കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

തുടർ വിദ്യാഭ്യാസ കോഴ്സുകളുടെ പുതിയ ബാച്ചുകൾ ആരംഭിച്ചു

പ്രിയമുള്ളവരെ, 
കേരള സംസ്ഥാന സാക്ഷരതാ മിഷൻ്റെ ഹയർ സെക്കൻ്ററി,10,7,4, തുല്യതാ ക്ലാസ്സുകളിലേക്കും, സാക്ഷരതാ ക്ലാസ്സുകളിലേക്കും, ഭാഷാ കോഴ്സുകളായ, പച്ച മലയാളം, അച്ചി ഹിന്ദി, Good English, കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങിയിരിക്കുന്നു. തൻ്റേതല്ലാത്ത കാരണങ്ങളാൽ പ0നത്തിന് അവസരം ലഭിക്കാത്തവർക്കും പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നവർക്കും, നഷ്ടപ്പെട്ട അവസരം തിരിച്ചുപിടിക്കാനും, ജീവിതത്തിൽ അടഞ്ഞു പോയ വാതിലുകൾ തുറക്കുവാനുമുള്ള സുവർണാവസരമാണിത്.
മുൻ ബാച്ചുകളിലായി നിരവധി പേർ ഈ അവസരം വിനിയോഗിച്ചു കഴിഞ്ഞു
. നിങ്ങൾക്ക് കിട്ടിയ ഈ വെളിച്ചം ഇപ്പോഴും ഈ സൗകര്യത്തെ കുറിച്ച് അറിയാത്ത, ദുരഭിമാനവും, നഷ്ടേ ബാധവും കാരണം മറി നിൽക്കുന്ന ഓരോരുത്തരുടേയും ചുറ്റുപാടുകളിലെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, കുടുംബക്കാർ, നാട്ടുകാർ, സഹപാഠികൾ, തുടങ്ങി എല്ലാവർക്കും പകരുക.
അവരേയും ഈ വിദ്യാഭ്യാസ വിപ്ലവത്തിൻ്റെ ഭാഗമാക്കുക.
അക്ഷര പഠനം മുതൽ ഹയർ സെക്കൻ്ററി വരെയുള്ള സാക്ഷരതാ മിഷൻ്റെ പഠന പദ്ധതികളിൽ ചേരാൻ നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല തുടർ വിദ്യാകേന്ദ്രവുമായ് ബന്ധപെടുക ഫോൺ നമ്പർ 9745918061

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

നന്നംമ്മുക്ക് പഞ്ചായത്തിലെ പ്രായമായ ആളുകൾക്ക് സെക്കന്റ് ഡോസ് വാക്സിൻ സ്പോട് രജിസ്ട്രേഷൻ വഴി ലഭ്യമാക്കണം UDF മെമ്പർമാർ ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകി.

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്