കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടിയ കാശ്യപ് റാമിനെ നന്നമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു.

ചങ്ങരംകുളം: പതിനൊന്നര വയസ്സ് മാത്രം പ്രായമുള്ള ഭിന്ന ശേഷിക്കാരനാണ് കശ്യബ്റാം എന്ന അനി കുട്ടൻ. അനി കുട്ടൻ 2020 ൽ ആണ് ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് ചാനൽ തുടങ്ങിയത്. 'Love, Laugh, Live with Ani' എന്ന അനികുട്ടന്റെ യൂട്യൂബ് ചാനലിന് ഇന്ന് പതിനേഴായിരത്തിൽ അധികം പേര് പിന്തുടരുന്നു. 
മൂന്നുലക്ഷത്തി നാല്പത്തി ഏട്ടായിരത്തി പതിനല് പേർ ഇതിനോടകം ഈ ചാനലിലെ വീഡിയോകൾ കണ്ടിട്ടുണ്ട്.  അനികുട്ടന്റെ ഈ ഉദ്യമമാണ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി കൊടുത്തതത്. സജേഷ്  ദിവ്യ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയ കുട്ടിയാണ് കശ്യബ്റാം. ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി കെ രാജൻ  ഉപഹാരം നൽകി അനി കുട്ടനെ ആദരിച്ചു.കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം വൈസ് പ്രസിഡന്റ്‌ അലിമോൻ നരണിപ്പുഴ ഷാൾ അണിയിച്ചു. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ, ഫാരിസ് നരണിപ്പുഴ, സജിൻ മാക്കലി, സതീഷ് നരണിപ്പുഴ തുടങ്ങി നേതാക്കൾ സംബന്ധിച്ചു.
Mookkuthala Live🌍

Comments

Popular posts from this blog

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

ബജറ്റിൽ മലപ്പുറം ജില്ലയോടുള്ള വിവേചനം; മുസ്ലിംലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.

ടി.പി.ആർ നിർണ്ണയത്തിലെ അശാസ്ത്രീയത: ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണം: മുസ്ലീംലീഗ്.