കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നാഷണൽ സബ് ജൂനിയർ യോഗാ മെഡ ലിസ്റ്റുകളെ ആദരിച്ചു

ചങ്ങരംകുളം: ഈ വർഷം ഓൺലൈനിൽ നടന്ന നാഷണൽ സ്പോട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിച്ച് രണ്ടും നാലും സ്ഥാനം കരസ്ഥമാക്കിയ വൈഗ ദ്രൗപതി, അബരീഷ് കൃഷ്ണ എന്നിവരെ മലപ്പുറം ജില്ലാ യോഗാ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു അസോസിയേഷൻ സെക്രട്ടറി ശരീധരൻപോട്ടൂർ അധ്യക്ഷനായ ചടങ്ങ് അസി.സബ് ഇൻപെക്ടർ വാസുണ്ണി ഉത്ഘാടനം ചെയ്തു പ്രശ്സ്ത സിനിമാ താരം രമാദേവി മുഖ്യതിഥിയായിരുന്നു. യോഗാധ്യാപകൻ ആലങ്കോട് സുരേഷ് മത്സരാർത്ഥികളെ പരിചയപ്പെടുത്തി പ്രമോദ് കൊപ്പം കുഞ്ഞിമൊയ്തീൻ കുട്ടി, ഐസക്ക്, ശിവദാസ്, സരള ജയദേവൻ എന്നിവർ ആശംസയും അസോസിയേഷൻ പ്രസിഡന്റ് കരീം നന്ദിയും പറഞ്ഞു.
Mookkuthala Live 🌎

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.