ്ഞു മഹല്ല് പ്രസിഡന്റ് ടി വി എ റഹീം പതാക ഉയർത്തി സെക്രട്ടറി കെ വി എ൦ ഫെെസൽ.,മൊയ്‌ദീൻ പി കെ,, ഷാഫി കെ വി,, യാസീൻ വി വി,, റാഫി പി എം,, നാസർ വി വി,, റഷീദ് കെ പി,, അലിയാർ ടി എന്നിവർ ആശ൦സ അറിയിച്ചു. Mookkuthala Live🌏

വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചു; കൊവിഡ് നയങ്ങൾ ജീവൻ രക്ഷിച്ചു; രാഷ്ട്രപതി.

Image
ഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. സമര സേനാനികളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ വഴിക്കാട്ടിയായത് മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലായിടത്തുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ രാജ്യം മറക്കില്ല. സൈനികരുടെ ധീരത രാജ്യത്തിന് അഭിമാനം നൽകുന്നു. വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി. ടോക്കിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ കളിക്കാർ രാജ്വത്തിന് നേട്ടം കൈവരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും രാഷ്ട്രപതി നിർദേശിച്ചു. രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായവർക്ക് അദ്ദേഹം ആദരാഞ്ജലികളും അർപ്പിച്ചു.

വാക്സിൻ ക്ഷാമത്തിന്നും സുതാര്യമല്ലാത്ത വാക്സിൻ വിതരണതിനുമെതിരെ യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മറ്റി നിൽപ്പ് സമരം നടത്തി.

Image
ചങ്ങരംകുളം: വാക്സിൻ ക്ഷാമം പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക, വാക്സിൻ പൂഴ്ത്തി വയ്പ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. വാക്സിനേഷൻ കേന്ദ്രമായ മൂക്കുതല പി.സി.എൻ. ജി.എച്ച്‌.എസ്. സ്‌കൂളിനു മുന്നിൽ നടന്ന സമരം നന്നംമുക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ കുളങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അലിമോൻ നരണിപുഴ, കെ എസ് യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് നിതിൻ ഭാസ്‌കർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ,ഫാരിസ് നരണിപുഴ, സജിൻ മാക്കാലി, അനീഷ് കെ സി, അനീർ പെരുമ്പാൾ,റഷീദ്‌ വിരളിപുറത്ത്, തുടങ്ങിയവർ പങ്കെടുത്തു. Mookkuthala Live🌏

വൈകല്യങ്ങളെ അതിജീവിച്ച് SSLC പരീക്ഷയിൽ ഫുൾ A+ നേടിയ നൗഫിയ നസ്രിയ സഹോദരിമാരെ ആദരിച്ചു.

Image
ചങ്ങരംകുളം: ശാരിക ബുദ്ധിമുട്ടുകൾ ഒന്നും ഞങ്ങളുടെ പഠനത്തെ ബാധിക്കില്ല എന്ന് തെളിയിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നൗഫിയ, നസ്രിയ സഹോദരിമാരെ ആലങ്കേട് ബ്രദേഴ്സ് ഗ്രൂപ്പ് ചെയർമാനും തണ്ടലത്ത് കേമ്പിൾ നെറ്റ് വർക്ക് ഡയറക്ടറുമായ വിജയൻ തണ്ടലത്ത് ക്വാഷ് അവാർഡും മൊമൻറ്റോ യും നൽകി ആദരിച്ചു, ചടങ്ങിൽ വിജയൻ തണ്ടലത്തിന് പുറമേ ആലങ്കോട് സുരേഷ്, ആലിയർ എന്നിവരും പങ്കെടുത്തു. Mookkuthala Live🌏

നിര്യാതനായി

Image
മൂക്കുതല വടക്കുമുറി എസ്. എസ്. എം. യു. പി. സ്കൂളിന് സമീപം പറക്കോട് പരേതനായ വേലപ്പൻ മകൻ പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ യശോദ. മക്കൾ പ്രിയ, പ്രജു, പ്രദീഷ്. മരുമക്കൾ മണികണ്ഠൻ, മേഘ,ബിനി. സംസ്ക്കാരം നാളെ (9-8-2021) കാലത്ത് 10.30ന് പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ വച്ച്. Mookkuthala Live🌏

പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.

Image
മൂക്കുതല: പത്താംക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കെല്ലാം പ്രോത്സാഹനസമ്മാനം നല്‍കി അനുമോദിച്ചു പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂച്ചികടവിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളെ വീടുകളില്‍ എത്തി അനുമോദിച്ചത്.ഒന്നാം വാർഡ് മെമ്പർ കെ ഫയാസ്, നവാസ്.വി, ഇബ്രാഹിംകുട്ടി.വി, ആർആർടി മെമ്പറായ ഗഫൂർ ,പാൽഅങ്ങ് പാടം കുഞ്ഞുമോൻ , പ്രിയദർശനി ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് പ്രോത്സാഹന സമ്മാനം കൈമാറി. Mookkuthala Live🌏