കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

മോഹനൻ നന്നംമുക്ക്‌ പുസ്തകമെഴുതുന്നത്‌ സർഗ്ഗാവിഷ്കാരത്തിനു മാത്രമല്ല കാരുണ്യസ്പർശ്ശനത്തിനു കൂടിയാണ്‌.


നന്നംമുക്കിൽ ഓട്ടോ ഓടിച്ച്‌ കുടുംബം പുലർത്തുന്ന മോഹനൻ നന്നംമുക്ക്‌ എന്ന ഓട്ടോഡ്രവറാണ്‌ ഈ വേറിട്ട കഥാപാത്രം. 
മോഹനന്റെ ഈയിടെ പുറത്തിറങ്ങിയ മണ്ണെഴുത്ത്‌ എന്ന കൃതി വിറ്റു കിട്ടിയ തുകയിൽ നിന്ന് പതിനായിരം രൂപ മാറ്റി വെച്ചിരിക്കുന്നത്‌ ചങ്ങരംകുളം കാരുണ്യം പെയിൻ പാലിയേറ്റിവിന്റെ കീഴിലുള്ള രോഗികളുടെ പരിചരണത്തിനാണ്‌. കാരുണ്യം ചെയർമാൻ പി പി എം അഷ്‌റഫ്‌ തുക ഏറ്റു വാങ്ങി. അബ്ദുല്ലക്കുട്ടി കാളാച്ചാൽ, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, ഉസ്മാൻ പെരുമുക്ക്‌ പ്രസംഗിച്ചു.
നാടിന്റെ പഴയതും പുതിയതുമായ ചരിത്ര ഗതികളെ വിശദമായി പ്രതിപാദിക്കുന്നതാണ്‌ മണ്ണെഴുത്ത്‌ എന്ന ലേഖന സമാഹാരം. മതം, ശാസ്ത്രം, പ്രത്യയ ശാസ്ത്രം, സാമൂഹ്യം മുതലായ വിഷയങ്ങളാണ്‌ അതിന്റെ ഉള്ളടക്കം.
എഴുത്തും വായനയും സർഗ്ഗാവിഷ്കാരവും മോഹനന്റെ ചെറുപ്പം മുതലുള്ള സിദ്ധിയാണ്‌. ഉടയാടയില്ലാത്ത കവിതകൾ എന്ന പേരിൽ അടുത്തിടെ ഒരു കവിതാ സമാഹാരവും മോഹനന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്