Posts

Showing posts from February, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

Image
Follow Us on Facebook

ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഉന്നത വിജയം നേടിയ ശ്രീരാഗ് മോഹനനെ കെ.എസ്.യു മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

Image
പിടാവനൂർ:ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഉന്നത വിജയം നേടിയ പിടാവനൂർ സ്വദേശി ശ്രീരാഗ് മോഹനനെ കെ.എസ്.യു മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. കെ.എസ്.യു നേതാക്കന്മാരായ കണ്ണൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഫാരി, അലിമോൻ നരണ്ണിപുഴ, ഭാസ്കരൻ ഇടമന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live🌍

മോഹനൻ നന്നംമുക്ക്‌ പുസ്തകമെഴുതുന്നത്‌ സർഗ്ഗാവിഷ്കാരത്തിനു മാത്രമല്ല കാരുണ്യസ്പർശ്ശനത്തിനു കൂടിയാണ്‌.

Image
നന്നംമുക്കിൽ ഓട്ടോ ഓടിച്ച്‌ കുടുംബം പുലർത്തുന്ന മോഹനൻ നന്നംമുക്ക്‌ എന്ന ഓട്ടോഡ്രവറാണ്‌ ഈ വേറിട്ട കഥാപാത്രം.  മോഹനന്റെ ഈയിടെ പുറത്തിറങ്ങിയ മണ്ണെഴുത്ത്‌ എന്ന കൃതി വിറ്റു കിട്ടിയ തുകയിൽ നിന്ന് പതിനായിരം രൂപ മാറ്റി വെച്ചിരിക്കുന്നത്‌ ചങ്ങരംകുളം കാരുണ്യം പെയിൻ പാലിയേറ്റിവിന്റെ കീഴിലുള്ള രോഗികളുടെ പരിചരണത്തിനാണ്‌. കാരുണ്യം ചെയർമാൻ പി പി എം അഷ്‌റഫ്‌ തുക ഏറ്റു വാങ്ങി. അബ്ദുല്ലക്കുട്ടി കാളാച്ചാൽ, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, ഉസ്മാൻ പെരുമുക്ക്‌ പ്രസംഗിച്ചു. നാടിന്റെ പഴയതും പുതിയതുമായ ചരിത്ര ഗതികളെ വിശദമായി പ്രതിപാദിക്കുന്നതാണ്‌ മണ്ണെഴുത്ത്‌ എന്ന ലേഖന സമാഹാരം. മതം, ശാസ്ത്രം, പ്രത്യയ ശാസ്ത്രം, സാമൂഹ്യം മുതലായ വിഷയങ്ങളാണ്‌ അതിന്റെ ഉള്ളടക്കം. എഴുത്തും വായനയും സർഗ്ഗാവിഷ്കാരവും മോഹനന്റെ ചെറുപ്പം മുതലുള്ള സിദ്ധിയാണ്‌. ഉടയാടയില്ലാത്ത കവിതകൾ എന്ന പേരിൽ അടുത്തിടെ ഒരു കവിതാ സമാഹാരവും മോഹനന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. Mookkuthala Live 🌎

E ശ്രീധരൻ സംസാരിക്കുന്നു.

വിജയ യാത്രയിൽ മെട്രോമാൻ ഇ. ശ്രീധരൻ സംസാരിക്കുന്നു.. തത്സമയം MLive🌍

കെ.എസ്.ടി.എ നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയത്തിളക്കവുമായി നന്നമ്മുക്ക് മാർത്തോമ സ്കൂളിലെ വിദ്യാർഥികൾ

Image
എടപ്പാൾ:അധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ എടപ്പാൾ സബ്ജില്ലാ പ്രതിഭോത്സവത്തിലും കലോത്സവത്തിലും വിജയികളായി നന്നമ്മുക്ക് മാർത്തോമ യു.പി സ്കൂളിലെ വിദ്യാർഥികൾ.സയൻസ് എക്സ്പിരിമെൻ്റ് വിഭാഗത്തിൽ നാലാം ക്ലാസ്  വിദ്യാർത്ഥിനിയായ ആവണി ഒന്നാം സ്ഥാനവും മലയാളം ആംഗ്യ പാട്ട് വിഭാഗത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ എന്നിവരാണ് വിജയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആയിരുന്നു കലാമേളയും, പ്രതിഭോത്സവവും നടന്നത്. Mookkuthala Live 🌎

മന്ത്രിസഭ യോഗ തീരുമാനങ്ങൾ

Image
ശബരിമല സ്ത്രീപ്രവേശനം, പൗരത്വഭേദഗതി നിയമം എന്നീ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.   തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്‍റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.  വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.  ...

നാഷണൽ സബ് ജൂനിയർ യോഗാ മെഡ ലിസ്റ്റുകളെ ആദരിച്ചു

Image
ചങ്ങരംകുളം: ഈ വർഷം ഓൺലൈനിൽ നടന്ന നാഷണൽ സ്പോട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിച്ച് രണ്ടും നാലും സ്ഥാനം കരസ്ഥമാക്കിയ വൈഗ ദ്രൗപതി, അബരീഷ് കൃഷ്ണ എന്നിവരെ മലപ്പുറം ജില്ലാ യോഗാ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു അസോസിയേഷൻ സെക്രട്ടറി ശരീധരൻപോട്ടൂർ അധ്യക്ഷനായ ചടങ്ങ് അസി.സബ് ഇൻപെക്ടർ വാസുണ്ണി ഉത്ഘാടനം ചെയ്തു പ്രശ്സ്ത സിനിമാ താരം രമാദേവി മുഖ്യതിഥിയായിരുന്നു. യോഗാധ്യാപകൻ ആലങ്കോട് സുരേഷ് മത്സരാർത്ഥികളെ പരിചയപ്പെടുത്തി പ്രമോദ് കൊപ്പം കുഞ്ഞിമൊയ്തീൻ കുട്ടി, ഐസക്ക്, ശിവദാസ്, സരള ജയദേവൻ എന്നിവർ ആശംസയും അസോസിയേഷൻ പ്രസിഡന്റ് കരീം നന്ദിയും പറഞ്ഞു. Mookkuthala Live 🌎

ഏറെ നേരത്തെ തിരചിലിനൊടുവിൽ കാണാതായ മൂക്കുതല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.

Image
പിടാവനൂര്: കഴിഞ്ഞ ദിവസം കാണാതായ മൂക്കുതല സ്വദേശിയുടെ മൃതദേഹം മാക്കാലി പാടശേഖരത്തിൽ നിന്നും കണ്ടെത്തി. പിടാവനൂർ സ്വദേശി തണ്ടലായിൽ കൃഷ്ണൻ എന്നവരെ ആണ് കഴിഞ്ഞ ദിവസം കാണാതായത്.കൃഷി ആവശ്യത്തിനായി  പാടത്തെത്തിയ തൊഴിലാളികൾ ആണ് മൃതദേഹം ആദ്യമായി കണ്ടത്. പൊന്നാനി സ്റ്റേഷനിലെ ഫയർ ഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. Mookkuthala Live 🌎

ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Image
ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരിൽ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ പോലുമാവൂ. എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനൽ ലൈസൻസ് (നമ്മുടെ ലേണേഴ്സ്) ലഭിച്ചാലേ ഡ്രൈവിങ് ക്ലാസുകളിൽ ചേരാൻ കഴിയൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുകയും വേണം വിദേശത്ത് ചെന്നാലുടനെ ലൈസൻസ് എടുക്കാമെന്ന് കരുതുകയേ വേണ്ട. ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് ഓരോ രാജ്യത്തെയും ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ വ്യത്യസ്തമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് മനസ്സിലാക്കിയിരിക്കണം. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് 6 മാസം വരെ ഉപയോഗിക്കാം. എന്നാൽ ഇതു മാത്രം കൊണ്ട് നിയമപരമായ പൂർണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയിൽ നിന്നു തന്നെ സ്വന്തമാക...

കൃപേഷ്-ശരത് ലാൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: മാട്ടം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃപേഷ്-ശരത് ലാൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കമ്മറ്റി ഭാരവാഹികളായ റഹീം,ബക്കർ, ജാഫർ, മുസ്തഫ, ആരിഫ് , ഷാജി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.കമ്മറ്റി അങ്കണത്തിൽ വച്ച് പരിപാടി നടത്തപ്പെട്ടു. Mookkuthala Live 🌎

മേല്‍പാല നിര്‍മാണം എടപ്പാളിൽ ഇന്ന് ഗതാഗത നിയന്ത്രണം

Image
Mookkuthala Live 🌎 എടപ്പാൾ: മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ഇന്ന് (17-02-21) എടപ്പാൾ ടൗണിൽ പട്ടാമ്പി പൊന്നാനി റോഡിൽ ഗതാഗത നിയന്ത്രണം. മേൽപ്പാലത്തിൻ്റെ മധ്യഭാഗം കോൺക്രീറ്റ് ചെയ്യുന്നതിനാലാണ് ഈ ഭാഗത്തു കൂടി കടന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് നിയന്ത്രണം.

അംഗൻവാടി ടീച്ചേഴ്സ് ഹെൽപ്പർ തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ നിയമവിരുദ്ധം:കോൺഗ്രസ്

Image
എടപ്പാൾ:ഇന്ന് എടപ്പാളിൽ നടന്ന അംഗൻവാടി ടിച്ചേഴ്സ് ഹെൽപ്പർ തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ നിയമ വിരുദ്ധമായാണ് സംഘടിപ്പിച്ചത് എന്ന് ആരോപിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകാൻ എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.ഇൻ്റർവ്യൂ ബോർഡ്  രൂപീകരിച്ചതിൽ അടക്കം ക്രമക്കേട് ഉണ്ടെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള സി.പി.എം ശ്രമമാണെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാനദണ്ഡം പാലിക്കാതെ പാർട്ടി നേതാക്കളെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച ഇൻ്റർവ്യൂ ബോർഡിനെ വച്ചാണ് ഇന്ന് അംശ കച്ചേരിയിലെ സർക്കാർ വിദ്യാലയത്തിൽ വച്ച് മുഖാമുഖം സംഘടിപ്പിച്ചത്. നിയമ വിരുദ്ധമായ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോട് കൂടി സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. രൂക്ഷമായ വാക്കുതർക്കമാണ് കോൺഗ്രസ് പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടായത്. ശേഷം സി പി എം പ്രവർത്തകരും സ്ഥലത്ത് എത്തിയതോട് കൂടി കാര്യങ്ങൾ കൈയ്യാങ്കളിയിലേക്ക് നീങ്ങി. അവസാനം പോലീസും നേതാക്കളും ഇരുവിഭാഗത്തെയും പിൻന്തിരിച്ചതോട് കൂടി സംഘർഷത്തിന് അയവ് വന്നത്. നിയമവിരുദ്ധമായ ഇൻ്റർവ്യൂയിലൂടെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന നിലപാ...

കെ.എസ്. ടി. എ പാചക വാതക വിലവർദ്ധന വിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.

Image
മൂക്കുതല: മൂക്കുതല ഗവ ഹയർ സെക്കൻഡറി സ്കൂളിലെ കെ.എസ്. ടി.എ യൂണിറ്റ് പാചക വാതക വിലവർദ്ധന വിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കെ.എസ്. ടി. എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ മാസ്റ്റർ പ്രതിഷേധം ഉൽഘാടനം ചെയ്തു സംസാരിച്ചു.ശ്രീകാന്ത് മാഷ്,ജയദേവൻ മാഷ്, ഷെഫീർ മാഷ്, മുരളീധരൻ മാഷ്, മീനാമ്പിക ടീച്ചർ ഷീല ടീച്ചർ എന്നിവർ പങ്കെടുത്തു

ആലംകോട് പഞ്ചായത്തിലെ ജനകീയ ഹോട്ടൽ നാളെ സ്പീക്കർ ഉദ്ഘാടനം ചെയ്യും

Image
 ചങ്ങരംകുളം : വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലംകോട് ഗ്രാമ പഞ്ചായത്തിൽ പുതുതായി ആരംഭിക്കുന്ന ജനകീയ ഹോട്ടൽ ഞായറാഴ്ച കാലത്ത് 10 മണിക്ക് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഊണിന് 20 രൂപയും , പാർസൽ 25 രൂപക്കും ജനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത് .

പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

Image
കെപിസിസി മെമ്പർ എ എം രോഹിത് ഉദ്ഘാടനം നിർവഹിച്ചു.കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരള പ്രദേശ് ഗാന്ധി ദർശൻ വേദി നന്നംമുക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു... കെപിസിസി മെമ്പർ അഡ്വ എ എം രോഹിത് ഉദ്ഘാടനം നിർവഹിച്ചു.. ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ മുഖ്യ പ്രഭാഷണം നടത്തി.. പ്രദീപ് ഉണ്ണി സ്വാഗതം പറഞ്ഞു കെ ബി ശിവ ദാസൻ അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചുകൊണ്ട് , ഉമ്മർ കുളങ്ങര, കെ. മുരളീധരൻ, സുരേഷ് താണിയിൽ, എ. വി. രൂപേഷ് , ജയൻ അറക്കൽ, ജയപ്രസാദ് ഹരിഹരൻ, പ്രവിത രവീന്ദ്രൻ, വാർഡ് മെമ്പർമാരായ നൗഷാദ് വി. കെ. എം , മുസ്തഫ മാട്ടം , പ്രസാദ് കോട്ടേപ്പാട്, അഷ്‌റഫ്‌ പുറത്താട്ട് , ഫാരിസ് നരണിപ്പുഴ , തുടങ്ങിയവർ പ്രസംഗിച്ചു , ഗണേശൻ മാക്കാലി നന്ദിയും പറഞ്ഞു....

പൊതുസ്ഥലത്ത് 10 വയസ്സിൽ താഴെയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്കെതിരെ നിയമ നടപടി എന്ന വാർത്ത അടിസ്ഥാനരഹിതം

Image
പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.  സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.

തുടർ വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ബാച്ചുകൾ ആരംഭിച്ചു

Image
പ്രിയമുള്ളവരെ,  കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ ഹയർ സെക്കൻ്ററി,10,7,4, തുല്യതാ ക്ലാസ്സുകളിലേക്കും, സാക്ഷരതാ ക്ലാസ്സുകളിലേക്കും, ഭാഷാ കോഴ്സുകളായ, പച്ച മലയാളം, അച്ചി ഹിന്ദി, Good English, കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയിരിക്കുന്നു. തൻ്റേതല്ലാത്ത കാരണങ്ങളാൽ പ0നത്തിന് അവസരം ലഭിക്കാത്തവർക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നവർക്കും, നഷ്ടപ്പെട്ട അവസരം തിരിച്ചുപിടിക്കാനും, ജീവിതത്തിൽ അടഞ്ഞു പോയ വാതിലുകൾ തുറക്കുവാനുമുള്ള സുവർണാവസരമാണിത്. മുൻ ബാച്ചുകളിലായി നിരവധി പേർ ഈ അവസരം വിനിയോഗിച്ചു കഴിഞ്ഞു . നിങ്ങൾക്ക് കിട്ടിയ ഈ വെളിച്ചം ഇപ്പോഴും ഈ സൗകര്യത്തെ കുറിച്ച് അറിയാത്ത, ദുരഭിമാനവും, നഷ്ടേ ബാധവും കാരണം മറി നിൽക്കുന്ന ഓരോരുത്തരുടേയും ചുറ്റുപാടുകളിലെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബക്കാർ, നാട്ടുകാർ, സഹപാഠികൾ, തുടങ്ങി എല്ലാവർക്കും പകരുക. അവരേയും ഈ വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ ഭാഗമാക്കുക. അക്ഷര പഠനം മുതൽ ഹയർ സെക്കൻ്ററി വരെയുള്ള സാക്ഷരതാ മിഷൻ്റെ പഠന പദ്ധതികളിൽ ചേരാൻ നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല തുടർ വിദ്യാകേന്ദ്രവുമായ് ബന്ധപെടുക ഫോൺ നമ്പർ 9745918061

മൂക്കുതല സ്വദേശി വി. എഫ്. എക്സ് ചെയ്ത കന്നഡ പടം റിലീസിനൊരുങ്ങുന്നു.

Image
മൂക്കുതല സ്വദേശി വി. എഫ്. എക്സ് ചെയ്ത കന്നഡ പടം റിലീസിനൊരുങ്ങുന്നു. ബാംഗ്ലൂർ: മൂക്കുതല സ്വദേശി വിഷ്വൽ ഇഫക്ട്സ് ചെയ്ത കന്നഡ പടം എമർജൻസി എക്സിറ്റ് റിലീസിന് ഒരുങ്ങുന്നു. മൂക്കുതല കണെങ്കാവു കെ.പി.എസ് ഉണ്ണിയുടെയും ഉമ ടീച്ചറുടെ മകനാണ് ഇന്ദ്രജിത്ത്. നൂറ്റി അൻപതോളം പടങ്ങൾക്കു നയന വിസ്മയങ്ങൾ ഒരുക്കാൻ ഇന്ദ്രജിത്തിന് സാധിച്ചു. Mookkuthala Live🌎

നന്നമ്മുക്ക് ഗ്രാമപഞ്ചായത്ത് തുടർ വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ബാച്ചുകൾ ആരംഭിച്ചു.

Image
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പത്ത്, പ്ലസ് വൺ തുല്യത കോഴ്സുകളുടെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം പ്രസിഡണ്ട് മിസരിയ സൈഫുദ്ദീൻ നിർവഹിച്ചു.വൈസ് പ്രസിഡണ്ട്‌ അദ്യക്ഷത വഹിച്ചു  സെക്രട്ടറി, അസിസ്റ്റൻറ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു' പ്രേരക് അജിത സ്വാഗതവും, വാർഡ് മെമ്പർ കാട്ടിൽ അഷറഫ് നന്ദി പറയുകയും ചെയ്തു. Mookkuthala Live🌎

വീൽ ചെയർ വിനോദ യാത്ര സംഘടിപ്പിച്ചു

Image
ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (A K W R F ) പൊന്നാനി താലൂക്ക് കമ്മിറ്റി വീൽ ചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കു വേണ്ടി പാലക്കാട് ടിപ്പു കോട്ട, വാടിക,മലമ്പുഴ എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര നടത്തി. ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും വളണ്ടിയർമാരും അടക്കം എഴുപത്തിയഞ്ചോളം പേർ പങ്കെടുത്ത വിനോദ യാത്രക്ക് സെക്രട്ടറി അബ്ദുൾ മജീദ് ചങ്ങരംകുളം നേതൃത്വം നല്കി. താലൂക്ക്  പ്രസിഡന്റ് സന്തോഷ് കക്കിടിപ്പുറം, ട്രഷറർ റംസീന പൊന്നാനി , ഹസീന പൊന്നാനി രക്ഷാധികാരി അബു താഹിർ എടപ്പാൾ, ജാഫർ മാറഞ്ചേരി, അബുബക്കർ വെളിയംകോട് തുടങ്ങിയവർ പങ്കെടുത്തു.ജില്ല പഞ്ചായത്ത് മെമ്പർ Ak സുബൈറിന്റെ നേതൃത്വത്തിൽ സംഘത്തെ യാത്രയയച്ചു.അഷ്റഫ് പൂച്ചാമം, മുഹമ്മദാലി വെളിയംകോട്, അജ്സൽ പൊന്നാനി ,നസീമ പൊന്നാനി, രസ്ന കാലടി , കുഞ്ഞിമോൾ പെരുമ്പടപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വളണ്ടിയർ ടീമും ഉണ്ടായിരുന്നു.     ഷാരോൺ പൈപ്പ്സ് ഉടമ ഷാജഹാൻ, മനേജർ രാമനുണ്ണി, ആദം മാസ്റ്റർ , കോട്ട ക്ഷേത്രം സെക്രട്ടറി കാശി വിശ്വനാഥൻ, ബ്ലഡ് ഡോണേഴ്സ് കേരള പാലക്കാട് പ്രതിനിധി ശരത്ത്, A K W R F പാലക്കാട് ജില്ലാ രക്ഷാധികാരി ഖാദർ മൊയ്തീൻ , മ...

ഗ്രാമസഭ അറിയിപ്പ്

Image
ഗ്രാമസഭ - വാർഡ് 14 നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2021- 22 വാർഷിക പദ്ധതി രൂപീകരണത്തിന് വേണ്ടിയുള്ള 14-ാം വാർഡ് ഗ്രാമസഭ 03-02-2021 ബുധനാഴ്ച ഉച്ചക്ക് 2 ഡേവീസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വച്ച് നടത്തപ്പെടുന്നു. അജണ്ട 1. 2021-22 വാർഷിക പദ്ധതി രൂപീകരണം. 2. ശുചിത്വ പദവി സംബന്ധിച്ച്.

നരണ്ണിപ്പുഴ ടൂറിസം പദ്ധതിയുടെ (നരണ്ണിപ്പുഴ ഷാനവാസ് സ്മൃതി പാർക്ക്) അദ്യ ഘട്ട നടപടികൾ ആരംഭിച്ചു

Image
മൂക്കുതല:പൊന്നാനി MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന നരണിപ്പുഴ ടൂറിസം പദ്ധതി ( നരണിപ്പുഴ ഷാനവാസ് സ്മൃതി പാർക്ക്) സ്ഥലം മലപ്പുറം ടൂറിസം പ്രമോഷൻ കൗൺസിൽ എഞ്ചിനീയർ, വി.രാജേഷ്, സെക്രട്ടറി, ബിനോഷ് കുഞ്ഞപ്പൻ എന്നിവർ സന്ദർശിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 16 വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ് രിയ, ബ്ലോക്ക് മെമ്പർ ന്മാരായ ആശാലത ,വി.വി.കരുണാകരൻ, പി.അജയൻ, മുൻ പ്രസിഡണ്ട് ടി സത്യൻ, മോഹനൻ നരണിപ്പുഴ, പി.പി മനോജ്, സ്പീക്കറുടെ ഗൺമാൻ ദിനേശൻ ,വില്ലേജ് അസിസ്റ്റൻ്റ് സജീവ്,തുടങ്ങിയവർ സംബന്ധിച്ചു. Mookkuthala Live🌎