Posts

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ അനുമോദിച്ചു

Image
കാഞ്ഞിയൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി 2020-21വർഷത്തെ ബി എസ് സി മൈക്രോ ബയോളജി പരീക്ഷയിൽ രണ്ടാം റാങ്കോടെ ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഹിബ പർവിനെ കാഞ്ഞിയൂർ നാലാം വാർഡ്‌ കോൺഗ്രസ് കമ്മറ്റി ഉപഹാരം നൽകി അനുമോദിച്ചു. വാർഡ് മെമ്പർ വി കെ നൗഷാദ് ,കരയിൽ അപ്പു ,സതീശൻ കരയിൽ ,അഷ്‌റഫ് ,സലിം ,റഷീദ് എന്നിവർ സംബന്ധിച്ചു. Mookkuthala Live🌍

നിര്യാതയായി.

Image
നരണ്ണിപ്പുഴ പുലിക്കോട്ടിൽ ജോർജ്ജ് ഭാര്യ ഫ്രാൻസി(61) നിര്യാതയായി. മക്കൾ. ഗിഫ്റ്റ്, ഫ്ലാഗി. മരുമക്കൾ. ടെബ്‌സി, ജേക്കബ്. സംസ്കാര ശുശ്രൂഷ ഇന്നു(01/09/2021) വൈകീട്ട് നാല് മണിക്ക് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ച്. Mookkuthala Live🌏

നിയന്ത്രണം കടുപ്പിക്കും; സംസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യു.

Image
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കർഫ്യൂ ഇന്നു മുതൽ ആരംഭിക്കും. രാത്രി പത്തു മുതൽ രാവിലെ ആറു വരെയാണ് കർ. കർഫ്യൂ സമയത്ത് സഞ്ചാരം കർശനമായി തടയും. എന്നാൽ ആശുപത്രിയാത്ര, ചരക്ക് വാഹനങ്ങൾ, അവശ്യ മേഖല സേവന മേഘലയിലുള്ളവർ, മരണത്തെ തുടർന്നുള്ള യാത്ര എന്നിവയ്ക്കു ഇളവ് ഉണ്ടാകും. കൂടാതെ വിമാനം,ട്രയിൻ, ദീർഘ ദൂര സർവീസുകൾ നടത്തുന്ന പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ യാത്ര ചെയ്യുന്നവർക്ക് തടസമില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകനയോഗമാണ് രാത്രി കർഫ്യു ഏർപ്പെടുത്താൻ തീരുമാനിച്ചത്. Mookkuthala Live🌏

എസ്.എസ്.എൽ.സി പ്ലസ്ടു വിജയികളെ അനുമോദിച്ചു.

Image
ചങ്ങരംകുളം:കാഞ്ഞിയൂരിലെ ഒരുമ കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അവരുടെ വീടുകളിലെത്തി അനുമോദിച്ചു. ഹംസ കെ.വി, സൈഫു കുളത്തിങ്ങൽ, ഷാജി പി.കെ, സൈഫു കെവി റഹിം, ഷൗക്കത്ത്, ഫിറോസ്, നസീർ എന്നിവർ നേതൃത്വം നൽകി. Mookkuthala Live🌏

യുവതിയെ സാഹസികമായി രക്ഷിച്ച കുരുന്നുകൾക്ക് ആദരിച്ചു.

Image
ചങ്ങരംകുളം: മാങ്കുളത്ത്‌ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച രണ്ട്‌ കുരുന്നുകൾക്ക് കെ. എൻ. എം. കമ്മിറ്റി ആദരം നൽകി. കോക്കൂർ മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ -ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ, ഉങ്ങുതറക്കൽ ഹമീദ് -ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാം എന്നിവരെയാണു ആദരിച്ചത്‌. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി സഹീർ ആദരം നിർവ്വഹിച്ചു. പി പി എം അഷറഫ്, കെ.വി.മുഹമ്മദ്‌, ഷെബീർ മാങ്കുളം, എം കെ നസീർ, മുഹമ്മദ് കുട്ടി, അബ്ദുറഷീദ്, എം. ബദറുദ്ദീൻ പ്രസംഗിച്ചു. Mookkuthala Live🌏

മരണപ്പെട്ടു.

Image
മൂക്കുതല മൂച്ചിക്കൽകടവ് റോഡിൽ ചട്ടിക്കൽ പ്രകാശൻ്റെ മകൾ ആരാധ്യ (7 വയസ്സ്) മരണപ്പെട്ടു. തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മ ധന്യ, സഹോദരൻ അമൽ. സംസ്കാരം ഇന്ന് (24-8-2021) പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ വച്ച്. Mookkuthala Live🌏

നിര്യാതയായി

Image
മൂക്കുതല: വിരളിപ്പുറത്ത് അബ്ദു ഭാര്യ അലീമ (86) നിര്യാതയായി. മക്കൾ ആർ.ക്കെ. ഇബ്രാഹിംകുട്ടി, ആർ.ക്കെ. ഫാറൂഖ്, വി.മമ്മുണ്ണി, വി. അഷ്റഫ്, (ലൈറ്റ്)സഫിയ , താഹിറ, കമറുദ്ദീൻ വി, നവാസ് വി. സംസ്കാരം ഇന്നു വൈകിട്ട് അഞ്ച് മണിക്ക് മൂക്കുതല ജുമാ അത്ത് മസ്ജിദിൽ വച്ച്. Mookkuthala live🌏

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജയികളെ ആദരിച്ചു.

Image
വളയംകുളം: എസ്‌. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എൻ.എം. വളയംകുളം കമ്മിറ്റി ആദരിച്ചു. കെ. എൻ. എം. സംസ്ഥാന പ്രവർത്തക സമിതിയംഗം പി.പി.എം. അഷ്‌റഫ്‌ അവാർഡ്‌ വിതരണം ചെയ്തു. വി.എം. മൊയ്തു പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. എം.ബദറുദ്ധീൻ, കെ.വി അബൂബക്കർ, എം.കെ. നസീർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. Mookkuthala Live🌏