Posts

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

ജില്ലയില്‍ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

Image
മലപ്പുറം:ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണ്ണ സജ്ജമായി. നാളെ രാവിലെ എട്ടിനു വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങളോടെയാണു വോട്ടെണ്ണലിന്റെ നടപടിക്രമങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ വോട്ടെണ്ണല്‍ നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്. ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.   14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളാണ് ആകെ ഒരുക്കിയിട്ടുള്ളത്. 62 ഇ.വി.എം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുമാണുള്ളത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടേബിളുകള്‍ ഒരുക്കിയിട്ടുള്ളത് മങ്കട, മലപ്പുറം മണ്ഡലത്തിലും ഏറ്റവും കുറവ...

ചൊവ്വാഴ്ച വരെ കൂട്ടംചേരലും പ്രകടനവും പാടില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് ഡി.ജി.പി

Image
തിരുവനന്തപുരം: വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവി മാരോടും ആവശ്യപ്പെട്ടു. ജില്ലാ പോലീസ് മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ നാളെ മുതല്‍ പോലീസ് നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളില്‍ പോലീസിന്‍റെ അര്‍ബന്‍ കമാന്‍റോ വിഭാഗത്തിന്‍റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്ക്വാഡ് ഡി.ഐ.ജി ക്ക് നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്റ്റ്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ പ്രാബല്യമുണ്ടായിരിക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ഈ നി...

കോവിഡ് കാലത്ത് മദ്യം ഹോംഡെലിവറി ചെയ്യാനുള്ള സർക്കാർ തീരുമാനം പ്രതിഷേധാർഹമെന്നും, സർക്കാർ അതിൽ നിന്നും പിന്മാറണമെന്നും ചങ്ങരംകുളം പൗരസമിതി

Image
ചങ്ങരംകുളം: കോവിഡ്‌ വ്യാപന ഘട്ടത്തിൽ മദ്യത്തിൻറെ ലഭ്യത ജനങ്ങളെ കൂടുതൽ രോഗാതുരമാക്കനും, ജീവിതശൈലി രോഗങ്ങൾ വർദ്ധിപ്പിക്കാനും ജനങ്ങളുടെ സാമ്പത്തികഭദ്രത തകർക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. കോവിഡിന്റെ തുടക്കത്തിൽ ലോക്ക് ഡൗൺ കാലത്ത്‌ തുടർച്ചയായ കുറേ മാസങ്ങളിൽ സർക്കാർ മദ്യശാലകൾ പൂർണമായി അടച്ചിട്ടിരുന്നു. അന്ന് മദ്യത്തിൻറെ ദൗർലഭ്യം കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ജനങ്ങൾക്ക്‌ അത്‌ ഗുണപ്പെടുകയാണു ഉണ്ടായത്‌. ചെയർമാൻ പി പി എം അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്‌ പന്താവുർ, റാഫി പെരുമുക്ക്‌, വാരിയത്ത്‌ മുഹമ്മദലി, പി പി ഖാലിദ്‌, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ, കെ സി അലി, കെ അനസ്‌, മുജീബ്‌ കോക്കൂർ പ്രസംഗിച്ചു. Mookkuthala Live 🌎

ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി.

Image
തിരുവനന്തപുരം: ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പരിശോധനാ നിരക്ക് 1,700 ൽ നിന്ന് 500 ആക്കി കുറച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയത്. ഉത്തരവ് ലഭിക്കാതെ നിരക്ക് കുറയ്ക്കില്ലെന്ന് ലാബുകൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിൽ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.സ്വകാര്യ ബുകളിലെ ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.

നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേൃത്വത്തിൽ ഡൊമിസിലിയറി കെയർ സെൻ്ററിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച

Image
  മൂക്കുതല:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നന്നമ്മുക്ക് ഗ്രാമപഞ്ചായത്തിൻ്റെ നേതത്വത്തിൽ മൂക്കുതല വടക്കുമുറി എസ്. എസ്.എം. യു.പി. സ്കൂളിൽ ഡി. സി. സെൻറർ ആരംഭിക്കാനുള്ള നടപടികൾ പൂർത്തിയായി. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ജില്ലയിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഇത്തരം ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ആരംഭിക്കുന്നുണ്ട്. സെൻ്റർ ഒരുക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റ്. മിസിരിയ, മെമ്പർമാർ, സ്കൂൾ മാനേജ്മെൻ്റ് തുടങ്ങിയവർ ഭാഗമായി. Mookkuthala Live 🌎

സേവന രംഗത്ത് വീണ്ടും മാതൃകയായി ഡി. വൈ.എഫ്.ഐ.

Image
മൂക്കുതല: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകൾ അണുനശീകരണം നടത്തി ഡി.വൈ.എഫ്.ഐ മൂക്കുതല യൂണിറ്റ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തികളുടെ വീടുകൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയവ അനുനശീകരണം നടത്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായത്. ശനിയാഴ്ച മുതൽ ആരംഭിച്ച പ്രവർത്തനം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.നാലിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത വീടുകൾ ഇതിനോടകം തന്നെ പ്രവര്ത്തകര് അനുണശീകരണം നടത്തി. Mookkuthala Live 🌎

കോവിദ് വാക്സിൻ രജിസ്ട്രേഷൻ: ഹെൽപ് ഡെസ്ക് ക്രമീകരിച്ച് കെ. എസ്. ടി. എ.

Image
മൂക്കുതല:കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എടപ്പാൾ സബ്ജില്ലാ കമ്മറ്റി 6 പഞ്ചായത്തുകളിൽ  കോവിഡ് രജിസ്‌ട്രേഷൻ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നന്നമുക്ക് പഞ്ചായത്ത് തല ഹെൽപ്പ് ഡെസ്‌ക്ക് മൂക്കുതല പി. സി. എൻ.ജി. എച്ച്.എസ്സ്.എസ്സ്. മൂക്കുതലയിൽ തുടങ്ങി. KSTA ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ മാസ്റ്റർ, ശ്രീകാന്ത് മാസ്റ്റർ, ജയദേവൻ മാസ്റ്റർ ,മുരളീധരൻ മാസ്റ്റർ, ഷെഫീർ മാസ്റ്റർ എന്നിവരാണ് നേതൃത്വം നൽകുന്നത്. സ്‌കൂളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഹെല്പ് ഡെസ്‌ക്ക് പ്രവർത്തിക്കുന്നതാണ്.