Posts

Showing posts from September, 2021

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കാലിക്കറ്റ് സർവകലാശാലയിൽ ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഹിബ പർവിൻനെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

Image
ചങ്ങരംകുളം :കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 2020-21 അദ്ധ്യയന വർഷത്തെ Bsc MICROBIOLOGY പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടിയ ഹിബ പർവിൻ നെ യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.കാഞ്ഞിയൂർ അൻവർ സൈഫുനിഷ ദമ്പതിമാരുടെ മകളാണ് ഹിബ പർവിൻ.ഐ എൻ സി നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ ഉമ്മർ കുളങ്ങരയും യൂത്ത് കോൺഗ്രസ്സ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കറും ചേർന്ന് ഉപഹാരം നൽകി.നന്നംമുക്ക് മണ്ഡലം മഹിളാ കോൺഗ്രസ്സ് അധ്യക്ഷ ശാന്ദ്നി രവീന്ദ്രൻ ഷാൾ അണിയിച്ചു.നന്നംമുക്ക് പഞ്ചായത്ത്‌ നാലാം വാർഡ് മെമ്പർ വി കെ നൗഷാദ്, ഫൈസൽ മാട്ടം, ഉബൈദ് പൂച്ചപ്പടി, അനസ് എന്നിവർ സംബന്ധിച്ചു.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ കാശ്യപ് റാമിനെ നന്നമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു.

Image
ചങ്ങരംകുളം: പതിനൊന്നര വയസ്സ് മാത്രം പ്രായമുള്ള ഭിന്ന ശേഷിക്കാരനാണ് കശ്യബ്റാം എന്ന അനി കുട്ടൻ. അനി കുട്ടൻ 2020 ൽ ആണ് ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് ചാനൽ തുടങ്ങിയത്. 'Love, Laugh, Live with Ani' എന്ന അനികുട്ടന്റെ യൂട്യൂബ് ചാനലിന് ഇന്ന് പതിനേഴായിരത്തിൽ അധികം പേര് പിന്തുടരുന്നു.  മൂന്നുലക്ഷത്തി നാല്പത്തി ഏട്ടായിരത്തി പതിനല് പേർ ഇതിനോടകം ഈ ചാനലിലെ വീഡിയോകൾ കണ്ടിട്ടുണ്ട്.  അനികുട്ടന്റെ ഈ ഉദ്യമമാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി കൊടുത്തതത്. സജേഷ്  ദിവ്യ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ കുട്ടിയാണ് കശ്യബ്റാം. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി കെ രാജൻ  ഉപഹാരം നൽകി അനി കുട്ടനെ ആദരിച്ചു.കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ്‌ അലിമോൻ നരണിപ്പുഴ ഷാൾ അണിയിച്ചു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ, ഫാരിസ് നരണിപ്പുഴ, സജിൻ മാക്കലി, സതീഷ് നരണിപ്പുഴ തുടങ്ങി നേതാക്കൾ സംബന്ധിച്ചു. Mookkuthala Live🌍

വിദ്യാഭ്യാസ മേഖലയിൽ ആർ. എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരിനെതിരെ കെ .എസ്. യു പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

Image
ചങ്ങരംകുളം: വിദ്യാഭ്യാസ മേഖലയിൽ ആർ. എസ്.എസ്. അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാരിനെതിരെ കെ .എസ്. യു നന്നമ്മുക്ക് മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെ. എസ്. യു. ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കെ. എസ്. യു. നന്നമുക്ക് മണ്ഡലം പ്രസിഡന്റ്‌ റിജാസ് പെരുമ്പാൾ അധ്യക്ഷത വഹിച്ചു. അഷറഫ് പുറത്തട്ട്, റാഷിദ്‌ പുതുപൊന്നാനി, നൂരിഷ, ഷബീൽ അമയിൽ, എന്നിവർ പ്രസംഗിച്ചു. ദിൽഷാദ് നരണിപ്പുഴ പരിപാടിക്ക് നന്ദി പറഞ്ഞു. Mookkuthala Live🌏

കേശദാനം ചെയ്ത് നെഹാസ് ചേലക്കടവ് നാടിൻ്റെ അഭിമാനമായി.

Image
മൂക്കുതല: കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടപെട്ട രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനുള്ള ആവശ്യത്തിനായി വർഷങ്ങളായി നീട്ടിവളർത്തിയ തൻ്റെ മുടി മുറിച്ച് നൽകിയ ചേലക്കടവ് സ്വദേശി നെഹാസ് നാടിന് അഭിമാനമായി. വിദേശത്തായിരുന്ന നെഹാസ് നാട്ടിലേക്ക് വന്നതിനെ തുടർന്നാണ് മുടി നീട്ടി വളർത്താൻ ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ് നെഹാസ്. Mookkuthala Live🌍

പ്രശസ്ത ഇസ്‌ലാഹി പണ്ഡിതനും കോക്കൂർ പുത്തൻ പുരക്കൽ പണ്ഡിത കുടുംബാംഗവും ആയ പി.കെ.ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി.

Image
ചങ്ങരംകുളം: പള്ളിദർസുകളിലൂടയും ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്‌ലീം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്ന പ്രശസ്ത ഇസ്‌ലാഹി പണ്ഡിതനും കോക്കൂർ പുത്തൻ പുരക്കൽ പണ്ഡിത കുടുംബാംഗവും ആയ പി.കെ.ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി. കരുനാഗപ്പള്ളി, എറിയാട്‌, കോക്കൂർ തുടങ്ങിയ പള്ളിദർസുകളിലൂടെയാണ് പഠനം തുടങ്ങിയത്. ഫറോക്ക് ഫാറൂഖ് കോളേജിൽ നിന്ന് അറബിക്കിൽ ബിരുദം നേടി. അകലാട്‌, മക്കരപ്പറമ്പ്‌, മാരായമംഗലം, എടപ്പാൾ, മൂക്കുതല, കോക്കൂർ ഗവ.ഹൈസ്കൂളിലും വിദേശ രാജ്യങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പാവിട്ടപ്പുറം, ചങ്ങരംകുളം, മൂക്കുതല, പൊന്നാനി, നരണിപ്പുഴ, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ ഖുത്തീബ്‌ ആയി സേവനം നിർവഹിച്ചിട്ടുണ്ട്. പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ്, പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് എജ്യുക്കേഷണൽ കോംപ്ലക്സ്, വളയംകുളം എം.വി.എം. സ്കൂൾ, പാവിട്ടപ്പുറം മസ്ജിദ് തുടങ്ങിയവയുടെ സ്ഥാപക അംഗമാണ്.  ഭാര്യ ആയിഷക്കുട്ടി ടീച്ചർ (റിട്ട. അധ്യാപിക). മക്കൾ: മുജീബ് റഹ് മാൻ (എഞ്ചിനീയർ), ഷാനിബ്, റാഫിദ (അക്യുപംഗ്ചറിസ്റ്റ്), നൗറത്ത്‌ (അക്യുപംഗ്ചറിസ്റ്റ്). മരുമക്കൾ: പി.പി. ഖാലിദ്, നൂ...

കോടത്തൂരിൽ SSLC, പ്ലസ്ടൂ പരീക്ഷയിൽ ഉയർന്ന മാർക് നേടിയ വിദ്യാർത്ഥികളെ ഇമാം ഷാഫി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.

Image
കോടത്തൂർ: ഈ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സിയിലും പ്ലസ്ടുവിനും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ഇമാം ഷാഫി ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.പൂജ കെ,പാർവതി കളരിക്കൽ,സഫ റെസ്മി,സഫ്വാന, ഹിബ നെസ്‌റിൻ, റിത ഹനാൻ, റിജ, അൽത്താഫ് ഫസലു റഹ്മാൻ എന്നിവരെയാണ് ആദരിച്ചത്. സമ്മാനാർഹരായ വിദ്യാർഥികളുടെ വീട്ടിൽ ചെന്നുകൊണ്ടാണ് ആദരിച്ചത്.ട്രസ്റ്റ് ചെയർമാൻ മുജീബ്‌ കോടത്തൂർ ,യൂസഫ്,സൈനുൽ ആബിദീൻ,മുസഫർ എന്നിവർ പങ്കെടുത്തു. Mookkuthala Live🌏

KSRTC സ്റ്റാൻഡുകളിൽ മദ്യശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; ചങ്ങരംകുളം പൗരസമിതി.

Image
ചങ്ങരംകുളം: സ്ത്രീകളും കുട്ടികളും ഉൾപ്പടെ രാത്രിയും പകലുമായി ധാരാളം യാത്രക്കാരുണ്ടാകുന്ന കെ. എസ്‌. ആർ. ട്ടി. സി. ബസ്‌ സ്റ്റേഷനുകളിൽ മദ്യശാല തുടങ്ങാനുള്ള കേരള സർക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയവും കേരള ജനതയോടുള്ള വെലുവിളിയും ആണെന്ന് ചങ്ങരംകുളം പൗരസമിതി കുറ്റപ്പെടുത്തി. ഈ തീരുമാനം വഴി സർക്കാർ അവരുടെ ജീവനും മാനവും അപകടപ്പെടുത്താനാണു ശ്രമിക്കുന്നത്‌, സർക്കാർ അതിൽ നിന്നും പിന്മാറണം. പൗരസമിതി ആവശ്യപ്പെട്ടു ചെയർമാൻ പി. പി. എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വാരിയത്ത്‌ മുഹമ്മദലി,  കുഞ്ഞിമുഹമ്മദ്‌ പന്താവുർ, സുരേഷ്‌ ആലംകോട്‌, കെ സി അലി, കെ അനസ്‌, റാഫി പെരുമുക്ക്‌, കരീം ആലംകോട്‌, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു. Mookkuthala Live🌏

സംസ്ക്കാര സാഹിതി അദ്ധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു.

Image
മൂക്കുതല: നന്നംമുക്ക് മണ്ഡലം സംസ്കാര സാഹിതി കമ്മിറ്റിയുടെ നേതൃത്വത്തില് മൂക്കുതല സ്കൂളിലെ പഴയകാല അദ്ധ്യാപിക രമണി ടീച്ചറെ ആദരിച്ചു. നന്നംമുക്ക് മണ്ഡലം ചെയറ്മാന് നിധിന് ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പ്രസാദ് പ്രണവം പൊന്നാട അണിയിച്ചു.മണ്ഡലം കോണ്ഗ്രസ് പ്രസിഡണ്ട് ഉമ്മറ് കുളക്കര മൊമന്റോ നല്കി.അടാട്ട് വാസുദേവന് , നിതിന് ഭാസ്കറ് എന്നിവറ് സന്നിഹിതരായിരുന്നു.

ദിവസങ്ങളായി നന്നംമുക്ക് പഞ്ചായത്തിൽ വാക്സിൻ ഇല്ല . യു ഡി എഫ് മെമ്പർമാർ നിൽപ്പ് സമരം നടത്തി.

Image
ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിൽ ദിവസങ്ങളായി വാക്സിൻ ഇല്ലാത്തത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് മെമ്പർമാർ നന്നംമ്മുക്ക് ഹെൽത്ത് സെന്ററിന് മുന്നിൽ നിൽപ്പ് സമരം നടത്തി.  പഞ്ചായത്തിലെ പതിനായിരത്തിന് മുകളിൽ ആളുകൾക്ക് ഇനിയും ആദ്യ ഡോസ് വാക്കിസിൻ  ലഭിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ പഞ്ചായത് ഭരണസമിതിയുടെയും, ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയാണ് വാകിസിൻ വിതരണത്തിലെ പരാജയമെന്നും യുഡിഎഫ് മെമ്പർമാർ പറഞ്ഞു. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും നിവേദനം നൽകിയിട്ടുണ്ടെന്നും മെമ്പർമാർ അറിയിച്ചു. Mookkuthala Live🌏

ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം; നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.

Image
ചങ്ങരംകുളം: യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം "ഒറ്റുകാരുടെ മഷിയിലല്ല ദേശാഭിമാനികളുടെ രക്തതുള്ളികളിലാണ് മലബാർ ചരിതം"എന്ന പ്രതിഷേധ പരിപാടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടവീഥികളിൽ സ്വജീവൻ ബലിയർപ്പിച്ച 387 ധീര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര ചരിത്രതാളുകളിൽ നിന്നും വെട്ടിമാറ്റിയ സംഘപരിവാര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വഹീനമായ നടപടികൾക്കും സാംസ്കാരിക ഭീകരതക്കുമെതിരെ നന്നംമുക്ക് മണ്ഡലം യൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ചങ്ങരംകുളത്ത് സംഘടിപ്പിച്ച ചരിതപന്തം എന്ന പ്രതിഷേധ പരിപാടി ഇന്നലെ വൈകീട്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അപ്പു കാരയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നന്നമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ്‌ അലിമോൻ നരണിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി .ബ്ലോക്ക്‌ സെക്രട്ടറി യൂസഫ് കെ വി,യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം ജനറൽസെക്രട്ടറിമാരായ ഫാരിസ് നരണിപ്പുഴ ,സജിൻ മക്കാലി എന്നിവർ ആശംസകൾ അറിയിച്ചു. യൂത്...