Posts

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ശ്രദ്ധേയനായ മുഹമ്മദ് ഷഹീറിനെ ഒരുമ കൂട്ടായ്മ ആദരിച്ചു.

Image
ചങ്ങരംകുളം:ചങ്ങരംകുളത്ത് നിന്നും കാശ്മീരിലേക്ക് സൈക്കിളിൽ യാത്ര ചെയ്ത് ചങ്ങരംകുളത്തിൻ്റെ അഭിമാനമായി മാറിയ ഉദുനുപറമ്പ് സ്വദേശി മുഹമ്മദ് ഷഹീറിനെ കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മ ആദരിച്ചു. ഉദുനു പറമ്പിലെ ഷഹീറിൻ്റെ വസതിയിൽ വെച്ചാണ് കൂട്ടായ്മ ആദരവ് സമർപ്പിച്ചത്. കൂട്ടായ്മക്ക് വേണ്ടി ഹംസ K.V, ഷാജി P.K ഷൗക്കത്ത്, സൈഫു കുളത്തിങ്ങൽ, കുഞ്ഞിമോൻ എന്നിവർ പങ്കെടുത്തു. Mookkuthala Live 🌎

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാക്കാലിയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു

Image
മൂക്കുതല: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി മാക്കാലിയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഉദ്ഘാടനം ചെയ്തു. 110,111 ബൂത്തുകളുടെ ചുമതലയുള്ള ബൂത്ത് കമ്മറ്റി ഓഫീസാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കോൺഗ്രസ്സ് നേതാക്കന്മാരായ നാഹിർ ആലുങ്ങൽ, കെപിഎസ് ഉണ്ണി, മുരളി, രാജൻ, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live 🌎

എൽഡിഎഫ് സ്ഥാനാർത്ഥി പി. നന്ദകുമാർ മൂക്കുതല മേഖലയിൽ പര്യടനം നടത്തി.

Image
മൂക്കുതല:നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽഡിഎഫ് സ്ഥാനാർത്ഥി പി. നന്ദകുമാർ മൂക്കുതല മേഖലയിൽ പര്യടനം നടത്തി. കാലത്ത് എട്ടരെയോടെ ആരംഭിച്ച പര്യടനം പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. വിവിധ ഇടങ്ങളിൽ എൽഡിഎഫ് ബൂത്ത് കമ്മറ്റികളുടെ ഉദ്ഘാടനം നടത്തപ്പെട്ടു. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തുകളിലെ വിവിധ നേതാക്കന്മാർ പങ്കെടുത്ത് സംസാരിച്ചു.

ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളി കെബി ശിവദാസനെ മഞ്ചേരി ഐഎന്‍ടിയുസി മഞ്ചേരി മണ്ഡലം കമ്മിറ്റി അനുമോദിച്ചു

Image
ചങ്ങരംകുളം:ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളിയും പൊന്നാനിയിലെ ജീവകാരുണ്യ പ്രവർത്തനത്തകനുമായ കെബി ശിവദാസനെ മഞ്ചേരി ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു.നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കറ്റ് യു.എ ലത്തീഫ് ട്രോഫി നൽകി ആദരിച്ചു.ഐഎന്‍ടിയുസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡൻറ് ജൊമേഷ് തോമസ് അദ്ധ്യക്ഷം വഹിച്ചു . Mookkuthala Live 🌎

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് താൽകാലികമായി മരവിപ്പിച്ചു.

Image
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഈ മാസം 31 നകം നാമനിർദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. Mookkuthala Live 🌎

തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കലൂർമയിൽ യുഡിഎഫ് ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു.

Image
കല്ലൂർമ്മ: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി യുഡിഎഫ് കല്ലൂർമയിൽ ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി എ. എം രോഹിത് ഉൽഘാടന ചടങ് നിർവഹിച്ചു. 119,123 ബൂതുകളുടെ ചുമതലയുള്ള ബൂത്ത് ഓഫീസാണ് ഉൽഘാടനം ചെയ്യപ്പെട്ടത്. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തിലെ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live 🌎

യുഡിഎഫ് സ്ഥാനാർത്ഥി എ. എം രോഹിത് നന്നമുക്ക് ഗ്രാമ പഞ്ചായത്തിൽ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.

Image
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥി രോഹിത് നന്നമ്മുക്ക് ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി. പ്രദേശത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കന്മാരുടെ ഭവനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. നന്നമ്മുക്ക്, ആലങ്കോട് പഞ്ചായത്തിലെ കോൺഗ്രസ്സ് നേതാക്കന്മാരും പ്രവർത്തകരും സന്ദർശനത്തിൽ പങ്കെടുത്തു. Mookkuthala Live 🌎