Posts

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു

Image
Follow Us on Facebook

ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഉന്നത വിജയം നേടിയ ശ്രീരാഗ് മോഹനനെ കെ.എസ്.യു മണ്ഡലം കമ്മിറ്റി അനുമോദിച്ചു.

Image
പിടാവനൂർ:ചാർട്ടേഡ് അക്കൗണ്ടൻസിയിൽ ഉന്നത വിജയം നേടിയ പിടാവനൂർ സ്വദേശി ശ്രീരാഗ് മോഹനനെ കെ.എസ്.യു മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. കെ.എസ്.യു നേതാക്കന്മാരായ കണ്ണൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഫാരി, അലിമോൻ നരണ്ണിപുഴ, ഭാസ്കരൻ ഇടമന തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live🌍

മോഹനൻ നന്നംമുക്ക്‌ പുസ്തകമെഴുതുന്നത്‌ സർഗ്ഗാവിഷ്കാരത്തിനു മാത്രമല്ല കാരുണ്യസ്പർശ്ശനത്തിനു കൂടിയാണ്‌.

Image
നന്നംമുക്കിൽ ഓട്ടോ ഓടിച്ച്‌ കുടുംബം പുലർത്തുന്ന മോഹനൻ നന്നംമുക്ക്‌ എന്ന ഓട്ടോഡ്രവറാണ്‌ ഈ വേറിട്ട കഥാപാത്രം.  മോഹനന്റെ ഈയിടെ പുറത്തിറങ്ങിയ മണ്ണെഴുത്ത്‌ എന്ന കൃതി വിറ്റു കിട്ടിയ തുകയിൽ നിന്ന് പതിനായിരം രൂപ മാറ്റി വെച്ചിരിക്കുന്നത്‌ ചങ്ങരംകുളം കാരുണ്യം പെയിൻ പാലിയേറ്റിവിന്റെ കീഴിലുള്ള രോഗികളുടെ പരിചരണത്തിനാണ്‌. കാരുണ്യം ചെയർമാൻ പി പി എം അഷ്‌റഫ്‌ തുക ഏറ്റു വാങ്ങി. അബ്ദുല്ലക്കുട്ടി കാളാച്ചാൽ, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ, ഉസ്മാൻ പെരുമുക്ക്‌ പ്രസംഗിച്ചു. നാടിന്റെ പഴയതും പുതിയതുമായ ചരിത്ര ഗതികളെ വിശദമായി പ്രതിപാദിക്കുന്നതാണ്‌ മണ്ണെഴുത്ത്‌ എന്ന ലേഖന സമാഹാരം. മതം, ശാസ്ത്രം, പ്രത്യയ ശാസ്ത്രം, സാമൂഹ്യം മുതലായ വിഷയങ്ങളാണ്‌ അതിന്റെ ഉള്ളടക്കം. എഴുത്തും വായനയും സർഗ്ഗാവിഷ്കാരവും മോഹനന്റെ ചെറുപ്പം മുതലുള്ള സിദ്ധിയാണ്‌. ഉടയാടയില്ലാത്ത കവിതകൾ എന്ന പേരിൽ അടുത്തിടെ ഒരു കവിതാ സമാഹാരവും മോഹനന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. Mookkuthala Live 🌎

E ശ്രീധരൻ സംസാരിക്കുന്നു.

വിജയ യാത്രയിൽ മെട്രോമാൻ ഇ. ശ്രീധരൻ സംസാരിക്കുന്നു.. തത്സമയം MLive🌍

കെ.എസ്.ടി.എ നടത്തിയ വിവിധ മത്സര പരിപാടികളിൽ വിജയത്തിളക്കവുമായി നന്നമ്മുക്ക് മാർത്തോമ സ്കൂളിലെ വിദ്യാർഥികൾ

Image
എടപ്പാൾ:അധ്യാപക സംഘടനയായ കെ.എസ്.ടി.എ നടത്തിയ എടപ്പാൾ സബ്ജില്ലാ പ്രതിഭോത്സവത്തിലും കലോത്സവത്തിലും വിജയികളായി നന്നമ്മുക്ക് മാർത്തോമ യു.പി സ്കൂളിലെ വിദ്യാർഥികൾ.സയൻസ് എക്സ്പിരിമെൻ്റ് വിഭാഗത്തിൽ നാലാം ക്ലാസ്  വിദ്യാർത്ഥിനിയായ ആവണി ഒന്നാം സ്ഥാനവും മലയാളം ആംഗ്യ പാട്ട് വിഭാഗത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ദേവനന്ദ എന്നിവരാണ് വിജയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയി ആയിരുന്നു കലാമേളയും, പ്രതിഭോത്സവവും നടന്നത്. Mookkuthala Live 🌎

മന്ത്രിസഭ യോഗ തീരുമാനങ്ങൾ

Image
ശബരിമല സ്ത്രീപ്രവേശനം, പൗരത്വഭേദഗതി നിയമം എന്നീ പ്രശ്നങ്ങളില്‍ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമിക്കാന്‍ തീരുമാനിച്ചു.   തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച വര്‍ഗീസിന്‍റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ തീരുമാനിച്ചു. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.  വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.  ...

നാഷണൽ സബ് ജൂനിയർ യോഗാ മെഡ ലിസ്റ്റുകളെ ആദരിച്ചു

Image
ചങ്ങരംകുളം: ഈ വർഷം ഓൺലൈനിൽ നടന്ന നാഷണൽ സ്പോട്സ് യോഗ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി മത്സരിച്ച് രണ്ടും നാലും സ്ഥാനം കരസ്ഥമാക്കിയ വൈഗ ദ്രൗപതി, അബരീഷ് കൃഷ്ണ എന്നിവരെ മലപ്പുറം ജില്ലാ യോഗാ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു അസോസിയേഷൻ സെക്രട്ടറി ശരീധരൻപോട്ടൂർ അധ്യക്ഷനായ ചടങ്ങ് അസി.സബ് ഇൻപെക്ടർ വാസുണ്ണി ഉത്ഘാടനം ചെയ്തു പ്രശ്സ്ത സിനിമാ താരം രമാദേവി മുഖ്യതിഥിയായിരുന്നു. യോഗാധ്യാപകൻ ആലങ്കോട് സുരേഷ് മത്സരാർത്ഥികളെ പരിചയപ്പെടുത്തി പ്രമോദ് കൊപ്പം കുഞ്ഞിമൊയ്തീൻ കുട്ടി, ഐസക്ക്, ശിവദാസ്, സരള ജയദേവൻ എന്നിവർ ആശംസയും അസോസിയേഷൻ പ്രസിഡന്റ് കരീം നന്ദിയും പറഞ്ഞു. Mookkuthala Live 🌎