കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.

മൂക്കുതല: വെസ്റ്റ് ബംഗാളിലെ ത്വൈയ്ബ ഗാർഡനിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിലെ മത വൈജ്ഞാനിക രംഗത്തെ ഉന്നത കലാലയമായ അജ്മീർ ജാമിഅ മുഈനിയ്യയിൽ നിന്ന് മുഈനി ബിരുദം കരസ്തമാക്കിയ
മുഹമ്മദ് ഷാഫി മുഈനിക്ക് മൂക്കുതല ചേലക്കടവ് മഹല്ല കമ്മറ്റിയും മുസ്‌ലിം ജമാഅത്ത്,എസ്.വെെ.എസ് ഭാരവാഹികളും, നാട്ടുകാരും സംയുക്തമായി അനുമോദന യോഗം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം സംഘടിപ്പിച്ച അനുമോദന സദസ്സിൽ വെച്ച് ഉപഹാര സമർപ്പണവു൦ സ്വീകരണവും നടത്തി. ചടങ്ങിൽ മഹല്ല് ഖത്വീബ് ഇസ്മാഈൽ ബാഖവി, ടി. വി. എ. റഹീം, കെ വി എം ഫെെസൽ, എ സുധീർ,, കെ.വി.എ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

Mookkuthala Live🌏

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.