ചങ്ങരംകുളം: പള്ളിദർസുകളിലൂടയും ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്‌ലീം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്ന പ്രശസ്ത ഇസ്‌ലാഹി പണ്ഡിതനും കോക്കൂർ പുത്തൻ പുരക്കൽ പണ്ഡിത കുടുംബാംഗവും ആയ പി.കെ.ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി.
കരുനാഗപ്പള്ളി, എറിയാട്, കോക്കൂർ തുടങ്ങിയ പള്ളിദർസുകളിലൂടെയാണ് പഠനം തുടങ്ങിയത്. ഫറോക്ക് ഫാറൂഖ് കോളേജിൽ നിന്ന് അറബിക്കിൽ ബിരുദം നേടി. അകലാട്, മക്കരപ്പറമ്പ്, മാരായമംഗലം, എടപ്പാൾ, മൂക്കുതല, കോക്കൂർ ഗവ.ഹൈസ്കൂളിലും വിദേശ രാജ്യങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പാവിട്ടപ്പുറം, ചങ്ങരംകുളം, മൂക്കുതല, പൊന്നാനി, നരണിപ്പുഴ, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ ഖുത്തീബ് ആയി സേവനം നിർവഹിച്ചിട്ടുണ്ട്.
പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ്, പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് എജ്യുക്കേഷണൽ കോംപ്ലക്സ്, വളയംകുളം എം.വി.എം. സ്കൂൾ, പാവിട്ടപ്പുറം മസ്ജിദ് തുടങ്ങിയവയുടെ സ്ഥാപക അംഗമാണ്.
ഭാര്യ ആയിഷക്കുട്ടി ടീച്ചർ (റിട്ട. അധ്യാപിക). മക്കൾ: മുജീബ് റഹ് മാൻ (എഞ്ചിനീയർ), ഷാനിബ്, റാഫിദ (അക്യുപംഗ്ചറിസ്റ്റ്), നൗറത്ത് (അക്യുപംഗ്ചറിസ്റ്റ്). മരുമക്കൾ: പി.പി. ഖാലിദ്, നൂറുദ്ദീൻ, ഫസീല (കോക്കൂർ അൽഫിത്റ സ്കൂൾ പ്രിൻസിപ്പാൾ), ശബ്ന.
സഹോദരങ്ങൾ: സൈനബ (എടപ്പാൾ)
പരേതരായ
മുഹമ്മദ്, മറിയക്കുട്ടി, കദീജ, സാറ.
ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോക്കൂർ പാവിട്ടപ്പുറം ഖബർസ്ഥാനിൽ.
Comments
Post a Comment