കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചു; കൊവിഡ് നയങ്ങൾ ജീവൻ രക്ഷിച്ചു; രാഷ്ട്രപതി.

ഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. സമര സേനാനികളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ വഴിക്കാട്ടിയായത് മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എല്ലായിടത്തുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങൾ രാജ്യം മറക്കില്ല. സൈനികരുടെ ധീരത രാജ്യത്തിന് അഭിമാനം നൽകുന്നു. വ്യവസായ സൗഹൃദമായി ഇന്ത്യ കൂടുതൽ മുന്നേറ്റം കൈവരിച്ചുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ടോക്കിയോ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ കളിക്കാർ രാജ്വത്തിന് നേട്ടം കൈവരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും രാഷ്ട്രപതി നിർദേശിച്ചു. രണ്ടാം തരംഗത്തിൽ ജീവൻ നഷ്ടമായവർക്ക് അദ്ദേഹം ആദരാഞ്ജലികളും അർപ്പിച്ചു.

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്