എടപ്പാൾ:ഇന്ന് എടപ്പാളിൽ നടന്ന അംഗൻവാടി ടിച്ചേഴ്സ് ഹെൽപ്പർ തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ നിയമ വിരുദ്ധമായാണ് സംഘടിപ്പിച്ചത് എന്ന് ആരോപിച്ച് സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകാൻ എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.ഇൻ്റർവ്യൂ ബോർഡ്
രൂപീകരിച്ചതിൽ അടക്കം ക്രമക്കേട് ഉണ്ടെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള സി.പി.എം ശ്രമമാണെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മാനദണ്ഡം പാലിക്കാതെ പാർട്ടി നേതാക്കളെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച ഇൻ്റർവ്യൂ ബോർഡിനെ വച്ചാണ് ഇന്ന് അംശ കച്ചേരിയിലെ സർക്കാർ വിദ്യാലയത്തിൽ വച്ച് മുഖാമുഖം സംഘടിപ്പിച്ചത്. നിയമ വിരുദ്ധമായ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതോട് കൂടി സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. രൂക്ഷമായ വാക്കുതർക്കമാണ് കോൺഗ്രസ് പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ ഉണ്ടായത്. ശേഷം സി പി എം പ്രവർത്തകരും സ്ഥലത്ത് എത്തിയതോട് കൂടി കാര്യങ്ങൾ കൈയ്യാങ്കളിയിലേക്ക് നീങ്ങി. അവസാനം പോലീസും നേതാക്കളും ഇരുവിഭാഗത്തെയും പിൻന്തിരിച്ചതോട് കൂടി സംഘർഷത്തിന് അയവ് വന്നത്. നിയമവിരുദ്ധമായ ഇൻ്റർവ്യൂയിലൂടെ ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന നിലപാടാണ് സി പി എം സ്വീകരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് എസ് സുധീർ അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗം എ എം രോഹിത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി രവീന്ദ്രൻ, ചക്കൻ കുട്ടി, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ, ബാവ കണ്ണയിൽ, പ്രദീപ് എസ്, ഇബ്രാഹിം, അമീർ അയിലക്കാട്, ജയരാജൻ, മണി പൊറുക്കര എന്നിവർ പ്രസംഗിച്ചു.
Mookkuthala Live 🌎
Comments
Post a Comment