ആൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ (A K W R F ) പൊന്നാനി താലൂക്ക് കമ്മിറ്റി വീൽ ചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്കു വേണ്ടി പാലക്കാട് ടിപ്പു കോട്ട, വാടിക,മലമ്പുഴ എന്നിവിടങ്ങളിലേക്ക് വിനോദ യാത്ര നടത്തി. ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും വളണ്ടിയർമാരും അടക്കം എഴുപത്തിയഞ്ചോളം പേർ പങ്കെടുത്ത വിനോദ യാത്രക്ക് സെക്രട്ടറി അബ്ദുൾ മജീദ് ചങ്ങരംകുളം നേതൃത്വം നല്കി. താലൂക്ക്
പ്രസിഡന്റ് സന്തോഷ് കക്കിടിപ്പുറം, ട്രഷറർ റംസീന പൊന്നാനി , ഹസീന പൊന്നാനി രക്ഷാധികാരി അബു താഹിർ എടപ്പാൾ, ജാഫർ മാറഞ്ചേരി, അബുബക്കർ വെളിയംകോട് തുടങ്ങിയവർ പങ്കെടുത്തു.ജില്ല പഞ്ചായത്ത് മെമ്പർ Ak സുബൈറിന്റെ നേതൃത്വത്തിൽ സംഘത്തെ യാത്രയയച്ചു.അഷ്റഫ് പൂച്ചാമം, മുഹമ്മദാലി വെളിയംകോട്, അജ്സൽ പൊന്നാനി ,നസീമ പൊന്നാനി, രസ്ന കാലടി , കുഞ്ഞിമോൾ പെരുമ്പടപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വളണ്ടിയർ ടീമും ഉണ്ടായിരുന്നു.
ഷാരോൺ പൈപ്പ്സ് ഉടമ ഷാജഹാൻ, മനേജർ രാമനുണ്ണി, ആദം മാസ്റ്റർ , കോട്ട ക്ഷേത്രം സെക്രട്ടറി കാശി വിശ്വനാഥൻ, ബ്ലഡ് ഡോണേഴ്സ് കേരള പാലക്കാട് പ്രതിനിധി ശരത്ത്, A K W R F പാലക്കാട് ജില്ലാ രക്ഷാധികാരി ഖാദർ മൊയ്തീൻ , മുബാറക് സുൽത്താൻ,നസീർ പാലക്കാട്എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനിയിൽ വിനോദ യാത്രാ സംഘത്തെ സ്വീകരിച്ചു.
മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക, ഉദ്യാനം സൂപ്പർവൈസർമാരായ ശിവദാസൻ പൊന്നുസ്വാമി , ഡാം എഞ്ചിനീയർ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാത്രി ഷാരോൺ പൈപ്പ്സ് ഷാജഹാന്റെ നേതൃത്വത്തിൽ സംഘത്തിനു ഭക്ഷണവും യാത്രയയപ്പും നല്കി
Comments
Post a Comment