കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നരണ്ണിപ്പുഴ ടൂറിസം പദ്ധതിയുടെ (നരണ്ണിപ്പുഴ ഷാനവാസ് സ്മൃതി പാർക്ക്) അദ്യ ഘട്ട നടപടികൾ ആരംഭിച്ചു

മൂക്കുതല:പൊന്നാനി MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന നരണിപ്പുഴ ടൂറിസം പദ്ധതി ( നരണിപ്പുഴ ഷാനവാസ് സ്മൃതി പാർക്ക്) സ്ഥലം മലപ്പുറം ടൂറിസം പ്രമോഷൻ കൗൺസിൽ എഞ്ചിനീയർ, വി.രാജേഷ്, സെക്രട്ടറി, ബിനോഷ് കുഞ്ഞപ്പൻ എന്നിവർ സന്ദർശിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 16 വാർഡിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ് രിയ, ബ്ലോക്ക് മെമ്പർ ന്മാരായ ആശാലത ,വി.വി.കരുണാകരൻ, പി.അജയൻ, മുൻ പ്രസിഡണ്ട് ടി സത്യൻ, മോഹനൻ നരണിപ്പുഴ, പി.പി മനോജ്, സ്പീക്കറുടെ ഗൺമാൻ ദിനേശൻ ,വില്ലേജ് അസിസ്റ്റൻ്റ് സജീവ്,തുടങ്ങിയവർ സംബന്ധിച്ചു.
Mookkuthala Live🌎

Comments